വൈറലായി പോസ്റ്റിന് താഴെ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായെത്തിയത്. ചിലര്‍ അധ്യാപകന്‍റെയും വിദ്യാര്‍ത്ഥിയുടെയും ശബ്ദം ഒരുപോലെയെന്ന് കുറിച്ചു.
സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ പലപ്പോഴും ആളുകള്‍ സ്വയം നിര്‍മ്മിച്ച ചില തമാശകളും പങ്കുവയ്ക്കാളുണ്ട്. അവ യഥാര്‍ത്ഥമല്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അത്തരം പോസ്റ്റുകളിലെ തമാശകള്‍ ആസ്വദിക്കുകയും ചെയ്യുന്നു. സമാനമായ ഒരു കുറിപ്പ് റാംബോല റോസി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടപ്പോൾ നിര്‍ദോഷകരമായ ആ തമാശയെ സ്വീകരിച്ചു. അതേസമയം നിലനില്‍ക്കുന്ന ചില സത്യങ്ങള്‍ പറയാതെ പറയുകയാണെന്നും ചിലരെഴുതി.
ഒരു ചോദ്യോത്തര പേപ്പറിന്‍റെ ചിത്രമായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. ചിത്രത്തില്‍ ആരാണ് ഡോക്ടര്‍ എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം, 'ആരാണോ നിങ്ങളുടെ രോഗത്തെ ഗുളികള്‍ കൊണ്ടും പിന്നീട് ബില്ലുകള്‍ കൊണ്ടും കൊല്ലുന്നത് അയാളാണ് ഡോക്ടര്‍' എന്നായിരുന്നു വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരം. ഈ ഉത്തരം ടീച്ചര്‍ക്ക് നന്നായി രസിക്കുകയും വളരെ നല്ല വിദ്യാർത്ഥി എന്ന് കുറിക്കുകയും ഒപ്പം അഞ്ചില്‍ അഞ്ച് മാര്‍ക്ക് നല്‍കുകയും ചെയ്തു. ഒപ്പം ചിരിക്കുന്ന ഒരു ഇമോജിയും ടീച്ചര്‍ ഉത്തരപ്പേപ്പറില്‍ വരച്ച് ചേര്‍ത്തു.
undefined
54 ലക്ഷം പേരാണ് ചിത്രം ഇതിനകം കണ്ടത്. ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലേറെ പേര്‍ ചിത്രത്തിന് ലൈക്ക് ചെയ്തു. നിരവധി പേര്‍ ചിരിക്കുന്നതും തീയുടെയും ഇമോജികളും പങ്കുവച്ചു. അവന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണെന്നായിരുന്നു ഒരു കുറിപ്പ്. കുട്ടി സ്കൂളില്‍ നിന്ന് തന്നെ ജീവിതത്തെ കുറിച്ച് അറിയേണ്ടതെല്ലാം അറിഞ്ഞു എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റ് ചിലര്‍ സംഗതി ശരി തന്നെ പക്ഷേ, ടീച്ചറുടെയും വിദ്യാര്‍ത്ഥിയുടെയും കൈയക്ഷരം ഒന്നാണല്ലോ എന്ന് ചൂണ്ടിക്കാട്ടി. ചിലര്‍ സമൂഹ മാധ്യമത്തിലെ തങ്ങള്‍ക്ക് പരിചയമുള്ള ഡോക്ടര്‍മാരെ ടാഗ് ചെയ്തു. ഇത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. കാരണം ഞാനൊരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണെന്ന് ഒരാള്‍ വളരെ സീരിയസായി എഴുതി.