200 ഓളം മുതല കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന നാല് വയസുകാരി; അമ്മയുടെ മറുപടി കേട്ട് സോഷ്യല്‍ മീഡിയ ഞെട്ടി

By Web Team  |  First Published Jul 18, 2024, 1:04 PM IST

ജൂലൈ ആദ്യവാരമാണ് തായ് സ്വദേശിനിയായ ക്വാൻറുഡി സിരിപ്രീച്ച തന്‍റെ മകൾ 200-ലധികം മുതലക്കുഞ്ഞുങ്ങളുമായി കളിക്കുന്നതിന്‍റെ നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്, 



ഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ ആശങ്കകൾ ഉയർത്തി ഒരു ചിത്രം വൈറലായിരുന്നു. തായ്‌ലൻഡിലെ ഒരു നാലുവയസ്സുകാരി നൂറുകണക്കിന് മുതല കുഞ്ഞുങ്ങളോടൊപ്പം ഒരു കുളത്തിൽ കളിക്കുന്നതിന്‍റെ ചിത്രങ്ങൾ ആയിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമ ഉപഭോക്താക്കൾക്കിടയിൽ നിന്നും വ്യാപകമായി വിമർശനങ്ങളും ആശങ്കകളും ഉയർന്നതോടെ മകളുടെ ഭയം പൂർണ്ണമായും ഇല്ലാതാക്കാനാണ് താൻ അത്തരത്തിൽ ചെയ്തതെന്ന ന്യായീകരണവുമായി അമ്മ രംഗത്തെത്തി.

58 -കാരന്‍, പക്ഷേ കാഴ്ചയില്‍ പ്രായം 28 മാത്രം; ഇതെങ്ങനെ സാധിക്കുന്നെന്ന് സോഷ്യല്‍ മീഡിയ

Latest Videos

undefined

ജൂലൈ ആദ്യവാരമാണ് തായ് സ്വദേശിനിയായ ക്വാൻറുഡി സിരിപ്രീച്ച തന്‍റെ മകൾ 200-ലധികം മുതലക്കുഞ്ഞുങ്ങളുമായി കളിക്കുന്നതിന്‍റെ നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതെന്ന് തായ് ടിവി ചാനലായ തായിച്ച് 8 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയിലും ചിത്രങ്ങളിലും പെൺകുട്ടി മുതല കുഞ്ഞുങ്ങളെ കൈയിലെടുത്തും തോളിൽ വച്ചും യാതൊരു ഭയവുമില്ലാതെ കളിക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഫേസ്ബുക്ക് പേജിൽ ഇവർ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തായ്‌ലൻഡിൽ ഒരു മുതല ഫാം നടത്തുകയാണ് ക്വാൻറൂഡി. മുതലകളോടുള്ള തന്‍റെ മകളുടെ ഭയം പൂർണ്ണമായും ഇല്ലാതാകുന്നതിനാണ് ഇത്തരത്തിൽ ഇത്തരത്തിൽ മുതല കുഞ്ഞുങ്ങൾക്ക് ഒപ്പം മകളെ കളിക്കാൻ അനുവദിക്കുന്നത് എന്നാണ് ക്വാൻറൂഡി അവകാശപ്പെടുന്നത്. 

നദിയിലേക്ക് വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യയും ചാടി; പ്രശസ്ത ചൈനീസ് ട്രാവല്‍ ബ്ലോഗർമാര്‍ക്ക് ദാരുണാന്ത്യം

രണ്ട് വയസ്സുള്ളപ്പോൾ മുതൽ തന്നെ മകൾക്ക് മുതലകളോട് വലിയ ഇഷ്ടമാണെന്നും ഇവർ അവകാശപ്പെടുന്നു.  മകൾ കളിക്കുന്ന മുതല കുഞ്ഞുങ്ങൾക്ക് 15 ദിവസത്തിൽ താഴെ മാത്രമാണ് പ്രായമെന്നും ഈ സമയം അവയ്ക്ക് പല്ലുകൾ വളർന്നിട്ടുണ്ടാകില്ലെന്നും അതിനാല്‍ മകളെ അവ ഉപദ്രവിക്കും എന്ന ഭയം വേണ്ടെന്നും ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു. തുകൽ, മാംസം, മറ്റ് ഉപോൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ മുതല ഉൽപന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദനവും കയറ്റുമതിയും നടക്കുന്നത് തായ്‌ലൻഡില്‍ നിന്നാണ്. തായ് ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ റിപ്പോർട്ട് പ്രകാരം  1.2 ദശലക്ഷം മുതലകളെ ഉൽപ്പാദിപ്പിക്കുന്ന 1,000-ലധികം ഫാമുകൾ ഇപ്പോള്‍ തന്നെ രാജ്യത്തുണ്ട്.

മനുഷ്യൻ വെറ്റിലപ്പാക്ക് ചവയ്ക്കാന്‍ തുടങ്ങിയിട്ട് 2,500 വര്‍ഷമെന്ന് ഗവേഷകര്‍
 

click me!