മോണ ബ്രൂജ എന്ന മന്ത്രവാദിനി അമാനുഷിക പ്രവർത്തനങ്ങൾ നടത്തി തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ഈ ഗ്രാമത്തിലുള്ളവർ കരുതിയിരുന്നത്.
ഒരു മന്ത്രവാദിനി കുരങ്ങായി മാറി ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ ഒരു കുട്ടിക്കഥ പോലെ തോന്നുന്നുണ്ട് അല്ലേ. എന്നാൽ, അത്തരത്തിലൊരു സംഭവം മധ്യ അമേരിക്കയിൽ നിന്ന് ഇപ്പോൾ ലോക ശ്രദ്ധ നേടുകയാണ്. മധ്യ അമേരിക്കയിലെ നിക്കരാഗ്വയിലെ ദിരിയംബ (Diriamba) എന്ന ചെറിയ ഗ്രാമത്തിൽ താമസിക്കുന്ന ആളുകൾക്കിടയിലാണ് ഈ വിചിത്രമായ സംഭവം പ്രചരിച്ചത്. ഗ്രാമത്തിൽ അമാനുഷിക സംഭവങ്ങൾ നടക്കുന്നുണ്ടെന്നും അതിന് പിന്നിൽ കുരങ്ങായി മാറിയ ഒരു മന്ത്രവാദിനിയാണെന്നും ആയിരുന്നു ഇവിടത്തുകാർ വിശ്വസിച്ചിരുന്നത്. ഒടുവിൽ നാട്ടുകാർ ചേർന്ന് ഏറെ പണിപ്പെട്ട് കുരങ്ങനെ പിടികൂടിയപ്പോൾ കണ്ടതാകട്ടെ കുരങ്ങന്‍റെ വേഷം ധരിച്ച ഗ്രാമത്തിലെ തന്നെ ഒരു ചെറുപ്പക്കാരനെ. നാട്ടുകാരെ പറ്റിക്കാൻ കക്ഷി ഒപ്പിച്ച ഒരു തമാശയായിരുന്നത്രേ 'കുരങ്ങൻ മന്ത്രവാദിനി കഥ'.
മോണ ബ്രൂജ (Mona Bruja) എന്ന മന്ത്രവാദിനി അമാനുഷിക പ്രവർത്തനങ്ങൾ നടത്തി തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ഈ ഗ്രാമത്തിലുള്ളവർ കരുതിയിരുന്നത്. ചുവന്ന കണ്ണുകളുള്ള കുരങ്ങായി മാറിയ മന്ത്രവാദിനി വീടിന്‍റെ മേൽക്കൂരകളിലൂടെ ഓടുകയും ഉച്ചത്തിൽ ദീർഘനേരം നിലവിളിച്ചു ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയും ഒപ്പം ആളുകളെ നിരന്തരം ഭയപ്പെടുത്തുകയും ചെയ്യുകയാണെന്ന് നിരവധി നാളായി പ്രദേശവാസികള്‍ പരാതി പറയുന്നു. കുരങ്ങിന്‍റെ ആക്രമണങ്ങളില്‍ ഭയപ്പെട്ടുപോയ ഗ്രാമവാസികൾ കുരങ്ങൻ വേഷം മാറിയെത്തിയ മന്ത്രവാദിനിയാണെന്ന് വിശ്വസിച്ചു.
undefined
പലപ്പോഴും വീടിനുള്ളിൽ കയറുന്ന ഈ കുരങ്ങൻ വീടിന്‍റെ ചുമരുകൾ അടിച്ചു നശിപ്പിക്കുകയും ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് വേഗത്തിൽ ഓടുകയും ചെയ്യാറുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഒടുവില്‍ ശല്യം സഹിക്കാനാകാതെ കുരങ്ങിനെ പലതവണ പലവിധത്തിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല അതുകൊണ്ടുതന്നെ കുരങ്ങൻ മന്ത്രവാദിനി തന്നെയാണെന്ന് വിശ്വാസം ഗ്രാമവാസികൾക്കിടയിൽ ബലപ്പെട്ടു. തങ്ങളുടെ നീക്കങ്ങളെ കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്ന മന്ത്രവാദിനി കുരങ്ങൻ രക്ഷപ്പെട്ടുവെന്നായിരുന്നു ഇവർ കരുതിയിരുന്നത്.
ഉറങ്ങുന്ന സ്ത്രീയുടെ തലമുടിയ്ക്ക് ഇടയിലേക്ക് കയറുന്ന പാമ്പ്; വീഡിയോ വൈറല്‍
ഏതായാലും സഹികെട്ട പ്രദേശവാസികള്‍ ഒടുവിൽ ഭീതി പടർത്തിയ മന്ത്രവാദിനി കുരങ്ങനെ പിടികൂടാന്‍ തീരുമാനിച്ചു. അങ്ങനെ ഏറെ സാഹസികമായി നാട്ടുകാർ ചേർന്ന് കരുങ്ങനെ പിടിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. കുരങ്ങന്‍റെ വേഷത്തിനുള്ളിൽ ഉണ്ടായിരുന്നത് ആ ഗ്രാമത്തിലെ തന്നെ ഒരു ചെറുപ്പക്കാരനായിരുന്നു. കുരങ്ങൻ മന്ത്രവാദിനിയെ പിടികൂടാൻ പലപ്പോഴും നാട്ടുകാർക്ക് ഒപ്പം മുന്നിലുണ്ടായിരുന്ന ആളായിരുന്നു ഈ കക്ഷി എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഏതായാലും നാട്ടുകാരെ പറ്റിക്കാൻ താൻ ചെയ്ത ഒരു ചെറിയ തമാശയാണ് ഇതെന്നായിരുന്നു പിടികൂടി കഴിഞ്ഞപ്പോൾ വേഷം കെട്ടുകാരന്‍റെ മറുപടി. നാട്ടുകാര്‍ സാമാന്യം നന്നായി തന്നെ കുരങ്ങ് മന്ത്രവാദിയെ കൈകാര്യം ചെയ്ത് വിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2021 ൽ, സമാനമായ രീതിയിൽ നിക്കരാഗ്വ പ്രദേശത്ത് മറ്റൊരു കുരങ്ങന്‍റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. അന്നും കുരങ്ങായി മാറിയ മന്ത്രവാദിനിയാണ് അതെന്നായിരുന്നു ജനങ്ങൾ അഭിപ്രായപ്പെട്ടിരുന്നത്. വീടിന്‍റെ മേൽക്കൂരകളിലേക്ക് കല്ലുകൾ വലിച്ചെറിഞ്ഞ് കേടുപാടുകൾ വരുത്തുന്നതും ഈ ശല്യക്കാരൻ കുരങ്ങിന്‍റെ ഒരു രീതിയാണ്.
നടുറോഡിൽ ഭർത്താവിന്‍റെ കോളറിന് കുത്തിപ്പിടിച്ച് ഭാര്യയുടെ ചെകിട്ടത്തടി; വീഡിയോ എടുക്കാൻ നിർദ്ദേശവും