ദില്ലിയിൽ നിന്നും മോഷ്ടിച്ച എസ്‍യുവി കണ്ടെത്തിയത് രാജസ്ഥാനില്‍; ഒപ്പം വിചിത്രമായ മൂന്ന് കത്തുകളും

By Web Team  |  First Published Oct 15, 2024, 2:42 PM IST

വാഹനം കണ്ടെത്തുമ്പോഴേക്കും 450 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചിരുന്നു. മോഷ്ടാക്കള്‍ തന്നെയാണ് പോലീസിനെ വിവരം അറിയിക്കാന്‍ വാഹത്തില്‍ എഴുതി വച്ചതും. ഒപ്പം മറ്റ് രണ്ട് കുറിപ്പുകളും ഉണ്ടായിരുന്നു. (പ്രതീകാത്മക ചിത്രം: ഗെറ്റി)



ദില്ലിയിലെ പാലം കോളനിയിലെ ഉടമയുടെ നിന്നും മോഷണം പോയ ഒരു എസ്‍യുവി കണ്ടെത്തിയത് 450 കിലോമീറ്റര്‍ അകലെ രാജസ്ഥാനില്‍ നിന്ന്. അന്തര്‍സംസ്ഥാന മോഷ്ടാക്കളുള്ള ഇന്ത്യയില്‍ മോഷണ വസ്തു മറ്റൊരു സംസ്ഥാനത്ത് നിന്നും കണ്ടെത്തുന്നത് ആദ്യമായൊന്നുമല്ല. എന്നാല്‍, ഈ കണ്ടെത്തലില്‍ ഒരു പ്രത്യേകയുണ്ടായിരുന്നു. ബിക്കാനീർ പോലീസ്, നാപാസറിലെ റോഡരികിലെ ഒരു ഹോട്ടലിന് സമീപത്ത് നിന്ന് സ്കോർപിയോ കണ്ടെത്തുമ്പോള്‍ അതില്‍ മോഷ്ടാക്കൾ ബോധപൂര്‍വ്വം വച്ച മൂന്ന് കത്തുകളുണ്ടായിരുന്നു. 

പിൻവശത്തെ വിൻഡോയിൽ ഒട്ടിച്ച് വച്ച ആദ്യത്തെ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. "ഈ കാർ ദില്ലിയിലെ പാലത്തിൽ നിന്ന് മോഷ്ടിച്ചതാണ്. ക്ഷമിക്കണം," ഒപ്പം വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പറായ ഡിഎൽ 9 സിഎ ഇസഡ് 2937 എന്ന് എഴുതിയ നമ്പര്ഒ പ്ലേറ്റില്‍  "ഞാൻ എന്‍റെ ഇന്ത്യയെ സ്നേഹിക്കുന്നു" എന്നും മൂന്നാമത്തേത് "അടിയന്തിരമായി പോലീസിനെ വിളിച്ച് അവരെ വിവരം അറിയിക്കുക" എന്നുമായിരുന്നു എഴുതിയിരുന്നത്. 

Latest Videos

undefined

31 കാരിയായ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ല, ഡിവോഴ്സ് ആലോചിക്കുന്നെന്ന് 28 -കാരനായ ഭർത്താവ്

കഴിഞ്ഞ ഓക്ടോബര്‍ 10 -ാം തിയതിയാണ് വാഹനത്തിന്‍റെ ഉടമ വിനയ് കുമാര്‍ തന്‍റെ വാഹനം മോഷണം പോയതായി പോലീസില്‍ പരാതി നല്‍കിയത്.  ഒക്ടോബർ 14 ന് കാറിലെ എഴുത്തുകള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു വഴിയാത്രക്കാരനാണ് വണ്ടിയെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്. വാഹനം വിനയ് കുമാറിന്‍റെതാണെന്നും രജിസ്ട്രേഷന്‍ നമ്പര്‍ ഒറിജിനലാണെന്നും പോലീസ് അറിയിച്ചു. എന്നാല്‍, ഉപേക്ഷിക്കപ്പെടും മുമ്പ് വാഹനം, എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി ദില്ലി പോലീസ് കൊണ്ട് പോയി. 

യുഎസിൽ അമ്മയെ വെട്ടി നുറുക്കിയ മകൾ, മൃതദേഹാവശിഷ്ടം മുറിയിൽ വലിച്ചെറിഞ്ഞു; മന്ത്രവാദമെന്ന് സംശയം, അറസ്റ്റ്

അക്കോ ഡിജിറ്റൽ ഇൻഷുറൻസിന്‍റെ തെഫ്റ്റ് ആൻഡ് ദി സിറ്റി 2024 -ലെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് മോഷ്ടിക്കപ്പെട്ടുന്ന പാസഞ്ചർ കാറുകളിൽ 80 ശതമാനവും ദില്ലിയിലാണ്. ഓരോ 14 മിനിറ്റിലും ഒരു കാർ എന്ന നിലയില്‍ മോഷണം പോകുന്നു. ഇതില്‍ തന്നെ മാരുതി വാഗൺ ആർ, സ്വിഫ്റ്റ് തുടങ്ങിയ കാറുകൾക്ക് ഉയർന്ന സെക്കൻഡ് ഹാൻഡ് മൂല്യമുള്ളതിനാല്‍ ഉയർന്ന ഡിമാന്‍റുമുണ്ടെന്നത് തന്നെ കാരണം. 

'ഐ മിസ് യു', യുവതിക്ക് ഗര്‍ഭനിരോധന ഗുളികയുടെ പരസ്യ സന്ദേശം; വിമർശനം, ഒടുവില്‍ ക്ഷമാപണവുമായി കമ്പനി

click me!