വിദ്യാർത്ഥിയിൽ നിന്ന് സമ്മാനം സ്വീകരിച്ചതിനാണ് വാങിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കിയത്. പിന്നീട് നടന്നത് നീണ്ട നിയമ യുദ്ധം. (പ്രതീകാത്മക ചിത്രം എഐ)
ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാളുടെ മാതാപിതാക്കൾ കഴിഞ്ഞാൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന വ്യക്തികൾ അധ്യാപകരാണ്. അതുകൊണ്ടുതന്നെയാണ് നമ്മുടെ നാട്ടിൽ അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിക്കാനും അധ്യാപകർക്ക് സമ്മാനങ്ങൾ നൽകാനും ഒക്കെ കുട്ടികൾ മത്സരിക്കുന്നത്. നമ്മുടെ അയൽ രാജ്യമായ ചൈനയിലും അധ്യാപക ദിനത്തിൽ സമാനമായ ഒരു സംഭവം നടന്നു. പക്ഷേ, അത് ദുഃഖകരമായ ഒരു പരിസമാപ്തിയിലാണ് കലാശിച്ചത്. കാര്യം മറ്റൊന്നുമല്ല അധ്യാപക ദിനത്തിൽ ഒരു കുട്ടിയിൽ നിന്നും ചോക്ലേറ്റ് സമ്മാനമായി വാങ്ങിയ ഒരു നഴ്സറി സ്കൂൾ പ്രിന്‍സിപ്പാൾ കൂടിയായ അധ്യാപികയ്ക്ക് നഷ്ടമായത് സ്വന്തം ജോലി. 60 രൂപ വിലയുള്ള ഒരു ചോക്ലേറ്റ്, വിദ്യാർത്ഥിയില്‍ നിന്നും സമ്മാനമായി വാങ്ങിയതിന് പിന്നാലെ അധ്യാപികയ്ക്ക് ജോലി നഷ്ടമായി.
ചോങ്‌കിംഗിലെ സാൻസിയ കിന്‍റർഗാർട്ടനിലെ പ്രധാന അധ്യാപികയായ വാങ്ങിനാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. വിദ്യാർത്ഥിയിൽ നിന്നും സമ്മാനം സ്വീകരിച്ചതിന്‍റെ പേരിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് വാങ്ങിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. തുടർന്ന് തന്നെ അന്യായമായി പിരിച്ചുവിട്ട സ്കൂള്‍ മാനേജ്മെന്‍റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാങ് കോടതിയെ സമീപിക്കുകയായിരുന്നു.
കിടുക്കാച്ചി ഡാന്‍സ്; ഡെന്‍മാര്‍ക്കില്‍ ശ്രേയാ ഘോഷാലിന്‍റെ പാട്ടിന് ചുവട് വച്ച ഇന്ത്യക്കാരിയുടെ വീഡിയോ വൈറല്‍
വിദ്യാർത്ഥിയിൽ നിന്ന് സമ്മാനം സ്വീകരിച്ചതിനാണ് വാങിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കിയത്. വിദ്യാർത്ഥികളിൽ നിന്നോ, അവരുടെ മാതാപിതാക്കളിൽ നിന്നോ എന്തെങ്കിലും സമ്മാനങ്ങളോ, പണമോ അഭ്യർത്ഥിക്കുന്നതിനോ സ്വീകരിക്കുന്നതിനോ അധ്യാപകരെ വിലക്കുന്ന വിദ്യാഭ്യാസ മന്ത്രാലയ നിയമം വാങ് ലംഘിച്ചുവെന്നും നഴ്‌സറി സ്കൂള്‍ അധികൃതർ അവകാശപ്പെട്ടു. എന്നാൽ
സ്കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങളിൽ ഒരു കുട്ടിയിൽ നിന്നും വാങ് ചോക്ലേറ്റ് ബോക്സ് വാങ്ങുന്നതും അത് ക്ലാസ്സിലെ മറ്റ് കുട്ടികൾക്ക് പങ്കുവെച്ച് നൽകുന്നതും വ്യക്തമാണ്.
സിസിടിവി അടക്കമുള്ളവ പരിശോധിച്ച കോടതി വാങ്ങിന്‍റെ ഭാഗത്താണ് ന്യായമെന്ന് വിധിച്ചു. വാങിനെ കിന്‍റർഗാർട്ടൻ പിരിച്ചുവിട്ടത് നിയമ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അധ്യാപികയോടുള്ള വിദ്യാർത്ഥിയുടെ വാത്സല്യവും ബഹുമാനവും കൊണ്ടാണ് ചോക്കലേറ്റ് നൽകിയതെന്നും വാങ് അത് സ്വീകരിച്ചത് ചട്ടലംഘനമല്ലെന്നും കോടതി നിരീക്ഷിച്ചു. വാങിന് നഷ്ടപരിഹാരം നൽകാനും കിന്‍റർഗാർട്ടൻ അധികൃതരോട് കോടതി ആവശ്യപ്പെട്ടു.
ജോലി സമ്മർദ്ദം കാരണം വര്‍ഷം 20 കിലോ വച്ച് കൂടി; ഒടുവിൽ പൊണ്ണത്തടി കുറയ്ക്കാന്‍ യുവതി ചെയ്തത്