വില 24,000 രൂപ, ദീപാവലിക്ക് സ്റ്റാറായി സ്പെഷ്യൽ 'പിഷോരി പിസ്ത', ഡയറ്റുകാര്‍ക്കും കഴിക്കാം

By Web TeamFirst Published Oct 31, 2024, 6:34 PM IST
Highlights

പാക്കിസ്ഥാനിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന വിലകൂടിയ പിസ്തയാണ് ഇതിൽ ഉപയോ​ഗിച്ചത്. ഇതിന് പുറമേ ഇതിൽ മധുരത്തിന് വേണ്ടി പഞ്ചസാര ഉപയോ​ഗിച്ചിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്.

നിറങ്ങളുടെയും ശബ്ദത്തിന്റെയും മധുരത്തിന്റെയും ഒക്കെ ആഘോഷമാണ് ദീപാവലി. പടക്കം പൊട്ടിച്ചും ദീപം തെളിയിച്ചും മധുരം പങ്കുവച്ചും ദീപാവലി ആഘോഷിക്കാറുണ്ട്. ഈ ദീപാവലിക്ക് ഭോപ്പാലിൽ നിന്നും വൈറലായി മാറിയിരിക്കുന്നത് ഒരു പലഹാരമാണ്. പിഷോരി പിസ്ത ഉപയോ​ഗിച്ചുള്ള ഒരു സ്പെഷ്യൽ മധുരപലഹാരം. 

ഈ സ്പെഷ്യൽ വിഭവത്തിന് കിലോയ്ക്ക് 24,000 രൂപയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാനിലെ പാസ്ചിൻ ജില്ലയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രത്യേകം പിഷോരി പിസ്ത ഉപയോഗിച്ചാണത്രെ ഈ മധുരപലഹാരം തയ്യാറാക്കുന്നത്. അതിനാൽ ഇത് അറിയപ്പെടുന്നതും പിഷോരി പിസ്ത എന്ന പേരിൽ തന്നെയാണ്. മധ്യപ്രദേശിലെ ഭോപ്പാലിലെ ന്യൂ മാർക്കറ്റിലാണ് വൻവിലയ്ക്ക് ഈ മധുരപലഹാരം വിൽപ്പനയ്ക്കെത്തിയത്. അധികം വൈകും മുമ്പ് സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രങ്ങളും വിശേഷങ്ങളും പ്രചരിക്കുകയും ചെയ്തു. 

Latest Videos

പാക്കിസ്ഥാനിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന വിലകൂടിയ പിസ്തയാണ് ഇതിൽ ഉപയോ​ഗിച്ചത്. ഇതിന് പുറമേ ഇതിൽ മധുരത്തിന് വേണ്ടി പഞ്ചസാര ഉപയോ​ഗിച്ചിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്. പഞ്ചസാരയ്ക്ക് പകരം സ്റ്റീവിയയാണ് ഇതിൽ ചേർത്തിരിക്കുന്നത്. തടി കുറയുന്നതിനായോ, പ്രമേഹമുള്ളതിനാലോ മധുരമുപേക്ഷിച്ചിരിക്കുന്നവർക്കും ഒക്കെ അതിനാൽ തന്നെ ധൈര്യമായിട്ട് കഴിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. 

ആയുർവേദ​ഗ്രന്ഥങ്ങൾ പ്രകാരം ചെറിയ അളവിൽ വെള്ളിയും സ്വർണവും കൂടി പിഷോരി പിസ്തയിൽ ചേർക്കുന്നുണ്ട്. പിഷോരി പിസ്ത മറ്റ് പിസ്തകളെ അപേക്ഷിച്ച് കൂടുതൽ പച്ചനിറമുള്ളതും കൂടുതൽ രുചികരമായതുമാണ്. 

പത്മശ്രീ പുരസ്‌കാര ജേതാക്കളായ വെങ്കട്ട് രമൺ സിംഗ് ശ്യാമിൻ്റെയും ദുർഗ്ഗാ ബായ് വ്യാമിൻ്റെയും ഗോണ്ട് കലാസൃഷ്ടികളുള്ള ഒരു ആഡംബര ബോക്സിലാണ് ഈ മധുരപലഹാരം ലഭിക്കുക. മധ്യപ്രദേശിലെ ഗോണ്ട്  ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ കൂടി ഇത് ലക്ഷ്യമിടുന്നു എന്നും ഇത് വിൽക്കുന്ന കടയുടെ ഉടമ പറയുന്നു. 

ഹോട്ടൽ വെയിട്രസായ യുവതിയുടെ വിചിത്രമായ ഫോബിയ, ഇങ്ങനെയാണെങ്കിൽ ഈ ജോലി എങ്ങനെ ചെയ്യുമെന്ന് സോഷ്യൽമീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!