ഭാര്യയെ കാമുകനൊപ്പം പിടികൂടി; ടാക്സി ഡ്രൈവർക്ക് തോക്കിൻറെ പാതിക്ക് തല്ല്, മീററ്റ് മോഡലിൽ കൊല്ലുമെന്ന് ഭീഷണി

രാത്രി ഡ്യൂട്ടി കഴിഞ്ഞ് അതിരാവിലെ വീട്ടിലെത്തിയപ്പോൾ ഭാര്യയെ കാണാനില്ല. അന്വേഷച്ച് ഇറങ്ങിയപ്പോൾ ടെറസില്‍ കാമുകനൊപ്പം നില്‍ക്കുന്നു. ചോദിച്ച് അടുത്ത് ചെന്നപ്പോൾ തലയ്ക്ക് തോക്ക് ചൂണ്ടി കാമുകന്‍. 
(പ്രതീകാത്മക ചിത്രം)
 

taxi driver who caught his wife with her boyfriend is beaten to the half of a gun and threatens to kill her in Meerut style

ഭാര്യയെ കാമുകനൊപ്പം പിടികൂടിയ ടാക്സി ഡ്രൈവറായ ഭര്‍ത്താവിന് ഭാര്യയുടെയും കാമുകന്‍റെ വക അടി. തോക്കിന്‍റെ പാത്തിയുപയോഗിച്ചാണ് ഇരുവരും ചേര്‍ന്ന് ടാക്സി ഡ്രൈവറെ അടിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍, ഭര്‍ത്താവ് ഇരുവരെയും വിടാതെ പിടികൂടിയപ്പോൾ, മീററ്റ് സ്റ്റൈലില്‍ തട്ടിക്കളയുമെന്ന് ഭാര്യയുടെ ഭീഷണി. ഹരിയാനയിലെ ജജ്ജാറിലെ ഖർമാൻ ഗ്രാമത്തിൽ നിന്നുള്ള ടാക്സി ഡ്രൈവർ മൗസം പോലീസില്‍ പരാതി നൽകിയതോടെയാണ് ഗുഡ്‌ഗാവ് സംഭവം പുറത്തറിയുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് പഞ്ചാബിലെ  മോഗയില്‍ നിന്നുള്ള യുവതിയെ താന്‍ വിവാഹം കഴിച്ചെന്ന് മൗസം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നെന്നും അതിനാലാണ് തങ്ങൾ ഗുഡ്‌ഗാവിലെ ബസായി എന്‍ക്ലേവിലേക്ക് താമസം മാറ്റിയതെന്നും പരാതിയില്‍ പറയുന്നു. 

Read More: 24 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് കാമുകന്മാരില്‍ ഒരാളെന്ന് ഭര്‍ത്താവ്; പിന്നാലെ അറസ്റ്റ്.

Latest Videos

രാത്രി ഡ്യൂട്ടിക്ക് ശേഷം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ താന്‍ വീട്ടിലെത്തുമ്പോൾ വീട്ടില്‍ ഭാര്യയില്ലായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ ഭാര്യയെയും തന്‍റെ ഗ്രാമത്തില്‍ നിന്നുള്ള നവീന്‍ എന്ന യുവാവിനെയും വീടിന്‍റെ ടെറസില്‍ കണ്ടെത്തി. തന്നെ കണ്ടതും നവീന്‍ തോക്കെടുത്ത് തന്‍റെ തലയ്ക്ക് നേരെ ചൂണ്ടി. പിന്നാലെ തോക്കിന്‍റെ പാത്തിവച്ച് തന്‍റെ തലയ്ക്ക് അടിച്ചു. ഒച്ച കേട്ട് അയല്‍വാസികളെത്തുമ്പോഴേക്കും ഇരുവരും രക്ഷപ്പെട്ടു. ഇരുവരെയും തടയാന്‍ ശ്രമിച്ചപ്പോൾ. മീററ്റ് മോഡലില്‍ കൊലപ്പെടുത്തുമെന്ന് ഭാര്യ തന്നെ ഭീഷണിപ്പെടുത്തിയതായും മൗസം പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചു. 

Read More: മക്കളെ കാണാൻ 88 -കാരി കാനഡയ്ക്ക് പറന്നു, അവിടെ വച്ച് പനി, ചികിത്സ പിന്നാലെ 82 ലക്ഷത്തിന്‍റെ മെഡിക്കൽ ബില്ലും

ഏതാണ്ട് ഒരു മാസം മുമ്പാണ് മീററ്റില്‍ നിന്നും ഒരു അസാധാരണ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി വെട്ടി നുറുക്കി കഷ്ണങ്ങളാക്കി വലിയ പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കൊലപാതകം അന്വേഷിച്ച പോലീസ് കാമുകനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഈ കൊലപാതക വാര്‍ത്ത ഉത്തരേന്ത്യയില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി. ഇതിന് പിന്നാലെ സമാനമായ നിരവധി കൊലപാതകങ്ങൾ ഉത്തരേന്ത്യയില്‍ നിന്നും പുറത്ത് വന്നിരുന്നു. ഈ കൊലപാതകം പിന്നീട് 'മീററ്റ് മോഡല്‍ കൊലപാതകം' എന്ന ടാഗ് ലൈനിലാണ് അറിയപ്പെട്ടുന്നത്. 

Read More: സഹോദരി ദാനം ചെയ്ത ഗർഭപാത്രം മാറ്റിവച്ചു; 37 -കാരിക്ക് പെണ്‍കുഞ്ഞ് ജനിച്ചു, യുകെയില്‍ ആദ്യം

vuukle one pixel image
click me!