17-ാം വയസ്സിൽ ഒരു രക്ഷിതാവാകാൻ തന്‍റെ മകന് 'പ്രചോദനം' ലഭിച്ചതായി അവർ തമാശയായി പറഞ്ഞു. 'സംഭവിച്ചത് സംഭവിച്ചു. അവനെ വഴക്ക് പറയുന്നതിനെക്കാള്‍ ഉപദേശിക്കാനും കൂടുതല്‍ പിന്തുണ നല്‍കാനുമാണ് എന്‍റെ തീരുമാനം.' ഷിർലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ 18 വയസില്‍ താഴെയുള്ള കൌമാരക്കാരുടെ വിവാഹം ക്രിമിനല്‍ കുറ്റമായി കരുതുന്നു. ഇത്തരം കേസുകള്‍ 2012 -ലെ പോക്സോ നിയമത്തിന്‍റെ കീഴിലാണ് വരിക. അതേസമയം ബ്രിട്ടനില്‍ കൌമാര കാലത്ത് തന്നെ അച്ഛനും അമ്മയുമായ നിരവധി കുട്ടികളുണ്ട്. കൌമാര കാലത്ത് നടക്കുന്ന വിവാഹങ്ങള്‍ക്കെതിരെ യുകെയിലും മറ്റും ഇന്ന് സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രചാരണം ശക്തമാണ്. അതേസമയം നിരവധി രാജ്യങ്ങളില്‍ 'പ്രായപൂര്‍ത്തി പ്രായം' സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നു. ഇതിനിടെയാണ് സിംഗപ്പൂരില്‍ നിന്നും ഒരു സോഷ്യൽ മീഡിയ ഇൻഫ്ലവൻസറുടെ വാര്‍ത്ത പുറത്ത് വരുന്നത്. 34 -ാം വയസില്‍ മുത്തശ്ശിയായ ഷിർലി ലിംഗിന്‍റെ വാര്‍ത്തായണത്.
ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള ഒരു സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് ഷിർലി ലിംഗ്. ലയൺ സിറ്റി ടിവിയില്‍ കോമഡി പരിപാടികളില്‍ അഭിനയിച്ചിരുന്ന ഇവര്‍ സിംഗപ്പൂരില്‍ ഏറെ പ്രശസ്തയുമാണ്. 2022-ൽ സിംഗപ്പൂരില്‍ ഏറെ ശ്രദ്ധേയമായ മിലിട്ടറി കോമഡി ചിത്രമായ 'ആഹ് ഗേൾസ് ഗോ ആർമി'യിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. തന്‍റെ 17 -ാം വയസിലാണ് ഷിർലി വിവാഹിതയാകുന്നത്. പിന്നാലെ ഒന്നിന് പുറകെ ഒന്നായി അഞ്ച് കുട്ടികള്‍. ആദ്യത്തേത് രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും. മൂത്തമകന് 18 വയസ്. മറ്റ് കുട്ടികള്‍ 17, 13, 10, 8 വയസുകളിലും . 'കുട്ടികളോട്, അമ്മയെ പോലെ ആകരുതെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍, അവരോട് നമ്മള്‍ എന്ത് ചെയ്യരുതെന്ന് പറയുന്നുവോ, അത് ചെയ്യാന്‍ അവര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു.' മുത്തശ്ശിയായ വാര്‍ത്ത അറിഞ്ഞെത്തിയ മാധ്യമങ്ങളോട് ഷിർലി പറഞ്ഞു. "യുവ മാതാപിതാക്കൾ വെല്ലുവിളികൾ നേരിടുന്നു, അത് എളുപ്പമല്ല," ലിംഗ് പറഞ്ഞു.
ഫോണിൽ മുഴുകിയ അമ്മ, കൈകുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു; പിന്നീട് കുഞ്ഞിനെ അന്വേഷിക്കുന്ന വീഡിയോ വൈറല്‍
17-ാം വയസ്സിൽ ഒരു രക്ഷിതാവാകാൻ തന്‍റെ മകന് 'പ്രചോദനം' ലഭിച്ചതായി അവർ തമാശയായി പറഞ്ഞു. 'സംഭവിച്ചത് സംഭവിച്ചു. അവനെ വഴക്ക് പറയുന്നതിനെക്കാള്‍ ഉപദേശിക്കാനും കൂടുതല്‍ പിന്തുണ നല്‍കാനുമാണ് എന്‍റെ തീരുമാനം.' ഷിർലി കൂട്ടിച്ചേര്‍ത്തു. സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം എങ്ങനെ ഏറ്റെടുക്കണമെന്ന് എന്‍റെ മകനെ മാത്രമേ എനിക്ക് പഠിപ്പിക്കാൻ കഴിയൂ. മകന്‍ കുഞ്ഞിനെ വേണ്ടെന്ന് വച്ചാലും അവന്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പില്ല. അതിനാല്‍ പേരക്കുട്ടിയെ സംരക്ഷിക്കാനാണ് തന്‍റെ തീരുമാനമെന്നും ഷിര്‍ലി ഉറപ്പിച്ച് പറയുന്നു. പക്ഷേ. ഷിർലിയുടെ തീരുമാനം സാമൂഹിക മാധ്യമത്തില്‍ രണ്ട് തരം അഭിപ്രായങ്ങള്‍ രൂപപ്പെടുത്തി. ഒരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി കുറിച്ചത്, 'നിങ്ങൾ ഒരു പരാജയപ്പെട്ട അമ്മയാണെന്ന് ഞാൻ കരുതുന്നു. പക്വതയില്ലാത്ത പ്രായത്തിൽ ഒരു കുട്ടി കുടുംബം തുടങ്ങുന്നത് ശരിക്കും നല്ലതാണോ?' എന്നായിരുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ഷിർലിക്ക് കട്ട സപ്പോര്‍ട്ടുമായെത്തി. 'ഈ അമ്മ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, എല്ലായ്പ്പോഴും തന്‍റെ കുട്ടിയെ ഉത്തരവാദിത്തമുള്ള വ്യക്തിയായി നയിക്കാൻ സഹായിക്കുന്നു.' അവരിലൊരാള്‍ കുറിച്ചു.
'സെക്കന്‍റിന്‍റെ വില അറിയുമോ?'; ജീവന്‍ രക്ഷിച്ച ആ ഒരു സെക്കന്‍റ്, കാണാം ഒരു വൈറല്‍ വീഡിയോ