1000 രൂപയുടെ ടിക്കറ്റെടുത്താല്‍ 31 കോടിയുടെ സ്പാനിഷ് വില്ലയും ഒപ്പം 2.63 കോടി രൂപയും സമ്മാനം !

By Web Team  |  First Published Dec 16, 2023, 1:07 PM IST

ആഡംബര വില്ലയ്ക്ക് പുറമേ നിങ്ങളെ തേടി 2.63 കോടി രൂപയും (250,000 പൗണ്ട്) എത്തും. ഏങ്ങനെയെന്നല്ലേ? 



യൂറോപ്യന്‍ രാജ്യത്ത് ഒരു ആഡംബര വില്ല സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്?  അതിനൊരു അവസരം വന്നിരിക്കുകയാണ്. സ്പെയിനിലെ ഒരു ചാരിറ്റിയായ സൂപ്പർഡ്രോ, മല്ലോർക്കയിൽ 3 മില്യൺ പൗണ്ട് (31.61 കോടി രൂപ) വിലമതിക്കുന്ന ഒരു ഡ്രീം വില്ലയാണ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ അത് നിങ്ങളെ തേടിയെത്തും. സ്പെയിനിലെ  സെറ ഡി ട്രമുന്‍റാന പര്‍വ്വതനിരകള്‍ക്ക് അഭിമുഖമായ നാല് കിടപ്പ് മുറികളോട് കൂടിയ വില്ലയില്‍ ഒരു നീന്തല്‍കുളമുണ്ട്. വില്ലയ്ക്ക് മറ്റ് ബാധ്യതകളൊന്നുമില്ല. ഈ ആഡംബര വില്ലയ്ക്ക് പുറമേ നിങ്ങളെ തേടി 2.63 കോടി രൂപയും (250,000 പൗണ്ട്) എത്തും. ഏങ്ങനെയെന്നല്ലേ? 

ഒരു നറുക്കെടുപ്പില്‍ പങ്കെടുക്കണം അത്രമാത്രം. 10 പൗണ്ട് (1000) രൂപയാണ് ടിക്കറ്റ് നിരക്ക്. നറുക്കെടുപ്പില്‍ വിജയിക്കുന്നയാള്‍ക്ക് വീട് സ്വന്തമാക്കുകയോ വില്‍ക്കുകയോ ചെയ്യാം. എല്ലാവിധ നിയമപരമായ ഫീസുകളും മറ്റ് കാര്യങ്ങളും സംഘടകര്‍ തന്നെ ചെയ്യും. സ്പെയിനിന്‍റെ ഭാഗമായ ബാല്‍ട്ടിക് കടലില്‍ സ്ഥിതി ചെയ്യുന്ന പാല്‍മ ദ്വീപിലെ വിനോദ സഞ്ചാര കേന്ദ്രമായ മല്ലോർക്കയിലെ സെൽവ പട്ടണത്തിൽ നിന്നും കൈമാരി ഗ്രാമത്തിൽ നിന്നും നടക്കാവുന്ന ദൂരത്തിലുള്ള ഒയാസിസിലാണ് ഈ ആഡംബര വില്ല. വീട് നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത സ്പാനിഷ് വീട് നിര്‍മ്മാണ രീതികളായ കല്ല് ഭിത്തികളും ടെറാക്കോട്ട റൂഫ്‌ടോപ്പും,  വിശാലവുമായ ഓപ്പൺ ലിവിംഗ് ഏരിയകളുള്ള വീടിനുള്ളിൽ ഒരു പുത്തന്‍ അനുഭവമായിരിക്കും നിങ്ങളെ കാത്തിരിക്കുക. 

Latest Videos

ചുഴലിക്കാറ്റ് ശമിച്ചപ്പോള്‍ നാല് മാസം പ്രായമായ കുഞ്ഞ് ജീവനോടെ മരക്കൊമ്പില്‍ !

അത്യാധുനിക അടുക്കള, പൂന്തോട്ടങ്ങളുടെ കാഴ്ചകൾ, ഫ്ലോർ ടു സീലിംഗ് ഗ്ലാസ് വാതിലുകളുള്ള ഒരു കൺസർവേറ്ററി, അലങ്കരിച്ച അടുപ്പോട് കൂടിയ സ്വീകരണമുറി എന്നിവയെല്ലാം പരമ്പരാഗതമായ ഈ സ്പാനിഷ് വില്ലയിലുണ്ട്. ഒപ്പം ക്ലാസിക്ക് രീതിയില്‍ കല്ല് പാകിയ ലാന്‍ഡ്സ്കേപ്പ് ചെയ്ത മുറ്റവും ബാര്‍ബിക്യൂ ഏരിയയും ഉണ്ട്. താഴത്തെ നിലയില്‍ ഒരു റോൾ-ടോപ്പ് ബാത്തിന് സൗകര്യമുള്ള  ഒരു ബെഡ്‌റൂം സ്യൂട്ട്, ഒരു കുളിമുറിയും ഒരു ക്ലോസറ്റും രണ്ട് അധിക കിടപ്പുമുറികളും ഈ വില്ലയിലുണ്ട്. കൂടാതെ അഞ്ച് കാറുകൾ വരെ പാർക്ക് ചെയ്യാവുന്ന കാർപര്‌‍ക്കിംഗ് സൗകര്യവും. 

'ഇതേത് ജെല്ലിക്കെട്ട് !' ന്യൂയോര്‍ക്ക് നഗരത്തിലെ പെന്‍ സ്റ്റേഷന്‍ വിറപ്പിച്ച് കാള !

ഡിമെൻഷ്യ രോഗത്തിനെതിരെ പോരാടുന്ന ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന, ക്ലിനിക്കൽ റിസര്‍ച്ച് രംഗത്ത് പ്രവര്‍ത്തിക്കുന്ന അൽഷിമേഴ്‌സ് റിസർച്ച് യുകെയ്‌ക്കായി പണം കണ്ടെത്തുന്നതിനാണ് ഈ ആഡംബരവില്ല നറുക്കെടുപ്പിന് വച്ചിരിക്കുന്നത്. 10 പൗണ്ട് നല്‍കി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ആളില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കും. അയാള്‍ക്ക് വില്ല സ്വന്തമാക്കാം. ഡിമെൻഷ്യ രോഗത്തെ നിലവില്‍ യുകെയിലെ ഏറ്റവും വലിയ കൊലയാളി രോഗമായി കണക്കാക്കുന്നു. 2022-ൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 74,000-ലധികം പേര്‍ രോഗം വന്ന് മരിച്ചു. ഡിമെൻഷ്യയെ മന്ദഗതിയിലാക്കാനോ നിർത്താനോ തടയാനോ നിലവിൽ ചികിത്സകളൊന്നുമില്ല. ഇതിനായി ഗവേഷണങ്ങള്‍ നടക്കുന്നു. ഈ ഗവേഷണങ്ങള്‍ക്ക പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഡിസംബർ 15 വെള്ളിയാഴ്ചയാണ് ഈ നറുക്കെടുപ്പ് ആരംഭിച്ചത്. ചാരിറ്റിക്കായി കുറഞ്ഞത് ഒരു ദശലക്ഷം പൗണ്ട് (10.53 കോടി രൂപ) സംഭാവന നൽകാമെന്ന് പരിപാടി സംഘടിപ്പിച്ച അമേരിക്കൻ കമ്പനിയായ ഒമെസ് കമ്പനി ഉറപ്പ് നൽകുന്നു. പക്ഷേ ഏറ്റവും പ്രധാനം നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാള്‍ യുകെ പൗരനായിരിക്കണം എന്നതാണ്.

സ്വിഗ്ഗി വഴി പലചരക്ക് സാധനം ഓർഡർ ചെയ്യുന്നതില്‍ പരാജയപ്പെട്ടു; ഒന്നല്ല, ആറ് തവണ സാധനം എത്തിച്ച് ഡെലിവറി ബോയ്സ്
 

click me!