ഏതായാലും ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഒറ്റ പുലി മാത്രമാണ് ഉള്ളത്. ആ പുലിയെ കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചോ? അത് കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണ് എങ്കിലും സാധിക്കാത്ത ഒന്നല്ല.
ഓപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusions ) ചിത്രങ്ങൾ ഈ ഇന്റർനെറ്റ് യുഗത്തിൽ ഒരു പുതുമയല്ല. നമ്മെ ആകെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഇത്തരത്തിലുള്ള പല ചിത്രങ്ങളും. അത്തരത്തിലുള്ള പല ചിത്രങ്ങളും വൈറലാവാറുണ്ട്. ഇതും അതുപോലെ ഒരു ചിത്രമാണ്.
മഴക്കാലത്ത് നിറയെ പച്ചപ്പുല്ലുകളിൽ മറഞ്ഞിരിക്കുന്ന ഒരു കാട്ടുപുലിയാണ് ചിത്രത്തിൽ ഉള്ളത്. എന്നാൽ, വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല അതിനെ കണ്ടെത്തുക എന്നത്. തങ്ങളുടെ ചുറ്റുപാടുകളോട് ഇഴുകിച്ചേർന്ന് ജീവിച്ച് പോരാനുള്ള ജീവികളുടെ കഴിവ് വെറും കഴിവ് മാത്രമല്ല. അവയുടെ അതിജീവനതന്ത്രം കൂടിയാണ്. അത്തരത്തിലുള്ള ഒരുപാട് ജീവികളെയും അവയുടെ ഒരുപാട് ചിത്രങ്ങളും ഒക്കെ നാം കണ്ടിട്ടുണ്ടാകും.
ഇതും അതുപോലെ ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും നീണ്ട പുല്ലുകൾക്കും, ചെടികൾക്കും, കുന്നുകൾക്കും ഒക്കെ ഇടയിൽ മറഞ്ഞിരിക്കുന്ന ഈ പുള്ളിപ്പുലി ഏതാണ്ട് അദൃശ്യമായതിനാൽ തന്നെ മിക്കവരെയും സംബന്ധിച്ച് ഈ ചിത്രം ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ തന്നെയാണ്.
Sourabh Bharti -യാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ആഫ്രിക്കൻ വൈൽഡ് ലൈഫ് ഫൗണ്ടേഷന്റെ കണക്ക് പ്രകാരം 35 -ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ പുള്ളിപ്പുലികൾ കാണപ്പെടുന്നു. അവ മിക്കവാറും ഒറ്റക്കായിരിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നാണ് പറയുന്നത്.
ഏതായാലും ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഒറ്റ പുലി മാത്രമാണ് ഉള്ളത്. ആ പുലിയെ കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചോ? അത് കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണ് എങ്കിലും സാധിക്കാത്ത ഒന്നല്ല. 15 സെക്കന്റ് കൊണ്ട് കണ്ടുപിടിക്കും എന്ന് തീരുമാനിച്ച് ഒന്ന് കൂടി നോക്കൂ. കണ്ടെത്താൻ സാധിച്ചില്ല എങ്കിൽ താഴെ നൽകിയിരിക്കുന്ന ചിത്രം നോക്കിയാലും മതി.