ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായെന്ന് കരുതിയ പല്ലി വര്‍ഗ്ഗത്തെ 42 വര്‍ഷത്തിന് ശേഷം കണ്ടെത്തി

By Web Team  |  First Published Nov 14, 2023, 11:34 AM IST

ഇഴയാന്‍ നേരം മുന്‍ പിന്‍ കാലുകള്‍ പ്രത്യേക രീതിയില്‍ ചുരുട്ടി വയ്ക്കും. പിന്നെ ശരീരം ഉപയോഗിച്ച് അതിവേഗം ഇഴഞ്ഞ് നീങ്ങുന്നതാണ് ഇവയുടെ പ്രത്യേകത. 
 



ഭൂമുഖത്ത് നിന്നും പൂർണ്ണമായും അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന പല്ലി വർഗത്തിൽ പെട്ട ജീവിയെ 42 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി. കാഴ്ചയിൽ പാമ്പിനെ പോലെ തോന്നിക്കുന്ന പല്ലി വർഗ്ഗത്തിൽപ്പെട്ട ഈ ഈ അപൂർവ്വ ഉരഗത്തെ, ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് മ്യൂസിയത്തിലെയും  ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ നടത്തിയ തിരച്ചിലിലാണ് വീണ്ടും കണ്ടെത്തിയത്. ഈ വർഷം ഏപ്രിൽ മാസത്തില്‍ ഗവേഷക സംഘം ഇതിനായി നടത്തിയ അവസാനഘട്ട തിരച്ചിലിനൊടുവിലാണ് ഈ പല്ലി വര്‍ഗ്ഗത്തെ വീണ്ടും കണ്ടെത്തിയത്. 'ലിയോൺസ് ഗ്രാസ്‌ലാൻഡ് സ്ട്രൈപ്പ് സ്കിന്ക്' ( Lyon’s grassland striped skink) എന്ന് പേരിട്ടിരിക്കുന്ന ഈ ഇനത്തെ 1981 ലായിരുന്നു ഇതിനുമുൻപ് അവസാനമായി കണ്ടെത്തിയത്. 

16 കോടിക്ക് ലേലത്തില്‍ വിറ്റ യുഎസ് സ്റ്റാമ്പിന്‍റെ യഥാര്‍ത്ഥ വില 19.97 രൂപ !

Latest Videos

ഈ ഉരഗവർഗ്ഗത്തെ കുറിച്ച് പിന്നീടുള്ള വര്‍ഷങ്ങളില്‍ മറ്റ് വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെ വംശനാശം സംഭവിച്ചിരിക്കാമെന്നാണ് ഗവേഷകർ കരുതിയിരുന്നത്. ഈ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഓസ്ട്രേലിയൻ ഗവൺമെന്‍റ് ഇവയെ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍‌ ഓസ്ട്രേലിയയിലെ കെയ്‌ൻസിൽ നിന്ന് 300 കിലോമീറ്റർ തെക്കായി മൗണ്ട് സർപ്രൈസിനടുത്തുള്ള 5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൃഷിയിടത്തിൽ  കെണികൾ സ്ഥാപിച്ചു നടത്തിയ തിരച്ചിലിലാണ് മൂന്ന് ലിയോൺസ് ഗ്രാസ്‌ലാൻഡ് സ്ട്രൈപ്പ് സ്കിന്കിനെ ഗവേഷകർ കണ്ടെത്തിയത്. ഗവേഷകർ പറയുന്നതനുസരിച്ച് ഓസ്ട്രേലിയയിൽ മാത്രമാണ് ഈ ഉരഗ വർഗ്ഗത്തെ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. 

സ്വര്‍ണ്ണവര്‍ണ്ണം, കണ്ടാല്‍ മുഷുവിനെ പോലെ, പക്ഷേ മുന്‍കാലുകളില്‍ ഇഴഞ്ഞ് നടപ്പ്; കാണാം ഒരു സലാമാണ്ടര്‍ വീഡിയോ !

രൂപത്തിൽ ചെറിയ പാമ്പുകളോട് സാമ്യമുള്ള ഇവയ്ക്ക് മണ്ണിലൂടെ ഇഴഞ്ഞു നീങ്ങുന്നതിനായി കൈകാലുകൾ പ്രത്യേക രീതിയിൽ ചുരുട്ടി വയ്ക്കാൻ സാധിക്കും. ഇവയുടെ വ്യാപനം വരൾച്ച, കാട്ടുതീ, ആക്രമണകാരികളായ കളകൾ, രോഗങ്ങൾ എന്നിവ തടയാൻ സഹായിക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. അതായത് കര്‍ഷകര്‍ക്ക് ഉറ്റമിത്രങ്ങളാണ് ഇവയെന്നത് തന്നെ. പ്രാദേശികമായ ആവാസവ്യവസ്ഥയിൽ ഇതുപോലുള്ള ചെറു ജീവികൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്നാണ് ഗവേഷണ സംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ആൻഡ്രൂ ആമി പറയുന്നത്. ഇവയുടെ എണ്ണം കുറഞ്ഞു വരികയാണോ അതോ ആവശ്യത്തിന് എണ്ണം ഇപ്പോഴും ഭൂമിയിൽ ഉണ്ടോ എന്നത് കണ്ടെത്തുന്നതിനുള്ള പഠനങ്ങളാണ് ഇപ്പോൾ ഗവേഷകർ നടത്തിവരുന്നത്. ഇവ കൂടുതലായും ഏതു മേഖലകളിലാണ് കാണപ്പെടുന്നതെന്നും ഇവയുടെ വംശനാശത്തിന് കാരണമായേക്കാവുന്ന ഭീഷണികൾ എന്തൊക്കെയാണെന്നും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ഗവേഷകർ നടത്തിവരുന്നുണ്ട്.

'പണിതിട്ടും പണിതിട്ടും പണി തീരാതെ...'; 15 വര്‍ഷം പണിതിട്ടും പണി തീരാതെ ഒരു ക്രൂയിസ് കപ്പല്‍ !

click me!