സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് നാല് ലക്ഷം രൂപയുടെ ഓഫര്‍ എന്നാണ് മകന്‍ അമ്മയോട് ആദ്യം പറയുന്നത്.
കണ്ടന്റുകള്‍ക്കാണ് സമൂഹ മാധ്യമത്തില്‍ പ്രാധാന്യം. എത്ര പേരെ കാണാന്‍ പ്രേരിപ്പിക്കുന്നതാണ് നിങ്ങളുടെ കണ്ടെന്‍റ് എന്നതിനെ അനുസരിച്ചിരിക്കും അതിന്‍റെ പ്രചാരണവും. അതുകൊണ്ട് തന്നെ ആവര്‍ത്തനമില്ലാത്ത കണ്ടന്‍റുകളാണ് സമൂഹ മാധ്യമങ്ങൾ ആവശ്യപ്പെടുന്നതും. കഴിഞ്ഞ ദിവസം പ്രവാസികളായ ഒരു മലയാളി അമ്മയും മകനും ചേർന്ന് നിർമ്മിച്ച ഒരു റീല്‍ സമൂഹ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധനേടി. തനിക്ക് ഒരു നീലചിത്രത്തില്‍ അഭിനയിക്കാന്‍ നാല് ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്ന മകന്‍റെ വെളിപ്പെടുത്തലിനോടുള്ള അമ്മയുടെ പ്രതികരണമായിരുന്നു റീൽ.
'അമ്മയുടെ റിയാക്ഷന്‍ അറിയാ'മെന്ന് പറഞ്ഞ് അശ്വിന്‍ ഉണ്ണി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് തന്‍റെ അമ്മയെ വിളിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അശ്വിന്‍ തന്‍റെ അമ്മയോട് സിനിമിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെന്ന് പറയുന്നു. ഈ സമയം അമ്മ സന്തോഷത്തോടെ മകനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നു. പിന്നാലെ സത്യം പറയാന്‍ അവര്‍ ആവശ്യപ്പെടുന്നു. സംഗതി സത്യമാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് നാല് ലക്ഷം രൂപയുടെ ഒരു ഓഫര്‍ ലഭിച്ചെന്നും അശ്വിന്‍ പറയുന്നു. ഒപ്പം അതൊരു നീലച്ചിത്രമാണെന്നും. 'നീലച്ചിത്രം' എന്ന് കേട്ടതും അമ്മ പച്ച മലയാളത്തില്‍ 'ഓഡ്രാ അവിടുന്ന്' എന്ന് ആക്രോശിക്കുന്നു. ഈ സമയം താനിക്ക് ഓഫര്‍ വന്നെങ്കിലും താനത് സ്വീകരിച്ചില്ലെന്നും അശ്വിന്‍ അമ്മയെ സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
undefined
'സൗരഭ്, അവനെ എവിടെ കണ്ടാലും ഓടിക്കണം'; സോഷ്യൽ മീഡിയയില്‍ വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്
വിമാന യാത്രയ്ക്കിടെ തന്‍റെ നായ ചത്തെന്ന് പരാതിയുമായി യുവാവ്; പിന്നാലെ കേസ്
വീഡിയോ ഇതിനകം ആറ് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. , "എല്ലാവരും ഓഫറിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഞാൻ അമ്മയുടെ മറുപടിയില്‍ ശ്രദ്ധിച്ചു." ഒരു കാഴ്ചക്കാരന്‍ എഴുതി. "നിങ്ങൾ ആ വാഗ്ദാനം നിരസിച്ച രീതി ഒരു അവാർഡ് അർഹിക്കുന്നു." എന്നായിരുന്നു മറ്റൊരു കുറിപ്പ്. "അവളുടെ പ്രതികരണം വിലമതിക്കാനാവാത്തതായിരുന്നു." ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'അവളുടെ പ്രതികരണം എല്ലാക്കാര്യത്തിലും ഇന്ത്യൻ മാതാപിതാക്കൾ ചെയ്യുന്നത് തന്നെയാണ്.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'ഞാന്‍ കരുതി അമ്മ നിങ്ങളുടെ തലയില്‍ അടിക്കുമെന്ന്. പക്ഷേ, നിങ്ങളുടെ അമ്മ വളരെ കൂളാണ്' മറ്റൊരു കാഴ്ചക്കാരന്‍ അമ്മയെ അഭിനന്ദിച്ചു.