അച്ഛന്‍ മസ്തിഷ്കാഘാതം വന്ന് ആശുപത്രിയില്‍, മകന് വഴിയില്‍ നിന്നും കിട്ടിയത് 19 ലക്ഷം അടങ്ങിയ ബാഗ്; ട്വിസ്റ്റ് !

By Web TeamFirst Published Dec 22, 2023, 5:06 PM IST
Highlights

കൗതുകം തോന്നിയ യാങ് സുവാൻ ഉടൻ തന്നെ ബാഗ് തുറന്ന് നോക്കി. അവനെ ഞെട്ടിച്ച് കൊണ്ട് അടുക്കി വച്ച നോട്ട് കെട്ടുകളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. 

13 കാരന് വഴിയിൽ കിടന്നു കിട്ടിയ ബാഗിൽ 19 ലക്ഷം രൂപ (158,000 യുവാൻ), എന്നാൽ സാമ്പത്തികമായി ഏറെ മോശം അവസ്ഥയിലായിരുന്നിട്ടും ബാഗിൽ നിന്നും ഒരു രൂപ പോലും എടുക്കാതെ മുഴുവൻ പണവും പോലീസിനെ ഏൽപ്പിച്ച കുട്ടിക്ക് ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള യാങ് സുവാൻ എന്ന 13 കാരനാണ് പണം അടങ്ങിയ ബാഗ് വഴിയിൽ നിന്നും കിട്ടിയത്. 

'സബാഷ്...'; കടം വാങ്ങിയ പണം തിരികെ നൽകാൻ രണ്ട് മാസത്തിന് ശേഷം പോലീസിനെ തേടിയെത്തി യുവാവ് !

Latest Videos

ഡിസംബർ 3 ന്, യാങ് തന്‍റെ അമ്മ ഷു സിയോറോങ്ങിനൊപ്പം വീട്ടിലേക്ക് നടക്കുമ്പോഴാണ് അതുവഴി വന്ന ഒരാളുടെ സൈക്കിളിൽ നിന്നും ഒരു ബാഗ് നിലത്തേക്ക് വീഴുന്നത് അവന്‍ കണ്ടത്. ഇതിനിടെ സൈക്കിള്‍ യാത്രക്കാരന്‍ കടന്ന് പോയി. കൗതുകം തോന്നിയ യാങ് സുവാൻ ഉടൻ തന്നെ ബാഗ് തുറന്ന് നോക്കി. അവനെ ഞെട്ടിച്ച് കൊണ്ട് അടുക്കി വച്ച നോട്ട് കെട്ടുകളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. പണം കണ്ട് അമ്മയും മകനും അമ്പരന്നു പോയെങ്കിലും പണം ഉടമയ്ക്ക് തിരികെ ഏൽപ്പിക്കുന്നതിനായി ഇരുവരും സൈക്കിൾ യാത്രികനെ ഏറെ ദൂരം പിന്തുടർന്നെങ്കിലും അവർക്ക് അയാളെ കണ്ടെത്താനായില്ല. 

ക്ലാസിനിടെ ഭക്ഷണം കഴിച്ച പെൺകുട്ടികളുടെ മുഖത്ത് അടിക്കാന്‍ ആൺകുട്ടികളോട് ആവശ്യപ്പെട്ട ടീച്ചർക്ക് സസ്പെൻഷൻ !

മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്‍റെ പിതാവിനെ കണ്ട് മടങ്ങി വരുന്ന വഴിയാണ് യാങിന് 19 ലക്ഷം അടങ്ങിയ ബാഗ് ലഭിച്ചത്. ആശുപത്രി ചെലവുകൾക്കും വീട്ടിലെ ദൈനംദിന ആവശ്യങ്ങൾക്കും പണം ഏറെ ആവശ്യമുണ്ടായിരുന്ന സമയമായിട്ടും അവൻ ആ പണം പോലീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ബാഗിന്‍റെ ഉടമനെ കണ്ടെത്തി പണം തിരികെ ഏൽപ്പിച്ചു. ആവശ്യങ്ങൾ ഏറെയുണ്ടായിട്ടും ബാഗിൽ നിന്നും ഒരു രൂപ പോലും എടുക്കാൻ ശ്രമിക്കാതിരുന്ന യാങ്ങിനെയും അവന്‍റെ അമ്മയെയും പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. വാർത്താ മാധ്യമങ്ങളിലൂടെ യാങ്ങിന്‍റെ കഥ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. ഇതോടെ ഇപ്പോൾ സ്കൂളിലും നാട്ടിലും യാങാണ് താരം. 

നഗരം വിഴുങ്ങാന്‍ അഗ്നിപര്‍വ്വത ലാവ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്‍ലാന്‍ഡ്, 4000 പേരെ ഒഴിപ്പിച്ചു
 

click me!