“ഒരു 18 വയസ്സുകാരന്‍ ഇന്നത്തെ കോടീശ്വരൻ ആയതിനാൽ, അവന് അത് വിശ്വസിക്കാൻ കഴിയില്ല. അവന്‍ അത് പുറത്ത് ചെലവഴിക്കാന്‍ ആഗ്രഹിച്ചു. " ഡെയ്ൻ ഗില്ലെസ്പിയുടെ അമ്മ കരോളിന പറഞ്ഞു.
ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ ക്രഡിറ്റായെന്ന സന്ദേശം വന്നാല്‍ എന്ത് ചെയ്യും? ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന് പറയാന്‍ വരട്ടെ. ബാങ്ക് ജീവനക്കാരുടെ ഒറ്റ നിമിഷത്തെ അശ്രദ്ധയില്‍ ഇത്തരം ചില സംഗതികള്‍ അത്യപൂര്‍വ്വമായിട്ടാണെങ്കിലും ചിലരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം വടക്കൻ അയർലൻഡിൽ നിന്നുള്ള ഒരു കൗമാരക്കാരന്‍റെ ജീവിതത്തിലും സംഭവിച്ചു. 18 വയസ്സുള്ള ഡെയ്ൻ ഗില്ലെസ്പിയുടെ ജീവിതമാണ് ഇങ്ങനെ ഒറ്റ രാത്രിയില്‍ മാറി മാറിഞ്ഞത്. ഒന്നും രണ്ടുമല്ല, 8.9 മില്യൺ പൗണ്ട് (ഏകദേശം 92 കോടി രൂപ) ആണ് ഡെയ്ൻ ഗില്ലെസ്പിയുടെ അക്കൗണ്ടിലേക്ക് മറിഞ്ഞത്. അതും ചെറിയൊരു ബാങ്കിംഗ് പിശക് കാരണം,
'ഹൃദയം കീഴടക്കി....'; നേപ്പാളി ഗാനത്തിന് ചുവട് വയ്ക്കുന്ന മുത്തശ്ശിമാര്‍; കാണാം വൈറല്‍ വീഡിയോ !
ഡെയ്ൻ ഗില്ലെസ്പിയുടെ മുത്തശ്ശിയുടെ £8,900 (ഏകദേശം 9.18 ലക്ഷം രൂപ) ചെക്ക് പണമാക്കിയതോടെയാണ് ഡെയ്നിന് അപ്രതീക്ഷിത ഭാഗ്യം ലഭിച്ചത്. പൂജ്യം ചേര്‍ത്തപ്പോള്‍ കുറച്ച് അധികം ചേര്‍ത്തതാണ് പറ്റിയ അബദ്ധം. ബാങ്കിംഗ് പിശക് മൂലം ഡെയിനിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന പണത്തിന്‍റെ സ്ക്രീന്‍ ഷോട്ട് കണ്ടപ്പോള്‍ അമ്മ അതിശയിച്ചു. "ഞങ്ങൾക്ക് ഇത് വിശ്വസിക്കാനായില്ല," ഡെയിനിന്‍റെ അമ്മ കരോളിന്‍ പറയുന്നു. "കുറച്ച് മണിക്കൂറുകളോളം താനൊരു കോടീശ്വരനാണെന്ന് എന്‍റെ മകൻ കരുതി. ബുധനാഴ്ച രാവിലെ അവന്‍റെ അക്കൗണ്ടിൽ 8.9 മില്യൺ പൗണ്ട് ഉണ്ടായിരുന്നു. അവന് വയസ്സ് 18 മാത്രം. അവൻ കഴിഞ്ഞ വ്യാഴാഴ്ച മുത്തശ്ശിയുടെ കൈയില്‍ നിന്നും വാങ്ങിയ 8,900 പൗണ്ടിന്‍റെ ചെക്ക് സ്വന്തം അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തു." കരോളിന്‍ മിററിനോട് പറഞ്ഞു.
യുവാക്കള്‍ക്ക് ജീവിത സംതൃപ്തി കുറവാണെന്ന് ഹാർവാർഡ് പഠനം
മാത്രമല്ല, പുതുതായി ലഭിച്ച പണം ഉപയോഗിച്ച് ഒരു പോർഷെ വാങ്ങാൻ തന്‍റെ മകനെ ഉപദേശിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “ഒരു 18 വയസ്സുകാരന്‍ ഇന്നത്തെ കോടീശ്വരൻ ആയതിനാൽ, അവന് അത് വിശ്വസിക്കാൻ കഴിയില്ല. അവന്‍ അത് പുറത്ത് ചെലവഴിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, നിങ്ങൾ അങ്ങനെ ചെയ്താൽ നിങ്ങൾ അത് തിരികെ നൽകണം. ഇന്ന് രാവിലെ തന്‍റെ എല്ലാ ജന്മദിനങ്ങളും ഒരേസമയം വന്നതായി അവൻ കരുതി. ഇത് ഭ്രാന്താണ്, ”കരോലിൻ കൂട്ടിച്ചേര്‍ത്തു. പക്ഷേ, ആ കോടീശ്വര പദവിക്ക് ആയുസ് കുറവായിരുന്നു. ബാങ്ക് തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞു. ഡെയിന്‍റെ അക്കൗണ്ടിലേക്ക് അധികമായി ക്രഡിറ്റായ പണം ബാങ്ക് തന്നെ തിരിച്ചെടുത്ത് അവന്‍റെ ബാലന്‍സ് ക്രമീകരിച്ചു. കുറച്ച് മണിക്കൂറ് നേരത്തെക്കെങ്കിലും തന്‍റെ മകന്‍ കോടീശ്വരനായ കഥ മാത്രമാണ് ഇപ്പോള്‍ അവശേഷിച്ചിരിക്കുന്നതെന്നും കരോളിന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക