പുതിയ നിയമപ്രകാരം കുട്ടിയുടെ അനുവാദമില്ലാതെ ഒരു വിദ്യാർത്ഥിയുടെ ജെൻഡർ ഐഡൻ്റിറ്റിയോ ലൈംഗിക ആഭിമുഖ്യമോ മറ്റേതെങ്കിലും വ്യക്തിയോട് വെളിപ്പെടുത്താൻ അധ്യാപകർക്കോ സ്കൂളിലെ മറ്റ് ജീവനക്കാർക്കോ അനുവാദമില്ല.
വിദ്യാർത്ഥികളുടെ ജെൻഡർ ഐഡന്റിറ്റി മാറ്റത്തെ കുറിച്ച് രക്ഷിതാക്കളെ അറിയിക്കുന്നതിൽ നിന്നും സ്കൂളിനെ വിലക്കിക്കൊണ്ട് പുതിയ നിയമം. യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലാണ് ഈ നിയമം നടപ്പിലാക്കുന്നത്. ഗവർണർ ഗാവിൻ ന്യൂസോം ഇതിൽ ഒപ്പുവച്ചു കഴിഞ്ഞു. സ്വന്തം ജെൻഡറിനെ കുറിച്ച് ഒരു വ്യക്തിയുടെ മനസ്സിലുള്ള ബോധമാണ് ജെൻഡർ ഐഡന്റിറ്റി.
പുതിയ നിയമപ്രകാരം കുട്ടിയുടെ അനുവാദമില്ലാതെ ഒരു വിദ്യാർത്ഥിയുടെ ജെൻഡർ ഐഡൻ്റിറ്റിയോ ലൈംഗിക ആഭിമുഖ്യമോ മറ്റേതെങ്കിലും വ്യക്തിയോട് വെളിപ്പെടുത്താൻ അധ്യാപകർക്കോ സ്കൂളിലെ മറ്റ് ജീവനക്കാർക്കോ അനുവാദമില്ല. അതിനി കുട്ടിയുടെ രക്ഷിതാവിനോടാണെങ്കിൽ പോലും വെളിപ്പെടുത്തരുത് എന്നാണ് നിയമം പറയുന്നത്. LGBTQ+ (lesbian, gay, bisexual, transgender, and questioning or queer) വിദ്യാർത്ഥികൾക്ക് വീട്ടുകാരിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങളും അവഗണനയും തടയാൻ ഇത് സഹായകമാകും എന്ന പ്രതീക്ഷയിലാണ് നിയമം നടപ്പിലാക്കുന്നത്. അതേസമയം തന്നെ ഈ നിയമത്തെ ചൊല്ലി അനേകം ചർച്ചകളും ഉണ്ടായി വരുന്നുണ്ട്.
undefined
ഒരു വിഭാഗം നിയമത്തെ അനുകൂലിക്കുമ്പോൾ മറ്റൊരു വിഭാഗം നിയമത്തെ എതിർക്കുന്നവരാണ്. നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നത് ജെൻഡർ ഐഡന്റിറ്റിയോ, ലൈംഗികാഭിമുഖ്യമോ വെളിപ്പെടുത്തിയാൽ ചില രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികൾക്ക് കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരാറുണ്ട്. ഇത് തടയാൻ ഈ നിയമം സഹായിക്കും എന്നാണ്.
എന്നാൽ, നിയമത്തെ എതിർക്കുന്നവർ പറയുന്നത് ഇത് രക്ഷിതാക്കളും വിദ്യാർത്ഥികളും തമ്മിലുള്ള സുതാര്യമായ ബന്ധത്തിന് കോട്ടം തട്ടിക്കും എന്നാണ്.