കോഴികളുടെ മുഖത്തിന് ചുറ്റുമുള്ള ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ഈ മാറ്റം കാണാന്‍ കഴിയുമെന്നും പഠനം പറയുന്നു.
വൈകാരികമായി ഇരിക്കുമ്പോള്‍ മനുഷ്യന്‍റെ മുഖത്ത് പല ഭാവങ്ങളാകും ദൃശ്യമാവുക. വികാര ജീവിയായ മനുഷ്യന് തന്‍റെ വികാരത്തെ, അത് എന്ത് തന്നെയായാലും ഭാവങ്ങളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയുന്നു. മനുഷ്യനെ പോലെ കോഴികളും വൈകാരിക ജീവികളാണെന്ന് ഏറ്റവും പുതിയ പഠനം പറയുന്നു. മാനസികാവസ്ഥയ്ക്ക് അനുസരിച്ച് കോഴികളും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു. തങ്ങളുടെ മുഖത്തിന്‍റെ നിറത്തില്‍ വ്യത്യാസങ്ങള്‍ കൊണ്ട് വന്നാണ് ഇത്തരത്തില്‍ അവയും തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കോഴികളുടെ മുഖം നോക്കി അവ കടന്ന് പോകുന്ന മാനസികാവസ്ഥ മനസിലാക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്.
ഐഎന്‍ആർഎഇ (INRAE) ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഈ രസകരമായ കണ്ടെത്തല്‍. കോഴികളുടെ സ്വഭാവ രീതികളിലേക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാന്‍ പഠനത്തിന് കഴിയും. മറ്റ് മൃഗങ്ങളെയും പക്ഷികളെയും പോലെ സന്തോഷവും ആവേശവും സങ്കടവും ഭയവും അങ്ങനെ എല്ലാ വികാരങ്ങളും കോഴികള്‍ക്കുമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അവ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. കോഴികളുടെ മുഖത്തിന്‍റെ നിറത്തിലൂടെയാണ് അവയുടെ വികാരം എന്തെന്ന് മനസിലാക്കാന്‍ കഴിയുന്നത്.
ഒരു കോഴി വിശ്രമിക്കുകയോ സന്തോഷിക്കുകയോ ചെയ്യുമ്പോൾ, അവയുടെ മുഖത്തിന്‍റെ നിറം ഇളം പിങ്ക് നിറത്തിലേക്ക് മാറും. വികാരങ്ങള്‍ക്ക് അനുസരിച്ച് കോഴികളുടെ മുഖത്തേക്ക് ഇരച്ചെത്തുന്ന രക്തപ്രവാഹം മൂലമാണ് ഇത്തരത്തില്‍ നിറം മാറ്റമുണ്ടാകുന്നത്. കോഴികളുടെ മുഖത്തിന് ചുറ്റുമുള്ള ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ഈ മാറ്റം കാണാന്‍ കഴിയുമെന്നും പഠനം പറയുന്നു. ഇനി സങ്കടമോ ഭയമോ ആണ് കോഴിയിലുണ്ടാകുന്നതെങ്കില്‍ മുഖത്തേക്കുള്ള രക്തയോട്ടം ശക്തമാവുകയും മുഖം കടും ചുവപ്പായി മാറുകയും ചെയ്യുന്നു. വിശ്രമവേളകളില്‍ അവയുടെ രക്തയോട്ടം സാധാരണ നിലയിലാകുന്നു. ഇതോടെ മുഖം ഇളം പിങ്ക് നിറത്തിലേക്ക് മാറുന്നു. വിഷമിക്കുമ്പോഴും കോഴിയുടെ മുഖം കടും ചുവപ്പായി മാറുന്നു.
'കടുവ മണം പിടിച്ച് വേട്ടയാടി'യെന്ന് ഐഎഎസ് ഓഫീസർ; തിരുത്തുണ്ട് സാർ എന്ന് സോഷ്യൽ മീഡിയ
ഫ്രാൻസിലെ ലോയർ താഴ്‌വരയിലെ മൂന്ന് മുതല്‍ നാല് മാസം വരെ പ്രായമുള്ള നിരവധി സസെക്സ് കോഴികളില്‍ മൂന്നാഴ്ചയോളം നടത്തിയ നീരീക്ഷണ പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഈ കണ്ടെത്തലുകളിലേക്ക് എത്തി ചേര്‍ന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവയുടെ പ്രതികരണം തിരിച്ചറിയാനായി അവയ്ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തി. തുടര്‍ന്ന് അവയുടെ പരസ്പരമുള്ള ഇടപെടലുകള്‍ നീരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ ചിത്രീകരിച്ച 18,000 ഫോട്ടോകള്‍ ഇമേജറി സോഫ്റ്റ്‍വെയറിന്‍റെ സഹായത്തോടെ ഗവേഷകര്‍ വിശകലനം ചെയ്തു. ഓരോ വൈകാരികവേളയിലും കോഴികളുടെ മുഖത്തെ ചുവപ്പ് നിറത്തിലുണ്ടാകുന്ന വ്യത്യാസം രേഖപ്പെടുത്തി.
വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ