അച്ഛനാണ് പോലും അച്ഛൻ, പിടിച്ച് അകത്തിടണം; മകള്‍ ഓടിക്കുന്ന സ്കൂട്ടറിന് പിന്നിലിരിക്കുന്ന അച്ഛന് രൂക്ഷവിമർശനം

By Web Team  |  First Published Oct 23, 2024, 8:24 PM IST


കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട മാതാപിതാക്കള്‍ തന്നെ ഇങ്ങനെ തുടങ്ങിയാല്‍ പിന്താണ് അവസ്ഥയെന്നായിരുന്നു സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ചോദ്യം. 


പ്രായപൂർത്തിയാകാത്തവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒരു രാജ്യത്തും അനുവദിക്കുന്നില്ല. ഇന്ത്യയിലും ഈ നിയമം ബാധകമാണ്. എന്നാല്‍, പലപ്പോഴും വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ എടുത്ത് റോഡിലേക്ക് ഇറങ്ങുന്നത് നമ്മള്‍ കാണുന്നു. ചിലപ്പോള്‍ മാത്രമാണ് ഇത്തരം വാഹനങ്ങള്‍ അധികൃതര്‍ പിടികൂടുന്നത്. കഴിഞ്ഞ ദിവസം ഇത്തരമൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു പെണ്‍കുട്ടി ഓടിക്കുന്ന സ്കൂട്ടറിന്‍റെ പിന്നിലാണ് കുട്ടിയുടെ അച്ഛന്‍ ഇരുന്നിരുന്നത്. രണ്ട് പേര്‍ക്കും ഹെല്‍മറ്റുമില്ല, 

ഔറംഗബാദ് ഇന്‍സൈഡർ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ സ്കൂള്‍ യൂണിഫോമില്‍ ഒരു പെണ്‍കുട്ടി സ്കൂട്ടര്‍ ഓടിക്കുന്നത് കാണാം. കുട്ടിയുടെ അച്ഛന്‍ അലക്ഷ്യമായി പിന്നിലിരിക്കുന്നു. തങ്ങളുടെ വീഡിയോ എടുക്കുന്നുണ്ടെന്ന് കണ്ട പിതാവ്, അഭിമാനപൂര്‍വ്വം തന്‍റെ മുഷ്ടി ചുരുട്ടി ലൈക്ക് എന്ന് ചിഹ്നം കാണിക്കുന്നു.  'ഛത്രപതി സാംബാജിനഗറില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്.

Latest Videos

undefined

ഉപയോഗിച്ച ചെരുപ്പുകള്‍ 'മണക്കണം', വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിന് ഒരു മാസം തടവ്

ഫോണെടുക്കാന്‍ തിരിഞ്ഞു, വീണത് പാറയിടുക്കില്‍, തലകീഴായി കിടന്നത് ഏഴ് മണിക്കൂര്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

മാതാപിതാക്കൾ സ്വന്തം നിലയിലും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണെന്ന് നിരവധി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. "ഹെൽമെറ്റ് എവിടെ, സർ? അദ്ദേഹം അത് ധരിക്കുകയോ മകളെ അത് ധരിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല." ഒരു കാഴ്ചക്കാരന്‍ എഴുതി. "പിതാവിനെ അറസ്റ്റ് ചെയ്യുക" എന്നായിരുന്ന മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. "ദയവായി ആ കുട്ടിയോട് വെറുപ്പ് വേണ്ട. മാതാപിതാക്കൾ ഉത്തരവാദിത്തമുള്ളവരായിരിക്കണം," മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'കുട്ടി നന്നായി വാഹനം ഓടിക്കുന്നുവെന്നത് ശരിതന്നെ. പക്ഷേ, ഇത് സവാരിക്കുള്ള പ്രായമല്ല. മാതാപിതാക്കളാണ് ഇത് ശ്രദ്ധിക്കേണ്ടത്. വളരെ അപകടകരമാണ്," മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. വീഡിയോ ഇതിനകം നാല്പത്തിരണ്ട് ലക്ഷം പേരാണ് കണ്ടത്. 

വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച വധുവിനെ ചുമന്ന് സഹോദരന്‍; വീഡിയോ വൈറല്‍
 

click me!