അമേരിക്കന്‍ വസ്ത്ര വിപണി കീഴടക്കിയ മദ്രാസ് 'കൈലി'യുടെ കഥ !

By Balu KG  |  First Published Sep 28, 2023, 1:18 PM IST

കോളോണിയല്‍ അധികാരം ശക്തമായപ്പോള്‍ ഈ ചതുരാകൃതിയുള്ള 'കളങ്ങള്‍' നിറഞ്ഞ വില കുറഞ്ഞ തുണികളിലെ 'ചതുരങ്ങള്‍', പ്രതിരോധത്തിന്‍റെയും പ്രതീക്ഷയുടെയും പ്രതീകമായി ആഫ്രിക്കയിലെ അടിമകളുടെ കഴുത്തിലെ തൂവാലകളായി പരിണമിച്ചു. 


ലുങ്കി അഥവാ ദോത്തി അരയില്‍ ചുറ്റാന്‍ പറ്റിയ നീളം കൂടിയ ഒരു വെറും തുണി മാത്രമല്ല. ചരിത്രത്തില്‍ അതിന് പ്രതിരോധത്തിന്‍റെയും ഫാഷന്‍റെയും വലിയൊരു ചരിത്രം കൂടിയുണ്ട്. ഒപ്പം ക്യാപ്റ്റന്‍ നായരെ, ലീലാ കൃഷ്ണന്‍ നായരെന്ന് അറിയപ്പെടുന്ന ഹോട്ടല്‍ ശൃംഖലയുടെ ഉടമയായി വളര്‍ത്തിയ പാരമ്പര്യവും. അറിയാമോ ആ ലുങ്കി ചരിത്രം?  

ഇന്നത്തെ നാഗപട്ടണം മുതല്‍ മച്ചിലി പട്ടണം വരെ നീണ്ട് കിടക്കുന്ന ഇന്ത്യയുടെ കിഴക്കന്‍ തീരം ഒരു കാലത്ത് ഭരിച്ചിരുന്നത് ചോള രാജവംശമായിരുന്നു. ചോള രാജവംശത്തിന് കീഴിലുള്ള പ്രദേശം തമിഴില്‍ 'ചോളമണ്ഡലം' (ചോളരുടെ സാമ്രാജ്യം) എന്നറിയപ്പെട്ടു. 12- നൂറ്റാണ്ട് മുതലുള്ള മുസ്ലീം സഞ്ചാരികളുടെ രേഖകളില്‍ ഇത് 'മാബര്‍' എന്നായിരുന്നു. യൂറോപ്യന്മാരുടെ വരവോടെ ഈ പ്രദേശം 'കോറമാണ്ടല്‍' ആയി മാറി. അങ്ങനെ ചോളമണ്ഡലത്ത് നിന്നും കിഴക്കന്‍ ഏഷ്യയും ആഫ്രിക്കയും ലക്ഷ്യമാക്കി മുസ്ലീം വ്യാപാരികള്‍ കൊണ്ടുപോയ തുണിത്തരങ്ങള്‍ യൂറോപ്യന്മാരുടെ വരവോടെ യൂറോപ്പിലും അമേരിക്കയിലും കപ്പലിറങ്ങി. 

Latest Videos

undefined

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫ്രാൻസിസ് ഡേ, 1639 ഓഗസ്റ്റ് 22-ന് മദ്രാസില്‍ വ്യാപാര ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു. പിന്നാലെ അവര്‍  മികച്ച ലാഭം വാഗ്ദാനം ചെയ്ത് നെയ്ത്തുകാരെയും വ്യാപാരികളെയും ആകർഷിക്കാൻ തുടങ്ങി. ഒറ്റ വര്‍ഷത്തിനുള്ളില്‍ ഏകദേശം 500 നെയ്ത്തുകാരുടെ കുടുംബങ്ങൾ മദ്രാസിൽ സ്ഥിരതാമസമാക്കിയെന്ന് ചരിത്ര രേഖകള്‍ പറയുന്നു. എല്ലാ നെയ്ത്തുകാരും നെയ്ത് ഇറക്കിയത് മദ്രാസ് ചെക്ക്. ഈ തുണി ബ്രീട്ടീഷ് ഉദ്യോഗസ്ഥരുടെ ശ്രദ്ധനേടി. പതുക്കെ മദ്രാസ് ചെക്ക് കടല്‍ കടന്നു. ബ്രിട്ടീഷ് സാമ്രാജ്യം മദ്രാസ് ചെക്കുകളിലേക്ക് ആകർഷിക്കപ്പെട്ടു. മദ്രാസ് തുറമുഖത്ത് നിന്നും കയറ്റിയക്കപ്പെട്ട നീളം കൂടിയ ഈ തുണി ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലും ഏഷ്യന്‍ രാജ്യമായ മ്യാന്മാറിലും ശക്തമായ സാന്നിധ്യം തീര്‍ത്ത് തുടങ്ങി. അങ്ങനെ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് മദ്രാസ് ചെക്ക് പടര്‍ന്നു കയറി. 

'താലിബാനും മുമ്പ്...' കാബൂളില്‍ സ്ത്രീ നടത്തുന്ന റസ്റ്റോറന്‍റില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ച് സാറാ വഹേദി

('ഗോൾഫ് ഡി ബംഗാൾ', കോറമാണ്ടൽ തീരം ഉൾപ്പെടെയുള്ള തുറമുഖങ്ങളുടെ ബെല്ലിന്‍റെ ഭൂപടം. (യൂണിവേഴ്സൽ ഇമേജസ് ഗ്രൂപ്പ് / ഗെറ്റി))

375 വര്‍ഷങ്ങള്‍ക്ക് ശേഷം 'സീലാൻഡിയ' എന്ന നഷ്ടപ്പെട്ട വന്‍കര കണ്ടെത്തി; ലോകത്തിലെ എട്ടാമത്തെ ഭൂഖണ്ഡം !

നൈജീരിയയിലെ ഇഗ്ബോ, കലബിരി ഗോത്രങ്ങളുടെ വംശീയ അടയാളമായി ഇന്നും ഈ നീളം കൂടിയ തുണി അഥവാ ലുങ്കി തുടരുന്നു, അവര്‍ അതിനെ 'ജോർജ്ജ് തുണി' അല്ലെങ്കിൽ 'ഇൻജിരി' എന്നാണ് വിളിക്കുന്നത്. കോളോണിയല്‍ അധികാരം ശക്തമാവുകയും വ്യാപാരം വര്‍ദ്ധിക്കുകയും വ്യാവസായിക വിപ്ലവത്തിലേക്ക് യൂറോപ്പ് ഉണരുകയും ചെയ്തതോടെ കൂടുതല്‍ അസംസ്കൃത വസ്തുക്കള്‍ യൂറോപ്പിലെത്തുകയും ഉത്പന്നങ്ങള്‍ മറ്റ് വന്‍കരകളിലേക്ക് കയറ്റിയയക്കപ്പെടുകയും ചെയ്തു. പക്ഷേ, അപ്പോഴും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ശക്തമായ നിറങ്ങളിലുള്ള ചെക്ക് കൈത്തറി തുണിത്തരങ്ങൾ യൂറോപ്യൻ മില്ലുകളിലെ യന്ത്രങ്ങള്‍ നിർമ്മിച്ച പകർപ്പുകളിൽ നിന്ന് വേർതിരിച്ചറിയാൻ 'റിയൽ മദ്രാസ്' എന്ന് അറിയപ്പെട്ടു. 

അഫ്ഗാനെ ക്യാമറാ നിരീക്ഷണത്തിലാക്കാന്‍ താലിബാന്‍; യുഎസും ചൈനയുമായി സഹകരിക്കും?

(19-ആം നൂറ്റാണ്ടിന്‍റെ ഒന്നാം പകുതിയിലെ (1800-1850) ചായം പൂശിയ പരുത്തി തുണി. ഇന്ത്യയിലെ കോറോമാണ്ടൽ തീരത്ത് നിര്‍മ്മിച്ചത്. ( ചിത്രം: സെപിയ ടൈംസ്/യൂണിവേഴ്സൽ ഇമേജസ് ഗ്രൂപ്പ് / ഗെറ്റി ഇമേജസ്))

'പാക് സൈന്യം ആയുധം വച്ച് കൃഷിക്കിറങ്ങുമോ?'; ഇന്ത്യന്‍ അതിർത്തിയോട് ചേര്‍ന്ന മരുഭൂമിയില്‍ കൃഷി ഇറക്കാന്‍ പദ്ധതി

17-ാം നൂറ്റാണ്ടിൽ ഫ്രഞ്ച് കമ്പനിയായ ഡെസ് ഇൻഡെസും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമാണ് ഈ മദ്രാസ് റിയലിനെ കരീബിയൻ ദ്വീപുകളിൽ എത്തിച്ചിരുന്നത്. കോളോണിയല്‍ അധികാരം ശക്തമായപ്പോള്‍ ഈ ചതുരാകൃതിയുള്ള 'കളങ്ങള്‍' നിറഞ്ഞ വില കുറഞ്ഞ തുണികളിലെ 'ചതുരങ്ങള്‍', പ്രതിരോധത്തിന്‍റെയും പ്രതീക്ഷയുടെയും പ്രതീകമായി ആഫ്രിക്കയിലെ അടിമകളുടെ കഴുത്തിലെ തൂവാലകളായി പരിണമിച്ചു. ആഫ്രിക്കയില്‍ നിന്നും മനുഷ്യരെ അടിമകളാക്കി യൂറോപ്യന്മാര്‍ അമേരിക്കന്‍ ദ്വീപുകളായ കരീബിയന്‍ ദ്വീപുകളിലേക്ക് കയറ്റിയയച്ചപ്പോള്‍ റിയല്‍ മദ്രാസ്, അടിമകളോടൊപ്പം കരീബിയന്‍ ദ്വീപുകളിലേക്കും കുടിയേറി. പതുക്കെ വ്യാപാരം ശക്തമാവുകയും 1930 കള്‍ക്ക് ശേഷം മധ്യ അമേരിക്കന്‍ ദ്വീപായ  ബഹാമാസിലെ സമ്പന്നരായ അമേരിക്കക്കാരുടെ സ്റ്റാറ്റസ് സിംബലായും മദ്രാസ് ചെക്ക് ഉയര്‍ന്നു. ആരെയും ആകര്‍ഷിക്കുന്നതായിരുന്നു അന്നത്തെ മദ്രാസ് ചെക്കുകളുടെ നിറങ്ങള്‍ എന്നത് തന്നെയായിരുന്നു കാരണം. 1950 കളായപ്പോഴേക്കും ദ്വീപിലുടനീളമുള്ള ഐവി ലീഗ് കോളേജുകളുടെ ഫാഷനായി മദ്രാസ് ചെക്ക് മാറിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും കോറമാണ്ടല്‍ തീരത്തെ നെയ്ത്ത് ശാലകള്‍ നെയ്തു വിടുന്ന നീളം കൂടിയ തുണികള്‍ ഷര്‍ട്ടുകളായും കോട്ടുകളായും പരിണമിച്ച് തുടങ്ങി. 

1958-ൽ,  മുൻനിര അമേരിക്കൻ ഫാഷൻ റീട്ടെയ്‌ലർ വ്യാപാരിയായ വില്യം ജേക്കബ്സൺ മുംബൈയിലെത്തുകയും ക്യാപ്റ്റന്‍ നായര്‍ എന്ന് അന്ന് അറിയപ്പെട്ടിരുന്ന ലീലാ കൃഷ്ണന്‍ നായരുമായി വ്യാപാര കരാറില്‍ എത്തുകയും ചെയ്തു.  വില്യം ജേക്കബ്സൺ നിന്നും ബ്രൂക്‌സ് ബ്രദേഴ്‌സായിരുന്നു അമേരിക്കന്‍ മാര്‍ക്കറ്റിലെ ഈ ലുങ്കികളുടെ വ്യാപാരം ഏറ്റെടുത്തത്. എന്നാല്‍, ഇറക്ക് മതി ചെയ്ത മദ്രാസ് തുണിയില്‍ നിന്നും ഓരോ അലക്കിലും നിറം പോയിക്കൊണ്ടേയിരുന്നു. ഉപഭോക്താക്കളുടെ പരാതികള്‍ ശക്തമായപ്പോള്‍ വ്യാപാര നഷ്ടം മുന്നില്‍ കണ്ട ബ്രൂക്‌സ് ബ്രദേഴ്‌സ്, അന്നത്തെ അമേരിക്കന്‍ മാർക്കറ്റിംഗ് രംഗത്തെ അതികായനായ ഡേവിഡ് ഒഗിൽവി സമീപിച്ചു. അദ്ദേഹം, ഓരോ കഴുകലിലും നിറം മാറുന്ന 'ബ്ലീഡിംഗ് മദ്രാസ്' എന്ന പരസ്യം നിര്‍മ്മിച്ചു. പരസ്യം അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഹിറ്റായി പിന്നാലെ തുണിയും. അങ്ങനെ നിറം മങ്ങുന്ന ആ തുണിത്തരങ്ങള്‍ അമേരിക്കന്‍ ടെക്സ്റ്റൈല്‍ മാര്‍ക്കറ്റ് നിലനിര്‍ത്തി. വ്യാപാരത്തില്‍ നിന്നുള്ള ലാഭം ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരെ, ലീലാ ഹോട്ടല്‍സ് എന്ന ഹോട്ടല്‍ ശൃംഖലയ്ക്ക് തുടക്കമിടാന്‍ പ്രപ്തമാക്കി. 

click me!