നാട്ടുകാര്‍ക്ക് പണം കൊടുക്കണം, ഇല്ലെങ്കില്‍ വധുവിനെ കാണിക്കില്ല; ചൈനയിലെ വിചിത്രമായ പരമ്പരാഗത വിവാഹാചാരം !

By Web Team  |  First Published Nov 1, 2023, 4:19 PM IST

വധുവിന്‍റെ ഗ്രാമത്തിലെ പ്രായമായ ആളുകളെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ വരന് വിവാഹ ശേഷം വധുവിനെ കാണാനുള്ള അവസരം ലഭിക്കുകയൊള്ളൂ. 



ധുവിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനെത്തിയ വരന്‍റെ കാർ, നൂറുകണക്കിന് ഗ്രാമവാസികൾ തടഞ്ഞതോടെ പുറത്തുവന്നത് ചൈനയിലെ സവിശേഷമായ ഒരു വിവാഹ ആചാരം. ഒക്ടോബർ 20 -ന് കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തായ്‌ഷൂവിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വധുവിനെ കൂട്ടിക്കൊണ്ട‍് പോകാൻ എത്തിയ വരന്‍റെ കാർ നൂറു കണക്കിന് ഗ്രാമവാസികൾ ചേർന്ന് തടയുന്നതും തുടർന്ന് വരനോട് പണവും സിഗരറ്റും ആവശ്യപ്പെടുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.  

ചൈനയിലെ ഗ്രാമങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഒരു പ്രാദേശികമായ വിവാഹ ചടങ്ങാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രാദേശിക പാരമ്പര്യത്തിന്‍റെ ഭാഗമായാണ് ഈ ചടങ്ങ് ഇവർ ഇപ്പോഴും നടത്തുന്നത്. വധുവിന്‍റെ ഗ്രാമത്തിലെ പ്രായമായ ആളുകളെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ വരന് വിവാഹ ശേഷം വധുവിനെ കാണാനുള്ള അവസരം ലഭിക്കുകയൊള്ളൂ. ഇങ്ങനെ തൃപ്തിപ്പെടുത്തുന്നതിനായി ഗ്രാമവാസികളായ ആളുകൾക്ക് വരൻ ചില സമ്മാനങ്ങൾ നൽകണം. 

Latest Videos

ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യം; അമ്മയോടൊപ്പമുള്ള കുഞ്ഞിനെ ക്രൂരമായി അക്രമിക്കുന്ന തെരുവ് നായ !

സാധാരണയായി ഇങ്ങനെ നൽകുന്ന സമ്മാനങ്ങളിൽ പഞ്ചസാരയും സിഗരറ്റ് മുതൽ പണ സഞ്ചികൾ വരെ അടങ്ങിയിരിക്കും. ഗ്രാമവാസികളെ തൃപ്തിപ്പെടുത്താൻ വരൻ വൈകുംതോറും വധുവിനെ കാണാനും കാലതാമസം എടുക്കും. ചിലപ്പോൾ വധുവിനെ ഒരിക്കലും കാണാൻ അനുവദിച്ചില്ലെന്നും വരും. വരന്‍റെ വഴി തടയുന്ന ഈ സമ്പ്രദായം മാൻഡാരിൻ ഭാഷയിൽ 'ലാൻ മെൻ' (blocking the door) എന്നാണ് അറിയപ്പെടുന്നത്.  തന്‍റെ പ്രിയപ്പെട്ടവളെ വിവാഹം കഴിക്കാനുള്ള വരന്‍റെ നിശ്ചയദാർഢ്യം വിലയിരുത്തുക, സമ്മാനങ്ങൾ പങ്കിട്ടുകൊണ്ട് ദമ്പതികളെ അവരുടെ സന്തോഷം പ്രകടിപ്പിക്കാൻ അനുവദിക്കുക എന്നിവയൊക്കെയാണ് ഈ ചടങ്ങിന്‍റെ  ഉദ്ദേശ്യം. 

പോര്‍ട്ടബിള്‍ ടോയ്‍ലറ്റ് മോഷണം വ്യാപകം; മോഷണം പോയവ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്പനയ്ക്ക് !

വരനോട് കടങ്കഥകൾ ചോദിക്കുക. കവിതകൾ ചൊല്ലുക അല്ലെങ്കിൽ വരന്‍റെ ആലാപന-നൃത്ത വൈദഗ്ധ്യം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ ചെറിയ തരത്തിലുള്ള  റാഗിംഗുകളും ഈ ചടങ്ങിന്‍റെ ഭാഗമാണ്.  വീഡിയോ വൈറലായതിന് പിന്നാലെ ഇത്തരം ആചാരങ്ങള്‍ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞെന്ന് ചിലര്‍ സാമൂഹിക മാധ്യമങ്ങളിലെഴുതി. ഇത് ആചാരമല്ല, ശുദ്ധമായ കവര്‍ച്ചയാണ് എന്നായിരുന്നു ഒരാള്‍ എഴുതിയത്. എന്നാല്‍ നിരവധി പേര്‍ ഇത്തരം ആചാരങ്ങള്‍ ഇന്നും നിലനില്‍ക്കണമെന്നും ആവശ്യമുന്നയിച്ച് രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പോലീസിനെ നടുറോട്ടിലിട്ട് പൊതിരെ തല്ലുകയും ചവിട്ടുകയും ചെയ്യുന്ന ജനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍ !

click me!