ഗുരുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പവിത്രമാണെന്നും അത് ദൈവം അംഗീകരിച്ചിട്ടുള്ള'താണെന്നും ഇയാള്‍ തന്‍റെ ശിഷ്യന്മാരെ പറഞ്ഞ് വിശ്വസിപ്പിച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും ലൈംഗീക അടിമകളാക്കി ഉപയോഗിച്ച താന്ത്രിക്ക് യോഗാ ഗുരു ആറ് വര്‍ഷത്തിന് ശേഷം പിടിയിലായി. ലൈംഗീക ചൂഷണം, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ആറ് വർഷത്തിന് ശേഷം 71 കാരനായ താന്ത്രിക് യോഗാ ഗുരു ഗ്രിഗോറിയൻ ബിവോലാരുവിനെ പാരീസിൽ വച്ച് അറസ്റ്റ് ചെയ്തു. ഇയാളുടെ യോഗാ സ്ഥാപനത്തിന് 30-ലധികം രാജ്യങ്ങളില്‍ ശാഖകളുണ്ടായിരുന്നു. ഈ സ്ഥാപനങ്ങളിലൂടെ ഗ്രിഗോറിയൻ ബിവോലാരു, ലൈംഗികതയിലൂടെ മുക്തി നേടുന്നതിനെക്കുറിച്ചുള്ള പുരാതന ഹൈന്ദവ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള താന്ത്രിക യോഗ പഠിപ്പിച്ചിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സമൂഹത്തിലെ ഉന്നത സ്ഥാനീയരായ ഡോക്ടർമാരും അഭിഭാഷകരും വിദ്യാര്‍ത്ഥികളുമടക്കം പലരും ഇയാളുടെ യാഗോ ക്ലാസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇത്തരം യോഗ ക്ലാസുകളിലെത്തുന്ന വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്ന ഇയാള്‍ താനുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നു. 'ഗുരുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പവിത്രമാണെന്നും അത് ദൈവം അംഗീകരിച്ചിട്ടുള്ള'താണെന്നും ഇയാള്‍ തന്‍റെ ശിഷ്യന്മാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ 15 വയസുള്ള പെണ്‍കുട്ടികളെ വരെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രിഗോറിയൻ ബിവോലാരുവിനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തതിന് പിന്നാലെ, ഇയാളുടെ സ്ഥാപനങ്ങളില്‍ നടത്തിയ റൈഡില്‍ വളരെ മോശം അവസ്ഥയില്‍ തടവില്‍ പാര്‍പ്പിച്ച 50 ഓളം സ്ത്രീകളെ പോലീസ് മോചിപ്പിച്ചു. റൊമാനിയ, അർജന്‍റീന, ജർമ്മനി, ബെൽജിയം, യുഎസ്എ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളും ഇക്കൂട്ടിത്തിലുണ്ടായിരുന്നു. ഒപ്പം നിരവധി ലൈംഗിക കളിപ്പാട്ടങ്ങളും അശ്ലീല വീഡിയോകളും ബിവോലാരുവിന്‍റെ നഗ്ന ചിത്രങ്ങളും കണ്ടെത്തിയതായി ഫ്രഞ്ച് പോലീസ് അറിയിച്ചു. തെക്കുകിഴക്കൻ പാരീസിലെ ഐവ്രി-സുർ-സീനിലെ ബിവോലാരുവിന്‍റെ വീട്ടിൽ നിന്ന് 2,00,000 യൂറോയും (ഏകദേശം 1,79,54,800 രൂപ) അശ്ലീല ചിത്രങ്ങളും വ്യാജ തിരിച്ചറിയൽ രേഖകളും കണ്ടെത്തി.
🚨Breaking: police arrest yoga guru in connection with alleged rape, human trafficking and kidnapping scheme. Gregorian Bivolaru and 41 others on accusations of kidnap, rape and human trafficking. pic.twitter.com/0Qe4QxE9pl
— Geopolitical Kid (@Geopoliticalkid)ഗ്രിഗോറിയൻ ബിവോലാരുവിന്‍റെ അറസ്റ്റോടെ ഇരുപത് വര്‍ഷമായി റൊമാനിയ, ഫ്രാൻസ്, ഫിൻലാൻഡ് പോലീസ് സംവിധാനങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിന് അവസാനമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2004 ലാണ് ഇയാള്‍ക്കെതിരെ റൊമാനിയയിൽ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചുവെന്നതായിരുന്നു കേസ്. പിന്നാലെ ഇയാള്‍ സ്വീഡനിലേക്ക് ഒളിച്ചോടി. അവിടെ രാഷ്ട്രീയ അഭയം തേടിയെങ്കിലും 2013 ല്‍ റൊമാനിയന്‍ കോടതി ഇയാളെ ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. എന്നാല്‍ 2016 ല്‍ ഫ്രാൻസിൽ നിന്നാണ് ഇയാളെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 2017 ല്‍ ഇയാള്‍ ജയില്‍ മോചിതനായി. പിന്നാലെ നിരവധി ഫിന്‍ലാന്‍റ് സ്ത്രീകള്‍ ഇയാള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചെങ്കിലും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
കേരളത്തിന് ചോളം വില്‍ക്കേണ്ടെന്ന് കര്‍ണ്ണാടക; തകര്‍ന്നടിയുമോ കേരളത്തിന്‍റെ ക്ഷീരമേഖല ?