പെന്‍സിൽ കട്ടർ മോഷണം പോയെന്ന് കുട്ടിയുടെ പരാതി; മോഷ്ടാവിനെ കണ്ടെത്തിയ പോലീസിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

By Web Team  |  First Published Dec 2, 2024, 8:06 PM IST


വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്കൂളുകളില്‍ സ്ഥാപിച്ച പരാതിപ്പെട്ടികളാണ് പിങ്ക് ബോക്സുകള്‍. ഇതില്‍ ഗൃഹപാഠം ചെയ്യാത്തതിന് കണക്ക് സാറ് തല്ലെയെന്നത് മുതല്‍ പെന്‍സില്‍ കട്ടർ മോഷണം പോയെന്നത് വരെയുള്ള പരാതികളാണ് ലഭിച്ചത്. 


ത്തര്‍പ്രദേശിലെ ഹർദോയ് ജില്ലയിലെ പോലീസ്, പ്രദേശത്തെ സ്കൂളുകളിൽ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാനായി പിങ്ക് ബോക്സുകൾ സ്ഥാപിച്ചു. എല്ലാ ചൊവ്വാഴ്ചയും സ്കൂളിലെത്തി പരാതിപ്പെട്ടികളില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കാനുമായിരുന്നു പോലീസ് സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശം. ഇങ്ങനെ വച്ച പരാതിപ്പെട്ടികളില്‍ നിന്ന് തങ്ങള്‍ക്ക് പന്ത്രണ്ട് പരാതികള്‍ ലഭിച്ചെന്നും അവയെല്ലാം ഉടനെ പരിഹരിച്ചെന്നും ഹർദോയ് പോലീസ് തങ്ങളുടെ എക്സ് അക്കൌണ്ടില്‍ കുറിച്ചപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിനന്ദന പ്രവാഹം. 

ചില പരാതികള്‍ സ്കൂള്‍ ബസില്‍ വച്ച് ഭീഷണിപ്പെടുത്തിയതിനെ കുറിച്ചായിരുന്നു. മറ്റ് ചിലത് ക്ലാസിലെ കുട്ടികള്‍ തമ്മിലുള്ള വഴക്കുകളെ കുറിച്ചായിരുന്നു. ഗൃഹപാഠം ചെയ്യാത്തതിന് കണക്ക് സാര്‍ തല്ലിയെന്ന പരാതിയും ക്ലാസിലെ ചില കുട്ടികള്‍ ബഹളം വയ്ക്കുന്നതിനെ കുറിച്ചുള്ള പരാതികളും ഒപ്പമുണ്ടായിരുന്നു. പക്ഷേ, സമൂഹ മാധ്യമ ഉപയോക്താക്കളുടെ കണ്ണിലുടക്കിയ പരാതി ക്ലാസിലെ സഹപാഠി തന്‍റെ പെന്‍സില്‍ കട്ടർ മോഷ്ടിച്ചെന്ന ഒരു വിദ്യാര്‍ത്ഥിയുടെ പരാതിയായിരുന്നു. 

Latest Videos

undefined

'മൂർഖന്‍ കുഞ്ഞിനെ താലോലിക്കുന്ന കൈകള്‍'; കൂഞ്ഞൂട്ടന്‍ വിളിയുമായി മലയാളികളും, വൈറല്‍ വീഡിയോ


श्रीमान पुलिस अधीक्षक महोदय के आदेश के क्रम में पिंक शिकायत पेटिकाओं में माह नवंबर में कुल 12 शिकायती पत्र प्राप्त हुए जिनका त्वरित निस्तारण कराया गया। pic.twitter.com/VuzwRHgEDv

— Hardoi Police (@hardoipolice)

അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കണം; 'പങ്കാളികളെ വാടക'യ്ക്ക് എടുത്ത് വിയറ്റ്നാം യുവാക്കൾ

പോലീസുകാര്‍ എല്ലാ പരാതികളും പരിശോധിക്കുകയും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കുകളില്‍ ഇരുവിഭാഗത്തിന്‍റെയും പ്രശ്നങ്ങള്‍ കേട്ട് പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തു. പെന്‍സില്‍ കട്ടർ കണ്ടെത്തി ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍, എങ്ങനെ പെന്‍സില്‍ കണ്ടെത്തിയെന്ന് കുറിപ്പിലില്ല. കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ പോലീസ് കാണിച്ച സന്മനസിനെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദിച്ചു. കുട്ടികള്‍ക്കിടയിലെ ക്രിമിനല്‍വാസന നിയന്ത്രിക്കാനും സാമൂഹിക ബോധം വളര്‍ത്താനും ഇത്തരം നടപടികള്‍ വലിയ തോതില്‍ സഹായിക്കുമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. 

'ഓടുന്ന ട്രെയിനിന് മുകളില്‍, എതിര്‍വശത്തേക്ക് ഓടുന്ന യുവതി'; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
 

click me!