മൃതദേഹങ്ങള്‍ സംസ്കരിക്കില്ല, സൂക്ഷിച്ച് വയ്ക്കും; പിന്നെ വര്‍ഷാവര്‍ഷം പുറത്തെടുത്ത് ആഘോഷിക്കുന്ന ജനത

By Web TeamFirst Published Sep 14, 2024, 10:33 PM IST
Highlights

മനുഷ്യനായാലും മൃഗമായാലും അവർക്കെല്ലാവർക്കും ഒരു ആത്മാവുണ്ട്, അവർ ബഹുമാനിക്കപ്പെടണം. മരണം പെട്ടെന്നല്ല, മറിച്ച് മരണാനന്തര ജീവിതത്തിലേക്കുള്ള ക്രമാനുഗതമായ പ്രക്രിയയാണെന്ന് അവർ വിശ്വസിക്കുന്നു.


സ്വകാര്യ കമ്പനികള്‍ ബഹിരാകാശത്തേക്കും  ചന്ദ്രനിലേക്കും റോക്കറ്റ് വിക്ഷേപിക്കുകയും ആളെ അയക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും ലോകത്ത് അതിപുരാതനമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇപ്പോഴും അത് പോലെ കൊണ്ട് നടക്കുന്ന നിരവധി സമൂഹങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊന്നാണ് ഇന്തോനേഷ്യയിലെ തെക്കൻ സുലവേസിയിലെ ടൊറാജാൻ വംശീയ ഗ്രൂപ്പ്. മരണശേഷം വളരെ വിചിത്രമായ രീതിയിൽ അവർ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ഓർക്കുന്നു. മരിച്ചവരെ ഓര്‍ക്കുന്നതിനായി വർഷത്തില്‍ ഒരു പ്രത്യേക ദിവസമുണ്ട്. അന്ന് കേള്‍ക്കുമ്പോള്‍ അതി വിചിത്രമെന്ന് തോന്നുന്ന ഒരു ആചാരം ടൊറാജാൻ ജനത ചെയ്യുന്നു. അതെന്താണെന്നല്ലേ? 

മരിച്ച ശേഷം സംസ്കരിക്കാതെ സൂക്ഷിച്ച് വച്ചിരിക്കുന്ന അവരുടെ പൂര്‍വ്വപിതാക്കന്മാരുടെ മമ്മി ശരീരങ്ങള്‍ പുറത്തെടുത്ത് ആഘോഷിക്കുന്ന ആചാരമാണത്. ടൊറാജാൻ പാരമ്പര്യം അനുസരിച്ച് നിർജീവ വസ്തുക്കൾ ജീവനോടെയുണ്ടെന്ന് കരുതുന്നു. മനുഷ്യനായാലും മൃഗമായാലും അവർക്കെല്ലാവർക്കും ഒരു ആത്മാവുണ്ട്, അവർ ബഹുമാനിക്കപ്പെടണം. മരണം പെട്ടെന്നല്ല, മറിച്ച് മരണാനന്തര ജീവിതത്തിലേക്കുള്ള ക്രമാനുഗതമായ പ്രക്രിയയാണെന്ന് അവർ വിശ്വസിക്കുന്നു. ഇക്കാരണത്താൽ, അവർ മരണശേഷം അവരുടെ പ്രിയപ്പെട്ടവരെ ഉടനടി സംസ്കരിക്കുന്നില്ല. മരിച്ചയാളുടെ മൃതദേഹം നിരവധി പാളി തുണികളിൽ പൊതിഞ്ഞ് ഫോർമാൽഡിഹൈഡും (formaldehyde) വെള്ളവും ഉപയോഗിച്ച് അഴുകാതെ അവരുടെ പരമ്പരാഗത വീടുകളായ ടോങ്കോണന് അടിയിൽ (tongkonan) സൂക്ഷിക്കുന്നു. ഇങ്ങനെ വർഷങ്ങളോളം അവർ മൃതദേഹങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് പറയപ്പെടുന്നു. 

Latest Videos

26 വർഷം മുമ്പ് മൂക്കില്‍ പോയ കളിപ്പാട്ട കഷ്ണം നിസാരമായി പുറത്തെടുത്ത അനുഭവം പങ്കുവച്ച് യുവാവ്; വീഡിയ വൈറൽ

ടൊറാജാൻ ജനതയുടെ വിശ്വാസമനുസരിച്ച്, നന്നായി സംരക്ഷിക്കപ്പെട്ട ഒരു ശവം ഒരു നല്ല ഭാവി നേടുന്നു, അതിനാൽ മരിച്ചവർക്ക് ഏറ്റവും മികച്ച അവസ്ഥയിൽ തുടരുമെന്ന് ഉറപ്പാക്കാൻ കുടുംബങ്ങൾ തങ്ങളുടെ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നു.  കുളിപ്പിക്കുക, കഴുകുക, ശവശരീരത്തിന് പുതിയ വസ്ത്രങ്ങൾ ധരിക്കുക, അവരോട് സംസാരിക്കുക, അവരോടൊപ്പം ഫോട്ടോകൾ എടുക്കുക, ഭക്ഷണവും പാനീയവും തയ്യാറാക്കി മൃതദേഹങ്ങള്‍ക്ക് നല്‍കുക.  സിഗരറ്റ് വലിക്കാൻ നൽകുക തുടങ്ങിയ ചില ആചാരങ്ങളും അവർ നടത്തുന്നു. ആഘോഷം പൂർത്തിയായ ശേഷം അവർ മരിച്ചവരുടെ ശവകുടീരങ്ങൾ വൃത്തിയാക്കി അവിടെ സംസ്കരിക്കുന്നു. ഈ ആചാരം അവർ എല്ലാ വർഷവും പാടിയും നൃത്തം ചെയ്തും പിന്തുടരുന്നു. ഇത് മാത്രമല്ല, എരുമ മുതൽ പന്നികൾ വരെയുള്ള മൃഗങ്ങളെയും ഇതിന്‍റെ ഭാഗമായി ബലിയർപ്പിക്കുന്നു.  ഒരു വ്യക്തി സമ്പന്നനാകുന്തോറും കൂടുതൽ മൃഗങ്ങൾ കൊല്ലപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഇത്തരം മൃഗങ്ങളുടെ സംഖ്യ പോലും 100 വരെ നീളുന്നു. കശാപ്പ് കഴിഞ്ഞാൽ, ആ മൃഗങ്ങളുടെ മാംസം പരിപാടിക്കായി എത്തിചേരുന്ന ആളുകൾക്ക് വിതരണം ചെയ്യുന്നതും ചടങ്ങിന്‍റെ ഭാഗമാണ്. 

'മനോരോഗി' എന്ന് വിളിപ്പേര്, പ്രവചിച്ച നാലും യാഥാർത്ഥ്യമായി; ഒടുവിലത്തേത് 'മൂന്നാം ലോക മഹായുദ്ധ'ത്തെ കുറിച്ച്
 

click me!