തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ദണ്ഡൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് കത്തിനശിച്ചത്.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഇൻഡക്ഷൻ കുക്കർ പൂച്ചയുടെ കാൽതട്ടി ഓണായി. പിന്നാലെ ഉണ്ടായ തീപിടുത്തത്തിൽ വീട് കത്തി നശിച്ചു. സംഭവം അങ്ങ് ചൈനയിലാണ്. ഇൻഡക്ഷൻ കുക്കർ ഓണായ വിവരം വീട്ടുടമ അറിയാതെ പോയതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീപിടുത്തതിൽ 1,00,000 യുവാൻ അതായത് 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കായിരിക്കുന്നത്.തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ദണ്ഡൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് കത്തിനശിച്ചത്. സംഭവ സമത്ത് ദണ്ഡൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. ഇവരുടെ പൂച്ചകൂട്ടിയായ ജിങ്കൗഡിയോ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. അതേ സമയം തീപിടുത്തതിൽ ജിങ്കൗഡിയോ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കടലിനടിയിൽ നൂറിലധികം അഗ്നിപർവത കുന്നുകൾ, പുതിയ ജീവിവർഗങ്ങൾ; അത്ഭുതകാഴ്ചയായി ചിലിയന്‍ തീരം
undefined
ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. ഫ്ലാറ്റിന് തീ പിടിച്ചുവെന്ന് കോമ്പൗണ്ടിലെ പ്രോപ്പർട്ടി മാനേജുമെന്‍റ് സ്റ്റാഫിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ദണ്ഡൻ സ്ഥലത്തെത്തിയത്. ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുൾപ്പെടുന്ന വീടിന്‍റെ ഒരു ഭാഗം കത്തിനശിച്ചതായി കണ്ടെത്തിയത്. ഇന്‍ഡക്ഷൻ കുക്കർ അധിക സമയം ഓണായി ഇരുന്നതിനെ തുടർന്നാണ് അപകടം ഉണ്ടായത്. സിസടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൂച്ചയുടെ കാൽ തട്ടി ഇന്‍ഡക്ഷൻ കുക്കർ ഓണായത് കണ്ടെത്തിയത്. ജിൻഗൗഡിയാവോ അടുക്കളയിൽ കളിക്കുന്നതിനിടയിൽ ഇൻഡക്ഷൻ കുക്കറിന്‍റെ ടച്ച് പാനലിൽ അബദ്ധത്തിൽ ചവിട്ടിയതോടെ അത് ഓണാവുകയായിരുന്നു.
ദണ്ഡൻ തന്നെയാണ് തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരങ്ങൾ പുറത്തുവിട്ടത്. തുടർന്ന് അവൾ തന്‍റെ ഡൂയിൻ എന്ന സാമൂഹിക മാധ്യമ അക്കൗണ്ടിലെ പേര് "സിച്ചുവാനിലെ ബാഡ് ആസ് ക്യാറ്റ്' എന്നാക്കി മാറ്റിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. വീടിന്‍റെ പകുതിയും കത്തി നശിച്ചിട്ടും അപകടത്തോടുള്ള ഉടമയുടെ ലഘുവായ പ്രതികരണവും പൂച്ചയുടെ ഭംഗിയുള്ള രൂപവും കുറിപ്പ് ഏറെ പേരെ ആകര്‍ഷിച്ചു. 8 ദശലക്ഷം പേരാണ് ഇതിനകം ഡൂയിനിലെ കുറിപ്പ് കണ്ടത്. പിന്നാലെ നിരവധി പേരാണ് തങ്ങളടെ പൂച്ചകള്‍ വീട്ടില്‍ ഒപ്പിച്ച് വയ്ക്കുന്ന കുസൃതികളുടെ കെട്ടഴിച്ചത്.