'പത്രം, കറന്‍റ്, പണയം...' പാസ്പോര്‍ട്ട് പറ്റുബുക്കാക്കി മലയാളി; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ !

By Web Team  |  First Published Nov 3, 2023, 4:49 PM IST

വീഡിയോയ്ക്ക് താഴെ കുറിച്ച കമന്‍റുകളിലേറെയും '100% സാക്ഷരത നേടിയ ഏക ഇന്ത്യന്‍ സംസ്ഥാനം' എന്നായിരുന്നു. 


സ്വന്തം രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന പാസ്പോര്‍ട്ടിന് ഏറെ മൂല്യമുണ്ട്. പ്രവാസിയായ വ്യക്തികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ച് വരുന്നതിനും കോണ്‍സുലേറ്റുകളുടെ സഹായവും സംരക്ഷണവും ലഭിക്കുന്നതിനും പാസ്പോര്‍ട്ട് അവശ്യമാണ്. പാസ്പോര്‍ട്ട് പൗരത്വത്തിന്‍റെ തെളിവായി കണക്കാക്കുന്നു. എന്നാല്‍, ഇത്രയേറെ മൂല്യമുള്ള പാസ്പോര്‍ട്ടില്‍ പറ്റുകണക്കുകളും ഫോണ്‍ നമ്പറുകളും എഴുതിയാല്‍? എന്നാല്‍ അത്തരമൊരു പാസ്പോര്‍ട്ട് ട്വിറ്ററില്‍ (X) വൈറലായി. Nationalist എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. "പുതുക്കാൻ വന്ന ഒരാളുടെ പാസ്‌പോർട്ട് കണ്ടതിന്‍റെ ഞെട്ടലിൽ നിന്ന് കേരളത്തിലെ പാസ്‌പോർട്ട് ഓഫീസർ ഇതുവരെ കരകയറിയിട്ടില്ല." എന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത്. ഒറ്റ ദിവസം കൊണ്ട് അറുപതിനായിരത്തിലേറെ പേര്‍ ഈ വീഡിയോ ഇതിനകം കണ്ട് കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ കുറിച്ച കമന്‍റുകളിലേറെയും '100% സാക്ഷരത നേടിയ ഏക ഇന്ത്യന്‍ സംസ്ഥാനം' എന്നായിരുന്നു. 

'അമ്പമ്പോ... പൂച്ചയുടെ നാക്ക് !! പൂച്ചയുടെ നാവിന്‍റെ ഞെട്ടിക്കുന്ന ക്ലോസപ്പ് ദൃശ്യങ്ങൾ കാണാം

The Passport Officer in Kerala hasn't yet recovered from the shock after seeing a person's passport which came for renewal🤣🤣 pic.twitter.com/LH5FmrpvbV

— Nationalist 🇮🇳 (@Nationalist2575)

Latest Videos

'മരിച്ചവരുടെ പുസ്തകം' കണ്ടെത്തി; ഈജിപ്ഷ്യന്‍ സെമിത്തേരിയില്‍ കുഴിച്ചിട്ട നിലയില്‍ !

വീഡിയോയില്‍ വിസ സ്റ്റാമ്പുകൾക്കായി ഉപയോഗിക്കുന്ന പാസ്പോര്‍ട്ടിലെ ശൂന്യമായ പേജുകളില്‍ വീട്ടിലേക്ക് വാങ്ങിയ പച്ചക്കറിയും മറ്റ് നിത്യോപയോഗ സാധനങ്ങളും വിലകളും ഒപ്പം ചില ഫോണ്‍ നമ്പറുകളുമായിരുന്നു കുത്തിനിറച്ചിരുന്നത്. ചില പേജുകളില്‍ ചില കണക്കുകള്‍ കൂട്ടി എഴുതിയതായും കാണാം. "ആരെങ്കിലും ഈ പാസ്‌പോർട്ടുമായി യാത്ര ചെയ്താൽ ഒരു ഇമിഗ്രേഷൻ ഓഫീസർക്ക് അത് സ്റ്റാമ്പ് ചെയ്യേണ്ടി വരുന്നതിനെ കുറിച്ച് സങ്കൽപ്പിക്കുക," എന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ കുറിപ്പ്. 'ആരാണ് കണക്കുകൂട്ടലുകൾ നടത്തിയത്.  അല്ലെങ്കിൽ പാസ്‌പോർട്ടിനെ ഒരു ഫോൺബുക്ക് പോലെ കൈകാര്യം ചെയ്തത്.' പാസ്പോര്‍ട്ടിന്‍റെ ഉടമയെ തേടി മറ്റൊരു ഉപയോക്താവ് കുറിച്ചു. മറ്റൊരാള്‍ എഴുതിയത്. 'അയാള്‍ക്ക് യാത്ര ചെയ്യാനോ അവസരം ലഭിച്ചില്ല. അപ്പോള്‍ പിന്നെ എന്തിനാണ് പേജുകള്‍ വെറുതേ ഇടുന്നത്' എന്നായിരുന്നു.  പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്യുന്നത്  കുറ്റകരമാണെന്ന് അയാള്‍ക്ക് അറിയില്ലേയെന്നും പാസ്പോര്‍ട്ടിന്‍റെ ഉടമ എന്തെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടി നേരിട്ടോയെന്നും അന്വേഷിച്ചവരും കുറവല്ലായിരുന്നു. 

ടൈം ട്രാവല്‍ സാധ്യമോ? ഏറ്റവും പുതിയ പഠനം നിങ്ങളുടെ സങ്കല്പങ്ങളെ തകിടം മറിക്കും !
 

click me!