ജോലി സ്ഥലത്തെ പുകവലി; 1997 നും 2012 നും ഇടയിൽ ജനിച്ചവർ 'കൂടിയ പുകവലി'ക്കാരെന്ന് റിപ്പോർട്ട്

By Web Team  |  First Published Jul 17, 2024, 10:39 AM IST

ജോലി സമയത്ത് അനധികൃതമായി ഇടവേളകൾ കണ്ടെത്തി പുകവലിക്കാൻ ഇവർ മടിക്കാറില്ലെന്നും ഇവരുടെ ഒരു വർഷത്തെ പുകവലി ഇടവേളകൾ, ശരാശരി ആറ് ദിവസത്തെ വാർഷിക അവധിക്ക് തുല്യമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.



പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ലോകമെമ്പാടുമുള്ള പുകവലിക്കാര്‍ ഓരോ ദിവസവും സിഗരറ്റുകള്‍  വലിച്ചു തള്ളുന്നതും. പുകവലിയുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമായത് ജോലി സമയത്ത് പുകവലിക്കാനായി ഇടവേള എടുക്കുന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ ജനറേഷൻ ഇസഡ്
(Gen Z) എന്ന പേരിൽ ജനസംഖ്യ ശാസ്ത്രപ്രകാരം അറിയപ്പെടുന്നവരാണ് എന്നാണ്. ജനസംഖ്യാ ശാസ്ത്രത്തിൽ 1997 നും 2012 നും ഇടയിൽ ജനിച്ചവരെയാണ് ജനറേഷൻ ഇസഡ് എന്ന് വിശേഷിപ്പിക്കുന്നത്. 

യു കെ ആസ്ഥാനമായുള്ള ഓൺലൈൻ റീട്ടെയ്‌ലർ ഹയ്‌പ്പ് (Haypp) നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ഈ നിരീക്ഷണം. ജോലി സമയങ്ങളിൽ പുകവലിക്കാനായി അധിക ഇടവേളകൾ എടുക്കുന്നത് ജനറേഷൻ ഇസഡ് ആണെന്നാണ് പഠനത്തിൽ പറയുന്നത്. ജോലി സമയത്ത് അനധികൃതമായി ഇടവേളകൾ കണ്ടെത്തി പുകവലിക്കാൻ ഇവർ മടിക്കാറില്ലെന്നും ഇവരുടെ ഒരു വർഷത്തെ പുകവലി ഇടവേളകൾ, ശരാശരി ആറ് ദിവസത്തെ വാർഷിക അവധിക്ക് തുല്യമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

Latest Videos

undefined

ഇനി സ്ലിപ്പർ ചെരുപ്പുകളുടെ കാലം; ഒരു ലക്ഷം രൂപ വിലയിട്ടിരിക്കുന്ന സ്ലിപ്പര്‍ ചെരുപ്പിന്‍റെ വീഡിയോ വൈറൽ

പുകവലിയും ജോലി സ്ഥലത്തെ സമ്മർദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പഠനത്തില്‍ അന്വേഷിക്കുന്നുണ്ട്.  പ്രൊഫഷണൽ സമ്മർദ്ദം അവരുടെ സിഗരറ്റിന്‍റെ ഉപഭോഗം വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് പഠനത്തിന്‍റെ ഭാഗമായ മൂന്നിൽ രണ്ട് വിഭാഗവും അഭിപ്രായപ്പെട്ടത്. ജോലി സ്ഥലത്തെ പുകവലിക്ക് കാരണമാകുന്ന അഞ്ച് പ്രധാന കാരണങ്ങളായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത് സ്‌ട്രെസ്, ഉത്കണ്ഠ, പ്രകോപനപരമായ പെരുമാറ്റങ്ങൾ, സാമൂഹിക അന്തരീക്ഷം, ശീലം എന്നിവയാണ്. പുകവലി ശീലം കൂടുതൽ കാണപ്പെടുന്ന അഞ്ച് തൊഴിലുകൾ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, സോഷ്യൽ കെയർ, ഹോസ്പിറ്റാലിറ്റി, മാനേജ്മെന്‍റ് എന്നിവയാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മുഖത്തടിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറൽ; ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ

click me!