കുട്ടികളോട് ഇത്രയും കൂരത കാണിക്കരുതെന്നായിരുന്നു സാമൂഹിക മാധ്യമത്തില്‍ നിരവധി പേര്‍ എഴുതിയത്.
കുട്ടികളുടെ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗം പല മാതാപിതാക്കളും ആശങ്കയോടെ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്. ആരോഗ്യവിദഗ്ദരും മൊബൈൽ ഫോൺ ഉപയോഗം കുട്ടികളില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്ഒ ചൈനയിലെ ഒരു മുത്തച്ഛന്‍ തന്‍റെ അഞ്ച് വയസുള്ള പേരക്കുട്ടിയുടെ മോബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ അതിരുകടന്ന ഒരു പ്രവര്‍ത്തി ചെയ്തു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തി ഇപ്പോള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചയാണ്. കുട്ടി മൊബൈൽ ഫോണിലേക്ക് നിരന്തരം നോക്കാതിരിക്കാന്‍ മുത്തച്ഛന്‍, നായ്ക്കളെ ധരിപ്പിക്കുന്ന കോൺ കോളർ ( dog cone collar) കുട്ടിയുടെ കഴുത്തിൽ ധരിപ്പിച്ചതാണ് ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്.
സ്വര്‍ണ്ണവും വെള്ളിയും മാറി നില്‍ക്കും ലോകത്തിലെ ഏറ്റവും ചെലവേറിയ ലോഹത്തിന് മുന്നില്‍ !
ചൈനയിലെ സെൻട്രൽ പ്രവിശ്യയായ ഷാങ്‌സിയിലെ സിയാനിൽ നിന്നുള്ള വ്യക്തിയാണ് തന്‍റെ കൊച്ചുമകളുടെ മേൽ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്. ഡിസംബർ ഏഴിന് കുടുംബത്തോടൊപ്പം ഉള്ള ഒരു യാത്രക്കിടയിലാണ് അഞ്ച് വയസ്സ് കാരിയായ കൊച്ചുമകൾ മറ്റൊന്നും ശ്രദ്ധിക്കാതെ മൊബൈൽ ഗെയിമുകളിൽ മുഴുകിയിരിക്കുന്നത് ഈ മുത്തച്ഛന്‍റെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ മൊബൈൽ ഉപയോഗം കുറയ്ക്കുന്നതിന് പലവിധ മാർഗങ്ങൾ ആലോചിച്ചപ്പോഴാണ് കാറിനുള്ളിൽ ഒരു നായയുടെ കോൺ കോളർ ഇരിക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. നായ്ക്കളുടെ ശരീരത്തിൽ എന്തെങ്കിലും മുറിവുകളോ മറ്റ് സംഭവിച്ചാൽ അവ മുറിവുകൾ നക്കുന്നത് തടയാൻ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ഡോഗ് കോൺ കോളർ.
മനുഷ്യ പാദസ്പര്‍ശം ഏല്‍ക്കാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇതാണ് !
അത് നായ്ക്കൾക്ക് ഉപയോഗിക്കുന്നത് അവള്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല, അത് ധരിച്ച് ഫോണിൽ നോക്കാൻ കഴിയില്ലെന്നും അവള്‍ക്കറിയാം. അതിനാല്‍ മുത്തച്ഛന്‍ അവളോട് പട്ടിക്കോളര്‍ ധരിക്കാന്‍ പറഞ്ഞപ്പോള്‍ മകള്‍ മടി കാണിച്ചതായി അവളുടെ അമ്മ യുവാൻ പറഞ്ഞത്. പക്ഷേ മകളുടെ ഫോൺ ആസക്തി കുറയ്ക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലെന്ന് തോന്നിയപ്പോൾ താനും പല സൂത്രങ്ങൾ പറഞ്ഞ് അവളെ കോളർ ധരിപ്പിക്കാൻ പ്രേരിപ്പിച്ചെന്നും യുവാൻ കൂട്ടിച്ചേർത്തു. ഫോൺ വേണമെന്ന് പറഞ്ഞ് വാശിപിടിച്ചു കരഞ്ഞപ്പോഴൊക്കെ മകളുടെ കഴുത്തിൽ കോളർ ധരിപ്പിച്ചു. അതോടെ കുട്ടി ഫോൺ വേണമെന്ന വാശി ഉപേക്ഷിച്ചെന്നും അവളുടെ മാതാപിതാക്കളും മുത്തച്ഛനും പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. കഴുത്തിൽ കോളർ ധരിച്ച് ഫോൺ കയ്യിൽ പിടിച്ച് അതിലേക്ക് നോക്കാൻ കഴിയാതെ ഇരുന്ന് കരയുന്ന കുട്ടിയുടെ വീഡിയോ ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി, പലരും 'അരുത്... അരുത്... അത് പട്ടിക്കോളറാ'ണെന്നും കുട്ടികളോട് ഇത്രയും ക്രൂരത പാടില്ലെന്നും കമന്‍റ് ചെയ്തു.