അച്ഛന്‍റെ സ്ഥാനത്ത് നിന്ന് കൊല്ലപ്പെട്ട സൈനികന്‍റെ മകളുടെ വിവാഹം നടത്തി സിആർപിഎഫ് ജവാന്മാര്‍; പോസ്റ്റ് വൈറല്‍

By Web Team  |  First Published May 6, 2024, 4:22 PM IST

വധു വിവാഹ വേദിയിലേക്ക് നീങ്ങുമ്പോള്‍ അച്ഛന്‍റെ സഹപ്രവര്‍ത്തകരായ പട്ടാളക്കാര്‍ യൂണിഫോമില്‍ വധുവിന് വേണ്ടി 'ഫൂലോൺ കി ചാദർ ' പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പങ്കുവയ്ക്കപ്പെട്ടത്. 


യുദ്ധമുഖത്ത് വീറോടെ പോരുതുന്നവരാണ് സൈനീകര്‍. യുദ്ധമുഖത്തെ സൈനികരുടെ വീരോചിത കൃത്യങ്ങള്‍ ഇന്ത്യയുടെ ഏറെ കണ്ടിട്ടുള്ളതാണ്. ഇതാ ഇപ്പോള്‍ സിആര്‍പിഎഫ് ജവാന്മാര്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ ഹൃദയവും കീഴടക്കിയിരിക്കുന്നു. നക്സലേറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് വിവാഹം കെങ്കേമമാക്കിയ സിആര്‍പിഎഫ് ജവാന്മാരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. 

2010 മെയ് 8 ന് ഛത്തീസ്ഗഡിലെ ബിജാപൂരിൽ നക്‌സലുകളോട് ഏറ്റുമുട്ടുന്നതിനിടെ 168 ബറ്റാലിയനിലെ സിആർപിഎഫ് കോൺസ്റ്റബിൾ രാകേഷ് കുമാർ മീണ രക്തസാക്ഷിയായി. രാജസ്ഥാനിലെ അല്‍വാരില്‍ വച്ചായിരുന്നു രാകേഷ് കുമാർ മീണയുടെ മകളുടെ വിവാഹം നടന്നത്.  ഇന്ത്യൻ മിലിട്ടറി അപ്‌ഡേറ്റ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വധു വിവാഹ വേദിയിലേക്ക് നീങ്ങുമ്പോള്‍ അച്ഛന്‍റെ സഹപ്രവര്‍ത്തകരായ പട്ടാളക്കാര്‍ യൂണിഫോമില്‍ വധുവിന് വേണ്ടി 'ഫൂലോൺ കി ചാദർ ' പിടിച്ചു. വിവാഹ വേദിയിലേക്ക് വധു എത്തുമ്പോള്‍ വധുവിന്‍റെ ബന്ധുക്കള്‍ ചുറ്റും നിന്ന് വലിയൊരു ഷാൾ വധുവിന്‍റെ തലയ്ക്ക് മുകളിലായി പിടിക്കുന്നു. വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍ എന്ന തോന്നല്‍ ഇത് സൃഷ്ടിക്കുന്നു. ആഡംബര വിവാഹങ്ങള്‍ക്ക് ഈ ഷാള്‍ പൂക്കളോ നോട്ടുകളെ തുന്നിയതായി അടുത്ത കാലത്ത് പരിഷ്ക്കരിക്കപ്പെട്ടു. 

Latest Videos

undefined

ഇറാനില്‍ മീന്‍മഴ; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

യാചകനെന്ന് തെറ്റിദ്ധരിച്ചു; കോടീശ്വരന് ഭിക്ഷ നല്‍കി ഒമ്പത് വയസുകാരന്‍, പിന്നീട് സംഭവിച്ചത്

രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ദുബി വില്ലേജിലുള്ള രക്തസാക്ഷിയായ സിആർപിഎഫ് കോൺസ്റ്റബിൾ രാകേഷ് കുമാർ മീണയുടെ മകൾ സരിക മീണയുടെ വിവാഹ ചടങ്ങിനാണ് സിആര്‍പിഎഫ് ജവാന്മാര്‍ യൂണിഫോമില്‍ എത്തിയത്. സിആര്‍പിഎഫ് ജവാന്മാര്‍ അച്ഛന്‍റെ സ്ഥാനത്ത് നിന്ന് വധുവിന്‍റെ കന്യാദാനവും നടത്തി. 'കൊള്ളാം… മണവാട്ടിയുടെ ആത്മവിശ്വാസമുള്ള കണ്ണുകൾ കാണുക. ഗംഭീരം' ഒരു കാഴ്ചക്കാരനെഴുതി. 'ഏറ്റവും മികച്ച സംരക്ഷണം' മറ്റൊരു കാഴ്ചക്കാരനെഴുതി. 'മറ്റൊരു അമ്മയിൽ നിന്നുള്ള സഹോദരങ്ങൾ' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 

വീട് നിര്‍മ്മാണത്തിനിടെ ഹരിയാനയില്‍ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍
 

click me!