ഓല കൂടുതൽ പണം നൽകുന്നതിനാൽ അവർ യൂബർ റൈഡ് റദ്ദാക്കുന്നു എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.
നഗരത്തിലേക്ക് യാത്ര ചെയ്യാനാണെങ്കില്‍ ഇന്ന് ക്യാബുകളാണ് ഏറ്റവും സുരക്ഷിതം. പക്ഷേ. ക്യാബുകള്‍ ബുക്ക് ചെയ്ത് കിട്ടാനാണ് പാട്. യൂബര്‍, ഓല, തുടങ്ങിയ നിരവധി ടാക്സി ക്യാബുകള്‍ ഉണ്ടെങ്കിലും ഒരു ട്രിപ്പ് ഓർഡർ ശരിയായി കിട്ടാന്‍ ഏറെ പാടുപെടുന്നു. ഒന്നിലധികം ആപ്ലിക്കേഷനികളില്‍ നിന്ന് ബുക്ക് ചെയ്യാന്‍ ശ്രമിച്ചാലും സ്ഥിതി ഒന്ന് തന്നെ. എന്നാല്‍ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ക്യാപിറ്റലാണ് ബെംഗളൂരു നഗരത്തിന് മറ്റൊരു കാര്യമാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്.
ബെംഗളൂരു നഗരത്തിലെ ഒരു ടാക്സി ഉപഭോക്താവ് ഓലയില്‍ നിന്നും ഊബറില്‍ നിന്നും യാത്രയ്ക്കായി ടാക്സി ബുക്ക് ചെയ്തു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് ആപ്ലിക്കേഷനില്‍ നിന്നും ലഭിച്ചത് ഒരേ ഡ്രൈവറെ. രണ്ട് വ്യത്യസ്ത ടാക്സി ആപ്ലിക്കേഷനില്‍ നിന്ന് ഒരേ ഡ്രൈവറെ ലഭിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും shek തന്‍റെ എക്സ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു. 'ഓലയിലും യൂബറിലും ഒരേ യാത്രയാണ് ലഭിച്ചത്. ഇതെങ്ങനെ സാധ്യമാകും? ' അദ്ദേഹം സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് കൊണ്ട് ചോദിച്ചു. ആനന്ദ എസ് എന്ന് പേരുള്ള ഡ്രൈവറും അദ്ദേഹത്തിന്‍റെ KA03AH3126 എന്ന നമ്പറിലുള്ള വൈറ്റ് എറ്റിയോസ് ടാക്‌സിയുമാണ് ഓലയുടെയും ഊബറിന്‍റെയും സ്ക്രീന്‍ ഷോട്ടുകളില്‍ ഉണ്ടായിരുന്നത്.
10,300 അടി ഉയരത്തിൽ എഞ്ചിൻ കവർ പൊട്ടിയടർന്ന് ബോയിംഗ് വിമാനം; അടിയന്തര ലാന്‍റിംഗ് വീഡിയോ വൈറൽ
Got the same ride on both Ola and Uber. How’s this even possible? pic.twitter.com/GQmeaUsE4O
— shek (@shek_dev)ബെംഗളൂരുവിന്‍റെ മാത്രം പ്രത്യേകത സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ രസിപ്പിച്ചു. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. 'ഡ്രൈവർ യഥാർത്ഥത്തിൽ വളരെ മാധുര്യമുള്ളയാളാണ്. മികച്ച വിലയ്ക്ക് ഒപ്റ്റിമൈസ് ചെയ്യാൻ ആഗ്രഹിച്ചതിനാൽ അദ്ദേഹം ഒന്നിലധികം റൈഡിംഗ് ആപ്പുകൾ ഉപയോഗിക്കുന്നു.' ഒരു കാഴ്ചക്കാരനെഴുതി. 'കൂടുതൽ റൈഡുകകള്‍ക്കായി ക്യാബ് ഡ്രൈവർമാര്‍ രണ്ട് ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ ഇതൊക്കെ ബെംഗളൂരുവിന് എന്ത് എന്ന മട്ടില്‍ മറുപടി പറഞ്ഞു. 'ഇത് ആദ്യത്തെതല്ല. എപ്പോഴും സംഭവിക്കുന്നു. ഓല കൂടുതൽ പണം നൽകുന്നതിനാൽ അവർ യൂബർ റൈഡ് റദ്ദാക്കുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി. ഒടുവിൽ ഷേക് തന്നെ തന്നെ പോസ്റ്റ് അപ്ഡേറ്റ് ചെയ്തു. 'അപ്ഡേറ്റ്. ഞാന്‍ ക്യാബെടുത്തു. ആനന്ദ വന്നു. അദ്ദേഹത്തോടെ എനിക്ക് എസിയുടെ സ്വിച്ച് ഓഫ് ചെയ്യാന്‍ പോലും പറയേണ്ടിവന്നില്ല. തീര്‍ച്ചയായും ഭാഗ്യവാനാണ്.' ഷേക്കിന്‍റെ കുറിപ്പ് ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് കണ്ടത്.