കൂടുതൽ ഹരിത ഇടങ്ങൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, തണ്ണീർത്തടങ്ങൾ ചെറിയ കാടുകൾ തുടങ്ങിയവ സ്ഥാപിച്ച്, പ്രളയം ചെറുക്കാനുള്ള നഗരങ്ങളുടെ ശേഷി കൂട്ടുക എന്നതാണ് സ്പോഞ്ച് നഗരങ്ങള്‍ എന്ന ആശയത്തിൽ പ്രധാനം.
കേരളത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ ഡച്ച് സര്‍ക്കാറിന്‍റെ പദ്ധതികള്‍ പഠിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഡെന്മാര്‍ക്കിലേക്ക് പോയിരുന്നു. പിന്നീടിങ്ങോട്ട് എപ്പോ കേരളത്തില്‍ ശക്തമായൊരു മഴ പെയ്താലും സാമൂഹിക മാധ്യമങ്ങളില്‍ 'ഡച്ച് മോഡലെവിടെ?' എന്ന ചോദ്യമുയരും. എന്നാല്‍ പറഞ്ഞ് വരുന്നത് ഡച്ച് സര്‍ക്കാറിന്‍റെ വെള്ളക്കെട്ട് നിയന്ത്രണ സാങ്കേതിക വിദ്യയെ കുറിച്ചല്ല. മറിച്ച്, ചൈനക്കാര്‍ കണ്ടെത്തി ഇന്ന് ലോകമെങ്ങുമുള്ള നഗരങ്ങളില്‍ പ്രവര്‍ത്തികമാക്കുന്ന സ്പോഞ്ച് സാങ്കേതികവിദ്യയെ കുറിച്ചാണ്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസ് നഗരത്തിൽ അതിശക്തമായ മഴ പെയ്തു. നഗരം മുങ്ങിപ്പോകുമെന്ന് എല്ലാവരും കരുതിയ ആ മഴപ്പെയ്ത്ത്, മാപിനി കണക്കിൽ നോക്കിയാൽ 9 ഇഞ്ച് എന്ന അളവിലായിരുന്നു. പ്രളയമുണ്ടാകുണെന്ന് നഗരവാസികളെല്ലാം ഉറപ്പിച്ചു. പക്ഷേ, പ്രളയം പോയിട്ട് അതിശക്തമായ ഒരു വെള്ളക്കെട്ട് പോലും ലോസ് ഏഞ്ചൽസ് നഗരത്തിൽ അന്ന് ഉണ്ടായില്ല. ഇതിന് കാരണം, ലോസ് ഏഞ്ചൽസിൽ ആസൂത്രണം ചെയ്ത ചില പദ്ധതികൾ വിജയം കണ്ടതായിരുന്നു. ഇന്നത്തെ പരിസ്ഥിതി സൗഹൃദ നഗരനിർമാണ രംഗത്ത് ഏറെ ശ്രദ്ധ നേടുന്ന ആ പദ്ധതിയാണ് 'സ്പോഞ്ച് പദ്ധതി'. നഗരത്തിനുള്ളില്‍ ഹരിത ഇടങ്ങളും ആഴം കുറഞ്ഞ ബേസിനുകളും സൃഷ്ടിച്ച് നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ ആ പ്രളയ സമാനമായ മഴയിൽ പെയ്തിറങ്ങിയ 860 കോടി ഗാലൻ ജലം ആഗിരണം ചെയ്യാൻ ഈ സ്പഞ്ച് നഗരത്തിന് കഴിഞ്ഞു. കഴിഞ്ഞില്ല, ഇത് വരുംവർഷത്തിൽ ഒരു ലക്ഷം വീടുകൾക്കുള്ള ശുദ്ധജല സ്രോതസ്സാണെന്നാണ് അധികൃതർ അവകാശപ്പെടുന്നു.
undefined
മുതലക്കുഞ്ഞുങ്ങളെ തിന്നുന്ന മനുഷ്യ വലിപ്പമുള്ള പക്ഷി; ഷൂബിൽ, എന്ന പക്ഷികളിലെ വേട്ടക്കാരന്‍ !
കൂടുതൽ ഹരിത ഇടങ്ങൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, തണ്ണീർത്തടങ്ങൾ ചെറിയ കാടുകൾ തുടങ്ങിയവ സ്ഥാപിച്ച്, പ്രളയം ചെറുക്കാനുള്ള നഗരങ്ങളുടെ ശേഷി കൂട്ടുക എന്നതാണ് സ്പോഞ്ച് നഗരങ്ങള്‍ എന്ന ആശയത്തിൽ പ്രധാനം. നഗരത്തിലെ സൈഡ് വോക്കുകൾ, നടപ്പാതകൾ തുടങ്ങിയവ കോൺക്രീറ്റ് അല്ലാതെ ജലാഗിരണശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുക എന്നതും ഈ പദ്ധതിയിൽ ഉള്‍പ്പെടുന്നു. പ്രകൃതിദത്ത വസ്തുക്കളായ കളിമണ്ണ് പേലുള്ളവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓവുചാൽ സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ ജലനിർമാർജ്ജനം സാധ്യമാക്കുക, അതുവഴി പ്രളയമൊഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2000 ൽ ചൈനയിലാണ് സ്പോഞ്ച് സിറ്റി (Sponge city) എന്ന ആശയം ആദ്യമായി ഉണ്ടായത്. 2014 -ൽ ഇതിന് ചൈനീസ് സർക്കാരിന്‍റെ അനുമതി ലഭിച്ചു. ചൈനയിലെ ഹാർബിനിലുള്ള 34 ഹെക്ടർ വിസ്തൃതിയുള്ള അർബൻ സ്‌റ്റോം വാട്ടർ പാർക്ക് ഒരു പരിപൂർണ സ്പോഞ്ച് നഗരത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ലോസ് ഏഞ്ചൽസ് കൂടാതെ ഡെൻമാർക്കിന്‍റെ തലസ്ഥാന നഗരമായ കോപൻഹേഗൻ സ്പോഞ്ച് നഗരത്തിന് മറ്റൊരു നല്ലൊരു ഉദാഹരണമാണ്. 2011ൽ കോപൻഹേഗനിലുണ്ടായ ഒരു പ്രളയത്തിന് ശേഷമാണ് നഗരസഭാ അധികൃതർ ഈ പദ്ധതി നടപ്പിലാക്കിയത്. ചൈനയിലെ പരിസ്ഥിതി സൗഹൃദ ആർക്കിടെക്റ്റും ലാൻഡ്‌സ്‌കേപ് ഡിസൈനറുമായ കൊങ്ജിയാൻ യു ആണ് സ്പോഞ്ച് സിറ്റി സങ്കൽപത്തിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.