സപ്തംബറിൽ, തങ്ങൾക്കെതിരെ വംശീയമായ അതിക്രമവും ചൂഷണവും നടക്കുന്നു എന്നാരോപിച്ച് രണ്ട് തടവുകാർ ഇതുപോലെ തീകൊളുത്തിയിരുന്നു.
വെർജീനിയയിലെ ജയിലിൽ തടവുകാർ തീകൊളുത്തിയ സംഭവം തടവുകാരുടെ പ്രതിഷേധത്തിന്‍റെ ഭാഗമല്ലെന്ന് അധികൃതര്‍. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ തടവുകാര്‍ സ്വയം തീകൊളുത്തിയ ആറ് സംഭവങ്ങളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെർജീനിയയിലെ ഒരു സൂപ്പർമാക്‌സ് സ്‌റ്റേറ്റ് ജയിലിലായിരുന്നു സംഭവം.
എന്നാലിപ്പോള്‍ കറക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇതിനെയപ്പാടെ തള്ളിക്കളയുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് തടവുകാർ സ്വയം തീകൊളുത്തിയത് എന്ന വാർത്തകളെ ജയിലധികാരികൾ വിമർശിച്ചു. വിർജീനിയ ഡിപ്പാർട്ട്മെൻ്റ് ഓഫ് കറക്ഷൻസ് ഡയറക്ടർ ചാഡ്വിക്ക് ഡോട്ട്സൺ പറയുന്നത് അത് തെറ്റാണ് എന്നാണ്. പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടല്ല തടവുകാര്‍ സ്വയം തീകൊളുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
undefined
വെർജീനിയയിലെ അതീവ സുരക്ഷയുള്ള റെഡ് ഒനിയൻ ജയിലിലാണ് തടവുകാർ ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളിൽ കൃത്രിമം കാണിച്ച ശേഷം മനഃപൂർവം തീകൊളുത്തിയത്. 12 പേർക്ക് കൂടി സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവിടുത്തെ തടവുകാരിൽ ഒരാളായ കെവിൻ 'റഷീദ്' ജോൺസൺ പറയുന്നത്, ഇവിടുത്തെ സാഹചര്യങ്ങൾ അസഹനീയമാണ് അതിനാലാണ് ഇങ്ങനെയൊരു നടപടിയിലേക്ക് തടവുകാർ തിരിഞ്ഞത് എന്നാണ്.
സപ്തംബറിൽ, തങ്ങൾക്കെതിരെ വംശീയമായ അതിക്രമവും ചൂഷണവും നടക്കുന്നു എന്നാരോപിച്ച് രണ്ട് തടവുകാർ ഇതുപോലെ തീകൊളുത്തിയിരുന്നു.
“റെഡ് ഒനിയനിലെ കഠിനവും മനുഷ്യത്വരഹിതവുമായ അവസ്ഥകൾ വളരെ അസഹനീയമായിരുന്നു. അവിടെ നിന്നും എങ്ങനെയെങ്കിലും മാറാനുള്ള തീവശ്രമങ്ങളുടെ ഭാഗമായിട്ടാണ് അവർ തീകൊളുത്തിയത്” എന്നും ജോൺസൺ പ്രിസൺ റേഡിയോയോട് പറഞ്ഞു.
തടവുകാർ ശാരീരികമായും മാനസികമായും ആവർത്തിച്ച് ചൂഷണം ചെയ്യപ്പെട്ടിരുന്നു. എന്തെങ്കിലും പറ്റിയാലും ജയിലിലെ ഗാർഡുകളോ മെഡിക്കൽ സ്റ്റാഫോ ചികിത്സ തരാൻ തയ്യാറായിരുന്നില്ല എന്നും ഇവിടുത്തെ മറ്റൊരു തടവുകാരനായ ചാൾസ് കോൾമാൻ പറയുന്നു.
തടവുകാരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുണ്ടായി എന്ന് സ്ഥിരീകരിച്ച വിർജീനിയ ഗവർണർ ഗ്ലെൻ യങ്‌കിൻ പറഞ്ഞത്, പരിക്കുകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്, എങ്ങനെയാണ് ഇത് സംഭവിച്ചത് എന്നുള്ള കാര്യത്തിൽ അന്വേഷണം നടക്കും. അന്വേഷണത്തിലൂടെ അത് കണ്ടെത്തുകയും കറക്ഷൻ വകുപ്പുകളോട് ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുമെന്നും യങ്‍കിൻ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ വിർജീനിയ ഡിപ്പാർട്ട്മെൻ്റ് ഓഫ് കറക്ഷൻസ് ഡയറക്ടർ ചാഡ്വിക്ക് ഡോട്ട്സൺ പ്രസ്താവനയില്‍ പറഞ്ഞത് തീകൊളുത്തിയത് പ്രതിഷേധത്തിന്‍റെ ഭാഗമാണ് എന്ന വാദം തെറ്റാണ് എന്നാണ്.
അതേസമയം, 1998 ൽ പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ തന്നെ കുപ്രസിദ്ധമായതാണ് റെഡ് ഒനിയൻ സ്റ്റേറ്റ് പ്രിസൺ. ജയിലിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
(ചിത്രം പ്രതീകാത്മകം)
കണ്ടെത്തിയത് 73 ശവശരീരങ്ങളും 600 ജീവനുള്ള മുതലകളെയും, നിഗൂഢത നിറഞ്ഞ് തായ്‌ലൻഡിലെ സന്യാസിമഠം