കുട്ടിയുടെ മുത്തച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ നിന്നും അസാധാരണമായ ഒരു ഗന്ധം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഒരു മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലെന്ന് കരുതി ഓവനില്‍ വച്ചു. പിന്നാലെ കുഞ്ഞിന് ദാരുണാന്ത്യം. യുഎസ്എയിലെ മിസോറിയിലെ കന്‍സാസ് സിറ്റിയിലാണ് സംഭവം. പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഫോണ്‍ സന്ദേശത്തിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ അമ്മ മരിയ തോമസാണ് കുട്ടിയെ അബദ്ധത്തില്‍ ഓവനില്‍ വച്ചതെന്ന് ജാക്സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്സ് ബേക്കർ അറിയിച്ചു. കുട്ടിക്ക് അപകടം സംഭവിച്ചതിന് പിന്നാലെ, 911 നമ്പറിലേക്ക് കുട്ടി ശ്വാസം കഴിക്കുന്നില്ലെന്ന് പറഞ്ഞ് ഫോണ്‍ സന്ദേശമെത്തിയിരുന്നു. എന്നാല്‍ അന്വേഷിച്ച് എത്തിയ പോലീസ് കണ്ടത് അതിദാരുണമായ കാഴ്ചയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് എത്തിയപ്പോള്‍ കുട്ടിയെ സ്വീകരണ മുറിയിലെ സോഫയില്‍ കിടത്തിയിരിക്കുകയായിരുന്നു. ഡയപ്പറിന് മുകളില്‍ കുട്ടികളുടെ സ്യൂട്ട് ധരിപ്പിച്ചിരുന്നു. ഇവ രണ്ടും കത്തി കുട്ടിയുടെ ശരീരത്തോട് ചേര്‍ന്നിരുന്നെന്നും പോലീസ് പറയുന്നു. കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചെങ്കിലും കുട്ടി അതിനകം മരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയെ പുതപ്പിച്ചിരുന്ന ബ്ലാക്കറ്റിലും തീ പടര്‍ന്നിരുന്നതിന് തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു.
കുട്ടിയുടെ മുത്തച്ഛന്‍ തോമസ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എന്തോ കത്തിയതിന്‍റെ മണം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓവനില്‍ നിന്നും പുക വരുന്നത് അദ്ദേഹം ശ്രദ്ധിച്ചതും തുടര്‍ന്ന് പോലീസില്‍ വിവരമറിച്ചതെന്നും പീപ്പിള്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 'മകളാണ് കുഞ്ഞിനെ ഓവനില്‍ വച്ചതെ'ന്ന് അദ്ദേഹമാണ് പോലീസിനെ അറിയിച്ചത്. അമ്മയ്ക്കെതിരെ എ ക്ലാസ് കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. നിലവില്‍ മരിയ തോമസ് പോലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ മരിയ പ്രസവാനന്തരം മാനസിക പ്രശ്നങ്ങള്‍ നേരിടുകയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മരണത്തിലും കൈകോര്‍ത്ത്: 93 -ാം വയസില്‍ ഡച്ച് മുന്‍ പ്രധാനമന്ത്രിയും ഭാര്യയും ദയാവധത്തിന് വിധേയരായി !