ആളുകൾ കുളിമുറികളില്‍ കൂടുതല്‍ നേരം ചെലവിടുന്നതെന്ത് കൊണ്ട്? രസകരമായ വെളിപ്പെടുത്തലുമായി പഠനം

By Web Team  |  First Published Jul 19, 2024, 10:37 AM IST

പുരുഷന്മാർ ആഴ്ചയിൽ ശരാശരി രണ്ട് മണിക്കൂർ അല്ലെങ്കിൽ ഏകദേശം 20 മിനിറ്റ് കൂടുതല്‍ നേരം ബാത്ത് റൂമില്‍ ചെലവഴിക്കുന്നു, 


കുളിക്കാനും ചിലപ്പോഴൊക്കെ തുണി അലക്കാനുമാണ് കുളിമുറിയുടെ സാധാരണ ഉപയോഗമെങ്കിലും സങ്കടം വന്നാല്‍ ഓടി കുളിമുറിയില്‍ കയറി വാതിലടയ്ക്കുന്നവരാണ് നമ്മളില്‍ പലരും. കുളിമുറിയില്‍ വച്ച്, ആരും കേള്‍ക്കാനില്ലെന്ന വിശ്വാസത്തില്‍ ആത്മാര്‍ത്ഥമായി ഒരു വരി പാട്ട് മൂളാനും പലരും മടിക്കാറില്ല. 'അല്പം സമാനാധാനം കിട്ടുന്ന ഏക ഇടം' എന്ന് കുളിമുറിയെ കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ പോലും നമ്മുക്ക് അതിശയം തോന്നാത്തത് അത്തരം ചില ധാരണകള്‍ അബോധമായി നമ്മുടെ ഉള്ളിലുള്ളത് കൊണ്ടാണ്. എന്നാല്‍ എന്തു കൊണ്ടാണ് ആളുകള്‍ കൂടുതല്‍ നേരം കുളിമുറിയില്‍ ചെലവഴിക്കുന്നതെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അങ്ങനെയൊരു ആലോചനയുടെ പുറത്ത് അന്വേഷണത്തിനിറങ്ങിയ ബാത്ത്റൂം നിർമ്മാതാക്കളായ വില്ലെറോയ് & ബോച്ച് കണ്ടെത്തിയ കാര്യങ്ങള്‍ ഏറെ രസകരമാണ്. 

2,000-ലധികം ആളുകളിൽ നിന്നുള്ള കണക്കുകളാണ് ഇതിനായി വില്ലെറോയ് & ബോച്ച് എടുത്തത്. ഇതില്‍ പ്രതികരിച്ചവരിൽ 43% പേരും കുറച്ച് സമാധാനത്തിനും സ്വസ്ഥതയ്ക്കും വേണ്ടി സ്വയം ഒറ്റപ്പെടാൻ ഇഷ്ടപ്പെടുന്നുവെന്നാണ് മറുപടി നല്‍കിയത്. 13% പേർ തങ്ങളുടെ പങ്കാളിയിൽ നിന്ന് വേറിട്ട് സമയം ചെലവഴിക്കാൻ കൂടുതല്‍ നേരം കുളിമുറിയില്‍ ചെലവഴിക്കുന്നതായി അഭിപ്രായപ്പെട്ടു. പഠനത്തില്‍ ലഭിച്ച കണക്ക് പ്രകാരം ഒരു സാധാരണ ബ്രിട്ടീഷുകാരൻ ആഴ്ചയിൽ ഒരു മണിക്കൂർ അമ്പത്തിനാല് മിനിറ്റോ അല്ലെങ്കിൽ മാസത്തിൽ ഏതാണ്ട് മൊത്തം ഒരു ദിവസത്തോളമോ കുളിമുറിയില്‍ ചെലവഴിക്കുന്നു. അതേസമയം ഇക്കാര്യത്തില്‍ സ്ത്രീ പുരുഷ അനുപാതത്തില്‍ വ്യത്യാസമുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരേ പ്രയത്തിലുമുള്ള സ്ത്രീ - പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ സ്ത്രീകളെക്കാല്‍ കൂടുതല്‍‌ സമയം ബാത്ത് റൂമില്‍ ചെലവഴിക്കുന്നത് പുരുഷന്മാരാണെന്ന് വ്യക്തം. 

Latest Videos

undefined

വെള്ളം ചവിട്ടാതെ റോഡ് മുറിച്ച് കടക്കാനായി ചാടി, പക്ഷേ, നടുവുംതല്ലി നടുറോഡില്‍; വീഡിയോ വൈറല്‍

പുരുഷന്മാർ ആഴ്ചയിൽ ശരാശരി രണ്ട് മണിക്കൂർ അല്ലെങ്കിൽ ഏകദേശം 20 മിനിറ്റ് കൂടുതല്‍ നേരം ബാത്ത് റൂമില്‍ ചെലവഴിക്കുന്നു, അതേസമയം സ്ത്രീകൾ ആഴ്ചയില്‍ ഒരു മണിക്കൂർ നാല്പത്തിരണ്ട് മിനിറ്റും. കൂടിപ്പോയാല്‍ ഒരു 15 മിനിറ്റ്  കൂടുതൽ നേരം കുളിമുറിയില്‍ ചെലവഴിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. അതേസമയം സമ്മർദം ഒഴിവാക്കുന്നതിനായി ടോയ്‌ലറ്റിലേക്കുള്ള യാത്രകൾ മാനസികാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതായി കാണിക്കുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പലരും വിശ്രമിക്കാനാണ് പോകുന്നതെന്ന് പോലും അറിയാതെയാണ് ടോയ്‍ലറ്റുകളിലേക്ക് പോകുന്നത്.  ബാത്ത്റൂമിനെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള സ്ഥലമായാണ് പലരും കാണുന്നത്. അതിനാല്‍ 'ടോയ്‌ലറ്റ് ബ്രേക്ക്' എടുക്കുന്നത് എല്ലായ്പ്പോഴും സാമൂഹികമായി സ്വീകാര്യമാണെന്ന് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി അംഗം ജോർജിന സ്റ്റർമറും പറയുന്നു. 

ഫോണ്‍ പാസ്‍വേർഡ് കാമുകിക്ക് നൽകുന്നതിനെക്കാൾ നല്ലത് സ്രാവുകളുള്ള കടലിൽ ചാടുന്നത്; മറൈൻ പോലീസിന്‍റെ വീഡിയോ വൈറൽ

click me!