ബെംഗളൂരുവിലെ പിജി അക്കോമഡേഷനുകളിൽ നിന്നും സോഫ്റ്റ്‌വെയർ ബിസിനസുകളിൽ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകൾ മോഷ്ടിച്ചതിനാണ് 26 കാരിയായ യുവതിയെ എച്ച്എഎൽ പോലീസ് അറസ്റ്റ് ചെയ്തത്.
ജോലി ഇല്ലാതെ വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ തോന്നും ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ രണ്ട് ദിവസം ലീവ് എടുക്കാമായിരുന്നെന്ന്. ചെറിയൊരു വരുമാനമുള്ള ജോലി കിട്ടിയാല്‍ തോന്നും കുറച്ച് കൂടി ശമ്പളമുള്ള ജോലി വേണമെന്ന്. അത് കിട്ടുമ്പോള്‍ അതിലും കൂടുതല്‍ ശമ്പളമുള്ളത്..... ഭൂരിപക്ഷം മനുഷ്യരുടെയും ആഗ്രഹങ്ങളും അങ്ങനെ പട്ടം പോലെ ഒന്നിന് പിന്നെ ഒന്നായി നീണ്ട് നീണ്ട് അങ്ങ് പോകും. പണമാണ് പ്രശ്നം. കൂടുതല്‍ കൂടുതല്‍ നേടമെന്ന ആഗ്രഹമാണ് ഇങ്ങനെ ഒന്ന് ലഭിക്കുമ്പോള്‍ രണ്ട് വേണമെന്ന ചിന്തയിലേക്ക് മനുഷ്യനെ എത്തിക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ സിലിക്കണ്‍വാലി എന്ന് അറിയപ്പെടുന്ന ബെംഗളൂരു നഗരത്തിലെ ഒരു യുവതി മുഴുവന്‍ സമയ 'കള്ളി'നാകാനായി തന്‍റെ ജോലി തന്നെ അങ്ങ് രാജിവച്ചു. പക്ഷേ, പോലീസ് ചതിച്ചു. പിന്നാലെ അറസ്റ്റ്.
'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ
ബെംഗളൂരുവിലെ പിജി അക്കോമഡേഷനുകളിൽ നിന്നും സോഫ്റ്റ്‌വെയർ ബിസിനസുകളിൽ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകൾ മോഷ്ടിച്ചതിനാണ് 26 കാരിയായ യുവതിയെ എച്ച്എഎൽ പോലീസ് അറസ്റ്റ് ചെയ്തത്. പിജി ഹോസ്റ്റലില്‍ നിന്ന് സ്ഥിരമായി ലോപ് ടോപ്പുകളും വിലകൂടുയ ടാഗ്ജറ്റുകളും നഷ്ടപ്പെടുന്നുവെന്ന പരാതി ശക്തമായപ്പോഴാണ് പോലീസ് അന്വേഷണവുമായി എത്തിയത്. തുടര്‍ന്ന് പിജി ഹോസ്റ്റലുകളിലെ സിസിടിവി പരിശോധിച്ച പോലീസ് കള്ളനെ അല്ല കള്ളിയെ കണ്ടെത്തി. അങ്ങനെ മാര്‍ച്ച് 26 ന് ബി.ടെക് ബിരുദധാരിയും നോയിഡ സ്വദേശിനിയുമായ ജസ്സി അഗർവാളിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ബിടെക് ബിരുദധാരിയായ ജെസ്സി നേരത്തെ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍, പെട്ടെന്ന് പണം സമ്പാദിക്കാനായി ഇവര്‍ ജോലി രാജി വച്ച് മുഴുവന്‍ സമയ മോഷണത്തിന് ഇറങ്ങുകയായിരുന്നെന്ന് പോലീസ് പറയുന്നു.
പിജി ഹോസ്റ്റലില്‍ മുറിയെടുത്ത് താമസിക്കുന്ന ജെസ്സി. മറ്റ് താമസക്കാര്‍ കുളിക്കാനോ ഭക്ഷണം കഴിക്കാനോ പോകുമ്പോള്‍ അവരുടെ ലാപ്ടോപ്പുകള്‍ അടക്കമുള്ള വിലപിടിപ്പുള്ള ഇലക്ട്രോണിക്ക് ഉത്പന്നങ്ങള്‍ മോഷ്ടിക്കുന്നു. പിന്നീട് ഹോസ്റ്റല്‍ വിടുന്ന ഇവര്‍ നാട്ടിലെ കരിഞ്ചന്തയില്‍ ഈ സാധനങ്ങള്‍ മറിച്ച് വില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വില്പനയ്ക്ക് ശേഷം വീണ്ടും ബെംഗളൂരുവില്‍ തിരിച്ചെത്തുന്ന ഇവര്‍ മറ്റൊരു പിജി ഹോസ്റ്റലിലേക്ക് മാറുന്നു. അവിടെയും ഇത് തന്നെ പരിപാടിയെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ മോഷണം നടത്തിയിരുന്ന ഒരു യുവാവിനെ ബെംഗളൂരു പോലീസ് പിടികൂടിയിരുന്നു.