2024 ല്‍ 'സൂപ്പര്‍ എല്‍ നിനോ'യ്ക്ക് സാധ്യത; മണ്‍സൂണിനെ സ്വാധീനിക്കുമെന്നും പഠനം

By Web Team  |  First Published Oct 16, 2023, 2:55 PM IST

2024 -ല്‍ വര്‍ഷം സൂപ്പര്‍ എല്‍ നിനോയ്ക്കുള്ള സാധ്യത 75% - 80% വരെയാണ്. ഇക്കാലത്ത് ഭൂമധ്യരേഖാ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാള്‍ കുറഞ്ഞത് 1.5 ഡിഗ്രി സെല്‍ഷ്യല്‍ കൂടുതലായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 



ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിൽ 2024 മാർച്ച് - മെയ് മാസങ്ങളിൽ 'ശക്തമായ എൽ നിനോ'യ്ക്ക് (Super El Nino) സാധ്യത പ്രവചിച്ച് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍റെ കാലാവസ്ഥാ പ്രവചന കേന്ദ്രം. പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനം ലോകമെമ്പാടുമുള്ള  കാലാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്നുമെന്നും ഇത് ഇന്ത്യയിലെ മണ്‍സൂണിന്‍റെ വരവിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും മണ്‍സൂണ്‍ കാറ്റിനെ ദുര്‍ബലമാക്കുകയും മഴ കുറയാൻ കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2024 -ല്‍ വര്‍ഷം സൂപ്പർ എൽ നിനോയ്ക്കുള്ള സാധ്യത മൂന്നിലൊന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രയേലിലെ വീടുകള്‍ അക്രമിക്കുന്ന ഹമാസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് !

Latest Videos

തെക്കേ അമേരിക്കയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനമാണ് ലോകമെമ്പാടുമുള്ള  കാലാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്നത്. ഇത് ഭക്ഷ്യ ഉൽപ്പാദനം, ജലലഭ്യത, എന്നിവയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും. ഇന്ത്യയിൽ, എൽ നിനോ പ്രതിഭാസം പൊതുവെ ദുർബലമാകുന്ന മൺസൂൺ കാറ്റുമായാണ് ബന്ധപ്പെടുന്നത്. ഇത് മൺസൂൺ കാലത്ത് മഴ കുറയാൻ ഇടയാക്കും. സൂപ്പർ എൽ നിനോയ്ക്ക് ഇന്ത്യയിലെ സാധാരണ കാലാവസ്ഥയെ തടസ്സപ്പെടുത്താൻ സാധിക്കുമെന്നും ഇത് പലപ്പോഴും തീവ്രമായ കാലാവസ്ഥാ സംഭവങ്ങളിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

'വായുവില്‍ നിശ്ചലമായ വിമാനം'; ട്വിറ്റര്‍ ഉപയോക്താക്കളെ ഞെട്ടിച്ച വീഡിയോ വൈറല്‍ !

ചില പ്രദേശങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുമ്പോള്‍ മറ്റ് ഭാഗങ്ങളില്‍ വരള്‍ച്ചയായിരിക്കും ഫലം. എന്നാല്‍ ഉത്തരേന്ത്യയേ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ ഈ കാലാവസ്ഥാ പ്രതിഭാസത്തിന്‍റെ സ്വാധീനത്തില്‍ കുറവുണ്ടാകാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  2024 -ല്‍ വര്‍ഷം സൂപ്പര്‍ എല്‍ നിനോയ്ക്കുള്ള സാധ്യത 75% - 80% വരെയാണ്. ഇക്കാലത്ത് ഭൂമധ്യരേഖാ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാള്‍ കുറഞ്ഞത് 1.5 ഡിഗ്രി സെല്‍ഷ്യല്‍ കൂടുതലായിരിക്കും. 1997-98  ലും 2015-16 -ലുമുണ്ടായതിന് സമാനമായി തീവ്രമായ താപനിലയും വരൾച്ചയും വെള്ളപ്പൊക്കവും ലോകമെമ്പാടും നാശം വിതച്ചതുപോലെ താപനില 2 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരാന്‍ 30% സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!