വൈറല്‍ വീഡിയോയില്‍ കത്തിയമർന്നത് 100 -ന്‍റെയും 500 -ന്‍റെയും നോട്ടുകള്‍; സത്യാവസ്ഥ തേടി സോഷ്യല്‍ മീഡിയ

By Web TeamFirst Published Nov 2, 2024, 4:28 PM IST
Highlights

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഇതോടെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ കുറിപ്പെഴുതി. അതേസമയം മറ്റ് ചിലര്‍ വീഡിയോയ്ക്ക് പിന്നിലെ സത്യം തേടി കണ്ടെത്തി. 


റെ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന ദീപാവലി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചിരിക്കുന്നു. ദീപാവലി ദിനത്തിൽ നിരവധി ആളുകളാണ് തങ്ങളുടെ ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളില്‍ നിറയെ പടക്കം പൊട്ടിക്കുന്ന ആയിരക്കണക്കിന് വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. എന്നാല‍്‍, ഇതോടൊപ്പം പങ്കുവയ്ക്കപ്പട്ടെ ഒരു വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു. 

ആരാണ് ആ വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. കുമാര്‍ ദിനേശ് ഭായി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോയില്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ നൂറിന്‍റെയും അഞ്ചൂറിന്‍റെയും പുതിയ നോട്ടുകള്‍ കൂട്ടിയിട്ട് കത്തുന്നതായിരുന്നു ഉണ്ടായിരുന്നത്. ആശങ്കപ്പെടുത്തുന്ന ഈ വീഡിയോയ്ക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും  വീഡിയോ  ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാണ്. 

Latest Videos

താമസക്കാരായി വെറും 500 പേർ, സൗദി അറേബ്യയിൽ 4,000 വർഷം പഴക്കമുള്ള നഗരം കണ്ടെത്തി

'വീട്ടുകാര്‍ മരിച്ച് ചീഞ്ഞഴുകിയാലും ശ്രദ്ധ ജോലിയില്‍ മാത്രമാകണം'; ചൈനയില്‍ വിവാദമായി തൊഴിലുടമയുടെ വാക്കുകള്‍

നോട്ടുകൾക്ക് ആര്, എവിടെവച്ചാണ് തീയിട്ടതെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നില്ല. ഒപ്പം ഇത്തരമൊരു പ്രവൃത്തിക്ക് കാരണമെന്താണെന്നും വ്യക്തമല്ല. ആകെ കാണാൻ കഴിയുന്നത് നൂറിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ തീയിൽ കത്തിയമരുന്നതാണ്. വീഡിയോയില്‍ നോട്ടുകള്‍ കത്തുന്നതല്ലാതെ മറ്റൊന്നുമില്ല, വീഡിയോയ്ക്ക് താഴെ 'വൈറലാവാവുള്ള ശ്രമമാണി'തെന്ന് ചിലര്‍ കുറിച്ചു. അതേസമയം നിരവധി പേര്‍ വീഡിയോയെ രൂക്ഷമായി വിമർശിച്ചു. പണം വേണ്ടായെന്നാണെങ്കില്‍ അത് ഉപകാരപ്പെടുന്ന ആയിരക്കണക്കി ആളുകള്‍ ഉണ്ടെന്നും അവര്‍ക്ക് നല്‍കായിരുന്നില്ലേയെന്നും ചിലരെഴുതി. 

മകനെക്കാള്‍ പ്രായം കുറവ്, ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ ബ്രസീലിയന്‍ സ്ത്രീ

അതേസമയം ചില സമൂഹ മാധ്യമ ഉപയോക്താക്കള്‍ പൂടര്‍ന്ന ആ നോട്ടുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തി. ആ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ യഥാര്‍ത്ഥ നോട്ടുകളല്ല. മറിച്ച് ഫുൾ ഓഫ് ഫൺ എന്ന് എഴുതിയ കുട്ടികൾ കളിക്കാനായി വാങ്ങുന്ന നോട്ടുകൾ ആയിരുന്നു അത്. വീഡിയോ വിശദമായി കാണുമ്പോൾ സംഗതി തട്ടിപ്പാണെന്ന് മനസ്സിലാകുമെങ്കിലും ആദ്യ കാഴ്ചയിൽ ആരും ഒന്ന് അമ്പരന്നു പോകുമെന്ന കാര്യത്തിൽ സംശയമില്ല. 

ഒരു കാലത്ത് 'ഒന്നിനും കൊള്ളാത്തവന്‍', കാലം മാറിയപ്പോള്‍ 'ബ്രാറ്റ്' ആത്മവിശ്വാസത്തിന്‍റെ വാക്കായി മാറി

 

click me!