ചാറ്റ് ജിപിടി തുണ; മക്ഡോണാൾഡിനെ പറ്റിച്ച് 100 ഭക്ഷണ പൊതി സംഘടിപ്പിച്ചതായി യുവാവ് ! പ്രതികരിച്ച് സോഷ്യൽ മീഡിയ

By Web Team  |  First Published Feb 19, 2024, 10:06 AM IST


കഴിഞ്ഞ ഒമ്പത് മാസമായി താന്‍ ഈ രീതിയില്‍ മക്ഡോണാള്‍ഡില്‍ നിന്നും സൌജന്യ ഭക്ഷണ പൊതികള്‍ സ്വന്തമാക്കാറുണ്ടെന്നും യുവാവ് അവകാശപ്പെട്ടു.


ചാറ്റ് ജിപിടിയുടെ കടന്ന് വരവ് ഇന്‍റര്‍നെറ്റ് ലോകത്ത് വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒപ്പം ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള തട്ടിപ്പുകളും കൂടി. ചാറ്റ് ജിപിടി വെല്ലുവിളിയെ എങ്ങനെ നേരിടാമെന്ന കാര്യത്തില്‍ ഭരണകൂടങ്ങള്‍ കുലങ്കുഷമായി ആലോചനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെയാണ് മക്ഡോണാള്‍ഡിനെ പോലൊരു ഭക്ഷണവിതര ഭീമനെ ചാറ്റ് ജിപിടിയുടെ സഹായത്തോടെ പറ്റിച്ചെന്ന വെളിപ്പെടുത്തലുമായി ഒരു അമേരിക്കന്‍ വ്യവസായി രംഗത്തെത്തിയത്. ചാറ്റ് ജിപിടിയുടെ സഹായത്തോടെ മക്ഡോണാള്‍ഡിന്‍റെ ബില്ലുകളില്‍ കൃത്രിമം നടത്തി 100 സൌജന്യ ഭക്ഷണപൊതികള്‍ സംഘടിപ്പിച്ചുവെന്നായിരുന്നു വെളിപ്പെടുത്തിയത്. 

യുഎസിലെ കോടീശ്വരനായ വ്യവസായിയും ഓൾ തിംഗ്സ് ആർബിട്രേജ് എന്ന റീ-സെല്ലിംഗ് ഗ്രൂപ്പിന്‍റെ ഉടമയുമായ ഗേജാണ് ചാറ്റ് ജിപിടി ഉപയോഗിച്ച് മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണ പൊതുകള്‍ കരസ്ഥമാക്കിയതായി അവകാശപ്പെട്ടത്. ടേബിളുകളില്‍ നിന്നും മോഷ്ടിച്ച രസീതുകള്‍ ഇതിനായി ഉപയോഗപ്പെടുത്തിയെന്നും ഗേജ് അവകാശപ്പെട്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഓരോ തവണ ഓര്‍ഡര്‍ ചെയ്യുമ്പോഴും നിങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന് അറിയിക്കുക. പിന്നാലെ ചാറ്റ് ജിപിടി ഉപയോഗിച്ച് ഇങ്ങനെ ടൈപ്പ് ചെയ്യുക - 'മാക്ഡോണാള്‍ഡില്‍ നിന്നും ഓര്‍ഡര്‍ ചെയപ്പോള്‍ തനിക്കുണ്ടായ മോശമായ ഒരു അനുഭവത്തെ കുറിച്ച് 1200 വാക്കില്‍ കുറയാതെ എഴുതുക.' ശേഷം ലഭിക്കുന്ന ഉത്തരം മക്ഡോണാള്‍ഡിന് ഇമെയില്‍ വഴി അയക്കുക. ബൂം'. 22 -കാരനായ യുവാവ് താന്‍ മക്ഡോണാള്‍ഡിനെ പറ്റിച്ചതെങ്ങനെ എന്ന് പോഡ്കാസ്റ്റിലൂടെ പറഞ്ഞു. ഇത്തരത്തില്‍ ഒരു ഈ മെയില്‍ സന്ദേശം കൂടി അയക്കുന്നതോടെ മക്ഡോണാള്‍ഡില്‍ നിന്നും നിങ്ങള്‍ക്ക് ഒന്നോ രണ്ടോ ചിലപ്പോള്‍ അതില്‍ കൂടുതലോ സൌജന്യ ഭക്ഷണത്തിനുള്ള കൂപ്പണുകള്‍ ലഭിക്കുമെന്നും യുവാവ് കൂട്ടിചേര്‍ത്തു. 

Latest Videos

undefined

കുതിരയ്ക്ക് മുന്നില്‍ 'ഷോ'; പിന്നാലെ, ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍... !

കഴിഞ്ഞ ഒമ്പത് മാസമായി താന്‍ ഈ രീതിയില്‍ മക്ഡോണാള്‍ഡില്‍ നിന്നും സൌജന്യ ഭക്ഷണ പൊതികള്‍ സ്വന്തമാക്കാറുണ്ടെന്നും യുവാവ് അവകാശപ്പെട്ടു. ഇതുവരെയായി താന്‍ 100 ഓളം സൌജന്യ ഭക്ഷണപൊതികള്‍ നേടി. മാത്രമല്ല, ഭക്ഷണം സൌജന്യമാകുമ്പോള്‍ രുചി കൂടുമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, പണം ഉണ്ടായിട്ടും തട്ടിപ്പ് നടത്തിയതിന് പോസ്റ്റ് കാര്‍ഡ് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയതോടെ യുവാവ്  ഭക്ഷണ വൗച്ചർ ലഭിക്കാൻ വേണ്ടി മാത്രമാണെന്നും താന്‍ ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ലെന്നും ഏറ്റുപറഞ്ഞ് രംഗത്തെത്തി.

ടോയ്‌ലറ്റ് ഉപയോഗിച്ചു പക്ഷേ... ; ആദ്യ ദിവസം തന്നെ ജോലി നഷ്ടമായതെങ്ങനെയെന്ന് പരിതപിച്ച് യുവാവ്

എന്നാല്‍, ഒരാള്‍ എഴുതിയത്. ആരെയും ഉപദ്രവിക്കുന്നില്ല പോലും. സൌജന്യം കൂടി മക്ഡോണാള്‍ഡ് ഷോപ്പ് അടയ്ക്കുമ്പോള്‍ എല്ലാവര്‍ക്കും സമാധാനമാകും' എന്നായിരുന്നു. മറ്റൊരാള്‍ എഴുതിയത്. 'ഈ തലമുറയ്ക്ക് എന്താണ് കുഴപ്പം! പാവപ്പെട്ട മിനിമം വേതന തൊഴിലാളികൾ, ഇത്തരക്കാരുടെ തട്ടിപ്പ് അക്കൗണ്ടുകൾ കാരണം പിരിച്ചുവിടുമെന്ന ഭീഷണിയിലാണ്.' എന്നായിരുന്നു. 'ഇത് ആളുകള്‍ക്ക് ദോഷം ചെയ്യും.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. ഗുണമേന്മയോ, ഉപഭോക്തൃ സംതൃപ്തി കുറഞ്ഞതോ ഒരു നിശ്ചിത പരിധിക്ക് താഴെയുള്ള ഫ്രാഞ്ചൈസികള്‍ മക്ഡോണാള്‍ഡ് അടച്ച് പൂട്ടും. അപ്പോള്‍ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അവരുടെ ജോലി നഷ്ടമാകുന്നതും സാധാരണമാണ്. 

ഭയം അസ്ഥിയിലൂടെ കയറും....; ആക്രമിക്കാനെത്തിയ കാട്ടാനയെ തടയുന്ന ഫോറസ്റ്റ് ഗൈഡിന്‍റെ വീഡിയോ വൈറല്‍ !

click me!