മുടിയുടെ നീളം കൂടി, സ്കൂൾ ചട്ടം ലംഘിച്ച വിദ്യാർത്ഥികളുടെ തല വടിച്ച് അധ്യാപകൻ; തായ്‍ലഡിൽ വ്യാപക പ്രതിശേഷം

By Web Team  |  First Published Sep 9, 2024, 12:24 PM IST

മുടിയുടെ നീളം കൂട്ടി സ്കൂള്‍ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് അധ്യാപകന്‍ വിദ്യാർത്ഥികളുടെ നിറുകന്തലയില്‍ നിന്നും വൃത്താകൃതിയില്‍ മുടി വടിച്ച് കളയുകയായിരുന്നു. 


മുടിയുടെ കാര്യത്തിൽ സ്കൂൾ നിയമങ്ങൾ ലംഘിച്ച 66 ഓളം വിദ്യാർത്ഥികളുടെ തല മൊട്ടയടിച്ച അധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കി. തായ്‌ലന്‍റിലാണ് സംഭവം. അധ്യാപകന്‍റെ പ്രവർത്തിയിൽ വ്യാപകമായ വിമർശനം ഉയർന്നതോടെയാണ് സ്കൂൾ അധികൃതർ ഇദ്ദേഹത്തെ ജോലിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്.

വെസ്റ്റേൺ തായ്‌ലൻഡിലെ മെയ്‌സോഡ് ടെക്‌നിക്കൽ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു അധ്യാപകനാണ് വിദ്യാർത്ഥികളുടെ മുടിയുടെ നീളം സ്‌കൂൾ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതലാണെന്ന് ആരോപിച്ചത്. തുടർന്ന് ഇദ്ദേഹം ശിക്ഷാ നടപടി എന്നവണ്ണം വിദ്യാർത്ഥികളുടെ തല മൊട്ടയടിക്കുകയായിരുന്നു. അതേസമയം സ്കൂള്‍ ചട്ടം അനുസരിക്കാതിരുന്ന വിദ്യാർത്ഥികളെ അധ്യാപകൻ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അനുചിതവും അതിരുകടന്നതുമായ പ്രവൃത്തിയുടെ പേരിൽ അധ്യാപകനെ പുറത്താക്കിയതായി സ്കൂൾ സ്കൂൾ അധികൃതരും അറിയിച്ചു. 

Latest Videos

നായയുമായി നടക്കാനിറങ്ങി; ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ സ്ത്രീ കണ്ടത് കാലിൽ കടിച്ച മുതലയെ; സംഭവം ഫ്ലോറിഡയിൽ

വിദ്യാർത്ഥികളുടെ തലയുടെ മധ്യഭാഗത്തുള്ള മുടി മാത്രമാണ് ഈ അധ്യാപകൻ വട്ടത്തിൽ നീക്കം ചെയ്തത്. അധ്യാപകന്‍റെ ഈ ശിക്ഷാ നടപടിക്ക് ഇരയാക്കപ്പെട്ട വിദ്യാർത്ഥികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾ ഉയരുകയായിരുന്നു. അധ്യാപകന്‍റെ ഇരയാക്കപ്പെട്ട വിദ്യാർത്ഥികളുടെ തലമുടി നല്ല രീതിയിൽ മുറിച്ച് നൽകി സഹായിക്കുന്നതിനായി നിരവധി ബാർബർമാർ സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 

കരയിലും ഇപ്പോള്‍ വെള്ളത്തിലും, 'ഇവന്‍ കാടിന്‍റെ പുതു രാസാ'; മുതലയും ജാഗ്വറും തമ്മിലുള്ള പോരാട്ട വീഡിയോ വൈറൽ

അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണിക്കാൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നാൽ തുടർ നടപടികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് തൈച്ച് 8 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സംഭവത്തോടെ വിദ്യാർഥികളോട് മോശമായി പെരുമാറുന്ന അധ്യാപകർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്ന ആവശ്യം തായ്‌ലന്‍റിൽ വീണ്ടും ശക്തമായി.

പെരുമഴ, രാത്രി, ഒരു കൈയിൽ ഓർഡർ, മറുകൈയിൽ ഫോൺ; ട്രാഫിക് ജാമിനിടെ ഓർഡർ ചെയ്തയാളെ തപ്പി ഡെലിവറി ഏജന്‍റ്; വീഡിയോ 
 

click me!