ക്ലാസിനിടെ ഭക്ഷണം കഴിച്ച പെൺകുട്ടികളുടെ മുഖത്ത് അടിക്കാന്‍ ആൺകുട്ടികളോട് ആവശ്യപ്പെട്ട ടീച്ചർക്ക് സസ്പെൻഷൻ !

By Web Team  |  First Published Dec 22, 2023, 3:57 PM IST

ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഏതാനും പെൺകുട്ടികൾ രഹസ്യമായി ലഘു ഭക്ഷണം കഴിച്ചതാണ് ടീച്ചറെ പ്രകോപിപ്പിച്ചത്. ഉടൻതന്നെ അവർ വിദ്യാർത്ഥിനികളെ ചോദ്യം ചെയ്തെങ്കിലും ഭക്ഷണം കഴിച്ചതായി കുട്ടികളാരും സമ്മതിച്ചില്ല.(പ്രതീകാത്മക ചിത്രം)



യുപിയില്‍ ഇതരമതസ്ഥനായ കുട്ടിയുടെ മുഖത്തടിക്കാന്‍ ക്ലാസിലെ മറ്റ് കുട്ടികളോട് ആവശ്യപ്പെട്ട അധ്യാപികയുടെ വാര്‍ത്ത ഇന്ത്യയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ക്ലസിലിരുന്ന് ഭക്ഷണം കഴിച്ച പെണ്‍കുട്ടികളെ തല്ലാന്‍ ആവശ്യപ്പെട്ടത് ചൈനയിലെ ഒരു സ്കൂള്‍ ടീച്ചര്‍. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപികയെ സസ്പെന്‍റ് ചെയ്തു. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ പ്രൈമറി സ്‌കൂൾ അധ്യാപികയായ യുവതി ക്ലാസ് മുറിയിൽ അനുസരണക്കേട് കാട്ടിയ വിദ്യാർത്ഥിനികളെയാണ് അതേ ക്ലാസിലെ ആണ്‍കുട്ടികളെ കൊണ്ട് ശിക്ഷിച്ചത്. താൻ ക്ലാസ് എടുത്തു കൊണ്ടിരുന്നപ്പോൾ ഭക്ഷണം കഴിച്ച വിദ്യാർഥിനികളോട് തങ്ങളുടെ മുഖത്ത് സ്വയം ആഞ്ഞടിക്കാൻ ആയിരുന്നു അധ്യാപികയുടെ നിർദ്ദേശം. എന്നാല്‍, പെണ്‍കുട്ടികള്‍ അതിന് തയ്യാറാകാത്തതിനാല്‍ സഹപാഠികളായ ആൺകുട്ടികളോട്, പെൺകുട്ടികളുടെ മുഖത്ത് അടിക്കാനും ടീച്ചര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ അധ്യാപികയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

നഗരം വിഴുങ്ങാന്‍ അഗ്നിപര്‍വ്വത ലാവ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്‍ലാന്‍ഡ്, 4000 പേരെ ഒഴിപ്പിച്ചു

Latest Videos

ഷു എന്ന അധ്യാപികയാണ് തന്‍റെ വിദ്യാർത്ഥികളോട് ഇത്തരത്തിൽ വിചിത്രമായി പെരുമാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിസംബർ എട്ടിന് ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഏതാനും പെൺകുട്ടികൾ രഹസ്യമായി ലഘു ഭക്ഷണം കഴിച്ചതാണ്  ഷു വിനെ പ്രകോപിപ്പിച്ചത്. ഉടൻതന്നെ അവർ വിദ്യാർത്ഥിനികളെ ചോദ്യം ചെയ്തെങ്കിലും ഭക്ഷണം കഴിച്ചതായി കുട്ടികളാരും സമ്മതിച്ചില്ല. തുടർന്നാണ് അധ്യാപിക വിദ്യാർത്ഥിനികളോട് സ്വന്തം മുഖത്ത് സ്വയം അടിക്കാൻ ആവശ്യപ്പെട്ടത്. അതിനും വിദ്യാർത്ഥിനികൾ തയ്യാറാകാതെ വന്നതോടെ ക്ലാസിലെ ഏതാനും ആൺകുട്ടികളോട് ബലമായി പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

ക്രിസ്തുവിന്‍റെ സമകാലികന്‍ എന്തിന് അര്‍മേനിയയില്‍ നിന്നും ബ്രിട്ടനിലെത്തി? ദുരൂഹതയുടെ കുരുക്കഴിച്ച് ഗവേഷകര്‍

സംഭവം അറിഞ്ഞ് മാതാപിതാക്കൾ സ്കൂളിലെത്തി ചോദ്യം ചെയ്തതോടെയാണ് സ്കൂൾ അധികൃതര്‍ പോലും ഇക്കാര്യമറിയുന്നത്. സംഭവം വിവാദമായതോടെ അധ്യാപിക ക്ഷമാപണം നടത്തിയെങ്കിലും മാതാപിതാക്കളുടെ എതിർപ്പിന് പിന്നാലെ സ്കൂൾ അധികൃതർ ടീച്ചറെ പുറത്താക്കി. ഈ വർഷമാദ്യം, സെൻട്രൽ ഹുനാൻ പ്രവിശ്യയിലെ ഒരു അധ്യാപിക ഒമ്പത് വയസ്സുകാരിയെ മെറ്റൽ റൂളർ കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിക്ക് ഗുരുതരമായ പരിക്കേറ്റ ഒരു സംഭവവും ചൈനയില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

'പൊളിച്ചെടാ മക്കളെ... പൊളിച്ച് !' 'ഗുലാബി ഷെറാറ' ട്രെന്‍റിംഗ് പാട്ടിന് ചുവടുവച്ച് ഹൃദയം കീഴടക്കീ കരുന്നുകൾ!

click me!