മേഘത്തിൽ നിന്നുള്ള പദാർത്ഥങ്ങള്‍ അടങ്ങിയ ഒരു വലയം രൂപപ്പെടുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങള്‍ക്കൊടുവില്‍ ഈ വലയത്തിലെ ദ്രവ്യങ്ങൾ കൂടിച്ചേർന്ന് ധൂമകേതുക്കളും ഛിന്നഗ്രഹങ്ങളും ഒടുവിൽ ഗ്രഹങ്ങളും രൂപപ്പെടുന്നു.
ആരാണ് ആദ്യമുണ്ടായത് സൂര്യനോ ഭൂമിയോ എന്ന കുസൃതി ചോദ്യം കുട്ടിക്കാലത്ത് നമ്മേ ഏറെ കുഴക്കിയ ഒന്നായിരുന്നു, കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന ചോദ്യം പോലെ. എന്നാല്‍ നിസാരമെന്ന് സാധാരണക്കാര്‍ക്ക് തോന്നുന്ന ഇത്തരം സംശയങ്ങള്‍ക്ക് പിന്നാലെ മനുഷ്യന്‍ സഞ്ചരിക്കുമ്പോഴാണ് പ്രപഞ്ചത്തിലെ പല കാര്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കുന്നത്. അത്തരം ഒരു ദീര്‍ഘ യാത്രയ്ക്ക് ശേഷം മനുഷ്യന്‍ തന്‍റെ അനുമാനത്തിലെ ഒരു കാലം യഥാര്‍ത്ഥമാണെന്ന തിരിച്ചറിവിന്‍റെ പാതയിലാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
ബഹിരാകാശത്ത് സൂര്യനും മുമ്പ് ജലം രൂപപ്പെട്ടിരുന്നുവെന്ന കണ്ടെത്തലിന്‍റെ വഴിയിലാണ് ശാസ്ത്രലോകമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബഹിരാകാശത്ത് സൂര്യന്‍ ഉണ്ടാകുന്നതിനും മുമ്പ് ജലം രൂപപെട്ടിരുന്നു. അത്യാധുനീക ടെലിസ്കോപ്പിക് ലെന്‍സായ Atacama Large Millimeter/submillimeter Array (ALMA) ഉപയോഗിച്ചാണ് ബഹിരാകാശത്ത് ഗവേഷകര്‍ ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഭൂമിയില്‍ നിന്നും 1300 പ്രകാശവര്‍ഷം അകലെയുള്ള 'V883 Orionis' എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള ഗ്രഹ രൂപീകരണ പ്രദേശത്താണ് വാതക ജലം (Gaseous water)കണ്ടെത്തിയിരിക്കുന്നത്. V883 Orionis ന് ചുറ്റുമുള്ള ഈ ജലസാന്നിധ്യം അതിന്‍റെ രാസ സാന്നിധ്യത്തെയാണ് വ്യക്തമാക്കുന്നത്. ബഹിരാകാശത്ത് പുതുതായി കണ്ടെത്തിയ ഈ ജലസാന്നിധ്യം നക്ഷത്രങ്ങള്‍ രൂപപ്പെടുന്ന വാതക മേഘങ്ങളില്‍ നിന്ന് ഗ്രഹത്തിലേക്കുള്ള ജലത്തിന്‍റെ യാത്രയെ വിശദീകരിക്കുമെന്നും ഗവേഷകര്‍ കരുതുന്നു. മാത്രമല്ല, സൂര്യനേക്കാള്‍ പഴക്കമുള്ളതാണ് ഭൂമിയിലെ ജലസാന്നിധ്യം എന്ന ആശയത്തെ വിശദീകരിക്കാന്‍ ഈ ജലസാന്നിധ്യത്തെ കുറിച്ചുള്ള പഠനത്തിലൂടെ കഴിയുമെന്നും അവര്‍ അവകാശപ്പെട്ടു.
undefined
കൂടുതല്‍ വായനയ്ക്ക്: ആത്മബന്ധമുണ്ടാകണം മനുഷ്യനും ആനയും തമ്മില്‍; ഡോ. ശ്രീധര്‍ വിജയകൃഷ്ണന്‍
സൂര്യൻ രൂപപ്പെടുന്നതിന് മുമ്പ് നമ്മുടെ സൗരയൂഥത്തില്‍ ജലത്തിന്‍റെ ഉത്ഭവം ഉണ്ടായെന്ന് കണ്ടെത്താന്‍ പുതിയ കണ്ടെത്തലിലൂടെ കഴിയുമെന്ന് യുഎസിലെ നാഷണൽ റേഡിയോ അസ്ട്രോണമി ഒബ്സർവേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞനും നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനത്തിന്‍റെ എഴുത്തുകാരനുമായ ജോൺ ജെ ടോബിൻ പറയുന്നു. പൊടി അടങ്ങിയ വാതകത്തിന്‍റെ ഒരു മേഘം തകരുമ്പോൾ, അതിന്‍റെ കേന്ദ്രത്തിൽ ഒരു നക്ഷത്രം രൂപം കൊള്ളുന്നു. ഇങ്ങനെ രൂപപ്പെടുന്ന നക്ഷത്രത്തിന് ചുറ്റും, മേഘത്തിൽ നിന്നുള്ള പദാർത്ഥങ്ങള്‍ അടങ്ങിയ ഒരു വലയം രൂപപ്പെടുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങള്‍ക്കൊടുവില്‍ ഈ വലയത്തിലെ ദ്രവ്യങ്ങൾ കൂടിച്ചേർന്ന് ധൂമകേതുക്കളും ഛിന്നഗ്രഹങ്ങളും ഒടുവിൽ ഗ്രഹങ്ങളും രൂപപ്പെടുന്നു.
വ്യത്യസ്ത സാഹചര്യങ്ങളിൽ ലളിതവും കനത്തതുമായ ജലം രൂപം കൊള്ളുന്നതിനാൽ, വെള്ളം എപ്പോൾ, എവിടെയാണ് രൂപപ്പെട്ടതെന്ന് കണ്ടെത്തുന്നതിന് അവയുടെ അനുപാതത്തെ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സൗരയൂഥത്തിലെ ചില ധൂമകേതുക്കളുടെ ഈ അനുപാതം ഭൂമിയിലെ ജലത്തിന് സമാനമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ധൂമകേതുക്കൾ ഭൂമിയിലേക്ക് വെള്ളം എത്തിച്ചിരിക്കാമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നും ഗവേഷകർ അവകാശപ്പെട്ടു. വി 883 ഓറിയോണിസ് ആണ് ഈ വിഭാഗത്തില്‍ ഇതുവരെ കാണാതിരുന്ന ബന്ധത്തെ വ്യക്തമാക്കുന്നതെന്നും ടോബിൻ കൂട്ടിചേര്‍ക്കുന്നു. ഗ്രഹത്തിന് ചുറ്റുമുള്ള വലയത്തിലെ ജലത്തിന്‍റെ ഘടന നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളുടെ ഘടനയോട് വളരെ സാമ്യമുള്ളതാണ്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, സൂര്യനും മുമ്പ്, നക്ഷത്രാന്തര ബഹിരാകാശത്ത് രൂപംകൊണ്ട ഗ്രഹ സമൂഹങ്ങളിലെ ജലം, ധൂമകേതുക്കളിലൂടെ ഭൂമിയിലേക്ക് താരതമ്യേന മാറ്റമില്ലാതെ പാരമ്പര്യമായി ലഭിച്ചതാണെന്ന ആശയത്തിന്‍റെ സ്ഥിരീകരണമാണിതെന്നും ഗവേഷകൻ അഭിപ്രായപ്പെട്ടു. ഗ്രഹങ്ങൾക്ക് സമൂപം രൂപപ്പെടുന്ന വലയങ്ങളിലെ വെള്ളത്തിന്‍റെ ഭൂരിഭാഗവും മഞ്ഞുപോലെ തണുത്തുറഞ്ഞതാണ്, അതിനാൽ ഇത് സാധാരണയായി നമ്മുടെ കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്നുവെന്ന് നെതർലൻഡ്സിലെ ലൈഡൻ ഒബ്സർവേറ്ററിയിലെ ഗവേഷക വിദ്യാർത്ഥിയായ മാർഗോട്ട് ലീംകർ കൂട്ടിചേര്‍ക്കുന്നു.
കൂടുതല്‍ വായനയ്ക്ക്: 'പ്രിയമുള്ള കൊച്ചീക്കാരേ... ഇനിയീ മണ്ണിൽ പ്രതീക്ഷ വച്ചു പുലർത്തുന്നതിൽ ഒരർത്ഥവുമില്ല.. ഇവിടം വിട്ടു പോകുക....'