3,300 കിലോമീറ്റർ ദൂരം കണ്ടെയ്നറില്‍ 'മഞ്ഞ്' എത്തിച്ച് കമ്പനി; കാരണമറിഞ്ഞപ്പോള്‍ കൈയടി !

By Web Team  |  First Published Feb 16, 2024, 1:42 PM IST

വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ ഹാർബിൻ നഗരത്തിൽ നിന്ന് 80 ക്യുബിക് മീറ്റർ മഞ്ഞാണ് കമ്പനി കണ്ടെയ്നറിലാക്കി തെക്കന്‍ പ്രദേശത്തേക്ക് എത്തിച്ചത്. 


ഞ്ഞ് വീണ താഴ്വരയിലൂടെ നടക്കാനും മഞ്ഞിൽ കളിക്കാനുമൊക്കെ ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും. ഇപ്പോഴിതാ ഒരു സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ ആ​ഗ്രഹം പോലെ മഞ്ഞ് സമ്മാനമായി നൽകിയിരിക്കുകയാണ് ഒരു ചൈനീസ് കമ്പനി.  മഞ്ഞിൽ കളിക്കണമെന്ന ഭിന്നശേഷിക്കാരായ ഏതാനും കുട്ടികളുടെ ആ​ഗ്രഹം സാധ്യമാക്കുന്നതിനായി  23 ലക്ഷത്തിലധികം രൂപയാണ് ഈ കമ്പനി ചെലവഴിച്ചത്. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ കമ്പനിക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. 

ഭയമാ... ഫ്രണ്ട് താ.. അണ്ണാ റ്റാറ്റാ ബൈ....! കാട്ടാനയെ അഭിവാദ്യം ചെയ്യുന്ന ബസ് ഡ്രൈവറുടെ വീഡിയോ വൈറല്‍ !

Latest Videos

undefined

വടക്കൻ ചൈനയിലെ വാണിജ്യ വാഹനങ്ങൾക്കായുള്ള ട്രക്ക് സർവീസ് പ്ലാറ്റ്‌ഫോമായ ബീജിംഗ് ട്രക്ക് ഹോം ഇൻഫർമേഷൻ ടെക്‌നോളജിയാണ് ഇത്തരത്തിലൊരു അമ്പരപ്പിക്കുന്ന സമ്മാനം കുട്ടികൾക്കായി ഒരുക്കിയത്. ഗ്വാങ്‌ഷോ സിംഗ്‌സി ചെങ്‌ഷാങ് സ്‌കൂളിലെ കുട്ടികൾക്കായി മൂന്ന് ട്രക്ക് നിറയെ മഞ്ഞാണ് കമ്പനി ഇവരുടെ സ്കൂളിൽ എത്തിച്ചു നൽകിയത്. വടക്കുകിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ ഹാർബിൻ നഗരത്തിൽ നിന്ന് 80 ക്യുബിക് മീറ്റർ മഞ്ഞാണ് കുട്ടികൾക്ക് സമ്മാനമായി സ്കൂളില്ഡ എത്തിച്ചത്. 3,300 കിലോമീറ്റർ ദൂരം സഞ്ചരിച്ച് നാല് ദിവസം കൊണ്ടാണ് ഈ മഞ്ഞ് സ്കൂളിൽ എത്തിച്ചത്.

ആകെ ചെലവ് 249 കോടി, മദ്യത്തിന് മാത്രം 1.7 കോടി; ആഡംബരത്തില്‍ ഞെട്ടിച്ച വിവാഹം !

ഓട്ടിസം പോലുള്ള അവസ്ഥകളുള്ള തങ്ങളുടെ കുട്ടികളിൽ പലർക്കും ഹാർബിനിലേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും എന്നാൽ അവരുടെ ആ​ഗ്രഹം മനസ്സിലാക്കി ഇത്തരത്തിലൊരു സമ്മാനം ഒരുക്കിയ കമ്പനിയോട് ഒരു പാട് നന്ദിയുണ്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു. കമ്പനി ജീവനക്കാർ ട്രക്കുകളിൽ മഞ്ഞ് ശേഖരിക്കുന്നതിന്‍റെയും സ്കൂളിലേക്ക് എത്തിക്കുന്നതിന്‍റെയും വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് കമ്പനിയുടെ ഈ മഹത്തായ പ്രവർത്തിക്ക് അഭിനന്ദനം അറിയിച്ചത്. ദീർഘദൂര യാത്രകൾക്കായുള്ള തങ്ങളുടെ പുതിയ മോഡൽ കോൾഡ് ചെയിൻ ട്രക്കുകൾ പരീക്ഷിക്കാൻ നടപ്പിലാക്കിയ പദ്ധതിയുടെ ഭാ​ഗമായിട്ടാണ് കമ്പനി ഇത്തരത്തിലൊരു ആശയം നടപ്പിലാക്കിയതെന്നാണ് സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

എടുത്തോണ്ട് പോടാ നിന്‍റെ കുപ്പി; കാട്ടരുവിയില്‍ നിന്നും കുപ്പിയും കടിച്ചെടുത്ത് നീങ്ങുന്ന കടുവയുടെ വീഡിയോ വൈറൽ
 

click me!