സ്വിഗ്ഗി ഷര്‍ട്ടും സൊമാറ്റോ ബാഗും; പേരുകളില്‍ എന്തിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ !

By Web Team  |  First Published Jan 11, 2024, 11:16 AM IST

വരുമാനത്തിലെ ഇടിവ് ജീവിത സാഹചര്യങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന തിരിച്ചറിവാണ് ആളുകളെ ഇത്തരത്തില്‍ ഒരോ സമയം പല ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്. 



ന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണ രംഗത്തുള്ള രണ്ട് ശക്തരായ എതിരാളികളാണ് സ്വിഗ്ഗിയും സൊമാറ്റോയും. ഇരുവരും ഭക്ഷണ വ്യാപാര രംഗത്ത് എതിരാളികളാണെങ്കിലും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ആരോഗ്യകരമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇതിനിടെ ബംഗളൂരുവില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രം സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ വലിയ ചിരിക്ക് കാരണമായി. ഒരു ഭക്ഷണ വിതരണക്കാരന്‍, സ്വിഗ്ഗിയുടെ ടീ ഷര്‍ട്ട് ധരിച്ച് സൊമാറ്റോയുടെ ബാഗുമായി ഭക്ഷണവിതരണത്തിന് ഇറങ്ങിയതായിരുന്നു ചിത്രം. അദ്ദേഹത്തിന്‍റെ ചിത്രം Manju എന്ന സാമൂഹിക മാധ്യമ ഉപയോക്താവ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് അഭിപ്രായമെഴുതാനെത്തിയത്. 

ഭക്ഷണ വിതരണ ശൃംഖലയിലെ കുത്തകളായ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും തങ്ങളുടെ വിതരണക്കാര്‍ക്ക് പേരും ലോഗോയും പതിച്ച പ്രത്യേക നിറത്തോട് കൂടിയ ടീ ഷര്‍ട്ടും ഭക്ഷണ വിതരണത്തിനുള്ള ബാഗും നല്‍കുന്നുണ്ട്. നിശ്ചിത പണം കമ്പനിയില്‍ അടച്ച് രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ ലോഗോയും പേരും പതിച്ച പ്രത്യേക നിറങ്ങളിലുള്ള ടീ ഷര്‍ട്ടും ബാഗും കമ്പനി നല്‍കുന്നത്. ഇങ്ങനെ ഭക്ഷണ വിതരണ വ്യാപാര രംഗത്തെ എതിരാളുകളുടെ പേരുകളും ലോഗോയും ധരിച്ച വ്യത്യസ്തമായ വസ്തുക്കളുമായി ഭക്ഷണ വിതരണത്തിന് ഇറങ്ങിയയാളെ കണ്ട് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അന്തിച്ചു. 'അതുകൊണ്ടാണ് ഞാൻ ബെംഗളൂരുവിനെ സ്നേഹിക്കുന്നത്!! ഇത് എന്‍റെ പീക്ക് ബംഗളൂരു നിമിഷമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വിശുദ്ധ പാനപാത്രം', ചിത്രം പങ്കുവച്ച് കൊണ്ട് മഞ്ജു എഴുതി. 

Latest Videos

'കാള കേറീന്ന് കേട്ടിട്ടേയുള്ളൂ... ഇതിപ്പോ...'; എസ്ബിഐയുടെ ശാഖയില്‍ കയറിയ കാളയുടെ വീഡിയോ വൈറല്‍ !

This is why I love Bengaluru!! This is my peak Bengaluru moment 💥

Holy grail for Startups pic.twitter.com/g2k6ZM4K2T

— Manju (@Tanmanaurdhan)

വിട്ടുകളയരുത്, ആനിമല്‍ സിനിമയിലെ 'ജമാല്‍ കുടു' പാട്ടിന്‍റെ ഈ വീണാവതരണം

My moment with yesterday

The Rapido driver arrived in a dunzo tee worn over a swiggy shirt with a zomato bag in front of the vehicle pic.twitter.com/uUG35UAXPo

— Hammad Maddekar (@hammad_tm)

ജീവിതം ആസ്വദിക്കണം; പ്രതിദിനം 12,000 രൂപ ചെലവഴിച്ച് ആഡംബര ഹോട്ടലിൽ താമസിച്ച് ഒരു കുടുംബം !

'ഇതൊക്കെ സാധാരണം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അഭിപ്രായമെഴുതിയത്. അതേ സമയം Hammad Maddekar എന്ന എക്സ് ഉപയോക്താവ് മറ്റൊരു ചിത്രം പങ്കുവച്ച്, 'വണ്ടിക്ക് മുന്നില്‍ സൊമാറ്റോ ബാഗുമായി, സ്വിഗ്ഗി ടീ ഷര്‍ട്ടിന് മുകളില്‍ ഡെന്‍സോയുടെ ടീ ഷര്‍ട്ട് ധരിച്ച് റാപ്പിഡോ ഡ്രൈവറെത്തി.' എന്നായിരുന്നു കുറിച്ചത്. നേരത്തെയും ഇത്തരത്തില്‍ അല്പം വിചിത്രമെന്ന് തോന്നിക്കുന്ന പലതും ബംഗളൂരു നഗരത്തില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു.  'ബംഗളൂരുവില്‍ എന്തും സാധ്യമാണ്' എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ബംഗളൂരു നഗരത്തെ കുറിച്ചുള്ള ടാഗ് തന്നെ.  സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം എന്ന ടാഗ് ലൈനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നഗരത്തിലെ സാധാരണക്കാര്‍ ജീവിക്കാനുള്ള തന്ത്രപ്പാടിലാണെന്നാണ് അത് ചൂണ്ടിക്കാട്ടുന്നത്. ഒരാള്‍ ഒരേ സമയം സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുകയും ഒപ്പം റാപ്പിഡോ ഡ്രൈവറായും പ്രവര്‍ത്തിക്കുന്നു. വരുമാനത്തിലെ ഇടിവ് ജീവിത സാഹചര്യങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന തിരിച്ചറിവാണ് ആളുകളെ ഇത്തരത്തില്‍ ഒരോ സമയം പല ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്. 

ഹൃദയാകൃതിയിൽ സ്ഫടികം, 80 കിലോ തൂക്കം; ഉറുഗ്വേ ഖനിത്തൊഴിലാളികളുടെ കണ്ടെത്തലിൽ ഞെട്ടി സോഷ്യൽ മീഡിയ !
 

click me!