ധൈര്യമുണ്ടോ ഈ പിസ കഴിക്കാന്‍? ചേരുവയിലെ പ്രധാന ഇനം പാമ്പിറച്ചി !

By Web Team  |  First Published Nov 14, 2023, 12:20 PM IST

ഹോങ്കോങ്ങിൽ നൂറ് വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സെർ വോങ് ഫൺ (Ser Wong Fun) എന്ന പേരിലുള്ള ഒരു റസ്റ്റോറന്‍റാണ് ഒരു അമേരിക്കൻ കമ്പനിയുമായി ചേർന്ന് ഇത്തരത്തിൽ ഒരു പിസ പരീക്ഷണം നടത്തിയിരിക്കുന്നത്. 


ലോകത്തിലെ സകലമാന ആളുകളും ഇഷ്ടപ്പെടുന്ന ഇറ്റാലിയൻ വിഭവം ഏതാണെന്ന് ചോദിച്ചാൽ, ആദ്യം കേൾക്കുന്ന ഉത്തരം തീർച്ചയായും പിസ്സ ആയിരിക്കും. ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികൾക്ക്  അത്രയേറെ പ്രിയങ്കരമായി മാറിക്കഴിഞ്ഞ ഭക്ഷണമാണ് ഇന്ന് പിസ. സംഗതി ഇറ്റാലിയൻ വിഭവമാണെങ്കിലും ഓരോ നാടുകളിലും എത്തുമ്പോൾ വിചിത്രമായ പരീക്ഷണങ്ങളിലൂടെയാണ് ഈ ഭക്ഷണം കടന്നു പോകുന്നത്. ഏറെ വ്യത്യസ്തമായ ഒരു പാചക പരീക്ഷണം പിസയിൽ നടത്തിയിരിക്കുകയാണ് ഹോംഗിലെ പിസാഹട്ട്. അത് എന്താണെന്ന് അറിയണോ? പാമ്പിന്‍റെ ഇറച്ചി ഉപയോഗിച്ചുള്ളതാണ് ഈ പിസ.  പിസയാണ് ഇവിടുത്തെ വിഐപി ഡിഷ്.

ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായെന്ന് കരുതിയ പല്ലി വര്‍ഗ്ഗത്തെ 42 വര്‍ഷത്തിന് ശേഷം കണ്ടെത്തി

Latest Videos

 

Pizza Hut is now selling snake pizza in Hong Kong and I might have to book a flight real quick because that actually sounds delicioushttps://t.co/SzlgHW2ni1https://t.co/SzlgHW2ni1

— Not the Bee (@Not_the_Bee)

സ്രാവിന്‍റെ ആക്രമണം നേരിട്ട തിമിംഗല ഗവേഷകയുടെ തലയോട്ടില്‍ നിന്നും സ്രാവിന്‍റെ പല്ലുകള്‍ നീക്കം ചെയ്തു !

ഹോങ്കോങ്ങിൽ നൂറ് വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സെർ വോങ് ഫൺ (Ser Wong Fun) എന്ന പേരിലുള്ള ഒരു റസ്റ്റോറന്‍റാണ് ഒരു അമേരിക്കൻ കമ്പനിയുമായി ചേർന്ന് ഇത്തരത്തിൽ ഒരു പിസ പരീക്ഷണം നടത്തിയിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബർ 22 വരെ മാത്രമേ പാമ്പ് പിസ റസ്റ്റോറന്‍റിൽ ലഭ്യമാവുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാമ്പിന്‍റെ മാംസം, കറുത്ത കൂൺ, ഉണങ്ങിയ ചൈനീസ് ഹാം എന്നിവയാണ് ഈ ഒമ്പത് ഇഞ്ച് പിസ്സയുടെ ചേരുവകള്‍. മാത്രമല്ല, പരമ്പരാഗത തക്കാളി ബേസിന് പകരം ഈ പാമ്പ് പിസയില്‍ അബലോൺ സോസ് ഉപയോഗിക്കുന്നു. ചീസ്, കോഴിയിറച്ചി, പാമ്പ് ഇറച്ചി എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ സ്പെഷ്യൽ പിസ ഏറെ സ്വാദിഷ്ടമാണെന്നും ഇപ്പോൾ ആവശ്യക്കാർ ഏറെയാണെന്നുമാണ് റസ്റ്റോറന്‍റ് അധികൃതർ അവകാശപ്പെടുന്നത്. ഇന്ന് ഹോങ്കോങ്ങിലും തെക്കൻ ചൈനയിലും വളരെ ജനപ്രിയമാണ് ഈ വിഭവം. തണുപ്പ് കാലത്ത് മാംസവും മറ്റ് ഔഷധ കൂട്ടുകളും ചേര്‍ന്ന് നിരവധി വിഭവങ്ങള്‍ ചൈനയില്‍ ഉണ്ടാക്കപ്പെടുന്നു. ആ കൂട്ടത്തിലേക്കാണ് പുതിയ പാമ്പ് പിസയും ഇടം പിടിച്ചിരിക്കുന്നത്. 

വെറും 19.97 രൂപ വിലയുള്ള സ്റ്റാമ്പ് ലേലത്തില്‍ പോയത് കോടിക്കണക്കിന് രൂപയ്ക്ക് !

click me!