പെണ്‍കുട്ടിയുടെ വീട്ടുകാരെ യുവാവ് ഫോണ്‍ ചെയ്ത് വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ വീട്ടുകാര്‍ ആവശ്യം നിഷേധിച്ചു.
പശ്ചിമ ബംഗാളില്‍ ഹയർസെക്കന്‍ണ്ടറി വിദ്യാര്‍ത്ഥിനിയും കാമുകനും സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കൾ ഇരുവരുടെയും പ്രണയം അംഗീകരിക്കാത്തതും വിവാഹത്തിന് സമ്മതിക്കാത്തതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തന്‍റെ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന വിദ്യാര്‍ത്ഥിനിയുടെ പിതാവ് ആരോപിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമ ബംഗാളിലെ മാൽഡയിലെ ബമൻഗോല പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഖുർദുംഗയിൽ നിന്നുള്ള ദിവസവേതന തൊഴിലാളിയായ ഫുൾട്ടസ് മണ്ഡലും ബമൻഗോല ഹയർ സെക്കന്‍ണ്ടറി സ്കൂളിലെ ഹയർ സെക്കൻണ്ടറി വിദ്യാര്‍ത്ഥിനിയും രാഖൽപുക്കൂർ സ്വദേശിനിയുമായ രാഖി മണ്ഡലുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും തങ്ങളുടെ സുഹൃത്തുക്കളെ വീഡിയോ കോൾ വിളിച്ച ശേഷമാണ് വിഷം കഴിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
Watch Video: ഓടടാ...; രാത്രി വീട്ടുമുറ്റത്തെത്തിയ പുള്ളിപ്പുലിയെ ഒറ്റ കുരയിൽ ഓടിച്ച് നായ; അവൻ 'ഹീറോ'യെന്ന് സോഷ്യൽ മീഡിയ
കഴിഞ്ഞ ദുർഗാ പൂജയ്ക്കാണ് ഇരുവരും ആദ്യമായി കണ്ട് മുട്ടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലായെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫുൾട്ടസിന്‍റെ അമ്മ ഉജ്ജ്വലറാണി മണ്ഡൽ പറയുന്നത്, രാഖിയുടെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയത്തെ എതിര്‍ത്തെന്നും ഇതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നുമാണ്. ഏപ്രില്‍ ആറിന് ഗോസൂൾ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത ഇരുവരും പിന്നാലെ വിഷം കഴിക്കുകയായിരുന്നു.
വീഡിയോ കോളില്‍ സംശയം തോന്നിയ സുഹൃത്തുക്കൾ ഉടനെ തന്നെ ഇരുവരെയും കണ്ടെത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ രാത്രി എട്ട് മണിയോടെ രാഖിയും രാത്രി ഒരു മണിയോടെ ഫുൾട്ടസും മരണത്തിന് കീഴടങ്ങി. മകളുടെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ രാഖിയുടെ പിതാവായ ഗോഗുൽ മണ്ഡല്‍, ഫുൾട്ടസ് തന്‍റെ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന് ആരോപിച്ചു. ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ഇരുവരുടെയും ബന്ധത്തെ കുറിച്ച് പറയാന്‍ ഫുൾട്ടസ് തന്നെ ഒരിക്കല്‍ വിളിച്ചിരുന്നെന്നും ഗോഗുല്‍ മണ്ഡല്‍ പറഞ്ഞു. മരണ കാരണം സ്ഥിരീകരിക്കാന്‍ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
Watch Video: 'ജിമ്മിൽ പോകുന്നവരുടെ സ്വപ്ന മെനു'; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വിവാഹ മെനു കാർഡ്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)