രോഗം വരുമെന്ന് ഭയമുണ്ടോ? എങ്കില്‍ ആ ഭയം നിങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം കുറയ്ക്കുമെന്ന് പഠനം !

By Web TeamFirst Published Dec 16, 2023, 2:22 PM IST
Highlights


ആരോഗ്യ പ്രശ്നങ്ങൾ ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെടുന്ന കുടുംബാന്തരീക്ഷത്തിൽ വളരുന്ന വ്യക്തികൾക്കിടയിൽ ഈ മാനസികാവസ്ഥയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. 

ഗുരുതരമായ രോഗങ്ങളെ കുറിച്ചുള്ള അമിതമായ ഭയമുള്ള ആളുകൾക്ക്, ആരോഗ്യത്തെക്കുറിച്ച് അമിതമായി വേവലാതിപ്പെടാത്തവരേക്കാൾ ആയുർദൈർഘ്യം കുറവായിരിക്കുമെന്ന് പഠനം. അസുഖ ഉത്കണ്ഠ രോഗം ( Illness Anxiety Disorder - IAD) അഥവാ ഹൈപ്പോകോൺഡ്രിയാസിസ് ( hypochondriasis) എന്നറിയപ്പെടുന്ന ഈ ഭയം സാധാരണ ആരോഗ്യ പ്രശ്നങ്ങളേക്കാൾ ഗുരുതരമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ തകരാറുള്ള വ്യക്തികൾ തങ്ങളെ ബാധിച്ചിരിക്കുന്ന രോഗത്തെക്കുറിച്ച് അമിതമായ ഭയമുള്ളവരായിരിക്കുമെന്ന് മാത്രമല്ല ആ ഭയം മറികടക്കാൻ പലതരത്തിലുള്ള കാര്യങ്ങൾ ഇവര്‍ ചെയ്യുകയും ചെയ്യും. അത്തരം പ്രവർത്തികള്‍ക്കായി ഇടയ്ക്കിടെ ഡോക്ടർമാരെ മാറ്റുന്നതും വൈദ്യസഹായം പൂർണമായും ഒഴിവാക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ ഉൾപ്പെടുന്നു. 

68 ലക്ഷം ഓൺലൈൻ തട്ടിപ്പിൽ പോയെന്ന് ബെംഗളൂരു ടെക്കി; അത് 'നുണ'യെന്ന് സോഷ്യൽ മീഡിയ !

Latest Videos

ആരോഗ്യ പ്രശ്നങ്ങൾ ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെടുന്ന കുടുംബാന്തരീക്ഷത്തിൽ വളരുന്ന വ്യക്തികൾക്കിടയിൽ ഈ മാനസികാവസ്ഥയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ കുട്ടിക്കാലത്ത് ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവർക്കും കുടുംബത്തിലെ മറ്റേതെങ്കിലും വ്യക്തികൾ ഗുരുതരമായ അസുഖങ്ങളിൽ മരണപ്പെട്ടവർക്കും ഈ ഭയം പൊതുവിൽ കൂടുതലായിരിക്കും. ആരോഗ്യ വിവരങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇൻറർനെറ്റിനെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും കൂടുതലായി ഉപയോഗിക്കുന്നവരിലും ഈ പ്രവണത കൂടുതലായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു.

31 കോടി വിലമതിക്കുന്ന സ്പാനിഷ് വില്ലയും ഒപ്പം 2.63 കോടി രൂപയും നേടാം വെറും 1000 രൂപയ്ക്ക് !

ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്നാണ് അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്‍റെ കൗൺസിൽ ഓൺ റിസർച്ചിന്‍റെ തലവന്‍ ഡോ. ജോനാഥൻ ഇ. ആൽപർട്ട് അഭിപ്രായപ്പെടുന്നത്. ഇത്തരം രോഗികൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, റിലാക്സേഷൻ ടെക്നിക്കുകൾ, ആന്‍റീഡിപ്രസന്‍റ് മരുന്നുകൾ എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് ഈ ചികിത്സയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ആളുകളിലെ ആത്മഹത്യ പ്രവണതയെയും കരുതലോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന് ഡോ. ജോനാഥൻ കൂട്ടിച്ചേർക്കുന്നു.

ചുഴലിക്കാറ്റ് ശമിച്ചപ്പോള്‍ നാല് മാസം പ്രായമായ കുഞ്ഞ് ജീവനോടെ മരക്കൊമ്പില്‍ !
 

click me!