സ്രാവിന്‍റെ ആക്രമണം നേരിട്ട തിമിംഗല ഗവേഷകയുടെ തലയോട്ടില്‍ നിന്നും സ്രാവിന്‍റെ പല്ലുകള്‍ നീക്കം ചെയ്തു !

By Web Team  |  First Published Nov 13, 2023, 1:07 PM IST

പരിസ്ഥിതി പ്രവര്‍ത്തകയും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയുമാണ് ബ്രിഡ്ജറ്റ് ഒ ഷാനെസിയെന്ന് പേര്‍ത്ത് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവ സമയം ഇവര്‍ തന്‍റെ പങ്കാളിയായ ബ്രയാൻ ഗോർഡൻ റോബർട്ട്സിനൊപ്പം ഡൈവിംഗ് നടത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 



തെക്കന്‍ ഓസ്ട്രേലിയന്‍ തീരദേശ നഗരമായ അഡ്‌ലെയ്ഡിലെ പാറക്കെട്ടുകള്‍ക്കിടയില്‍ മുങ്ങുന്നതിനിടെ 32 കാരിയായ ഓസ്‌ട്രേലിയൻ യുവതി ബ്രിഡ്ജറ്റ് ഒ ഷാനെസിയെ സ്രാവ് ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ ആശുപത്രിയിലാക്കിയ യുവതിയുടെ തലയോട്ടിയില്‍ നിന്നും സ്രാവിന്‍റെ പല്ലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയുമാണ് ബ്രിഡ്ജറ്റ് ഒ ഷാനെസിയെന്ന് പേര്‍ത്ത് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവ സമയം ഇവര്‍ തന്‍റെ പങ്കാളിയായ ബ്രയാൻ ഗോർഡൻ റോബർട്ട്സിനൊപ്പം ഡൈവിംഗ് നടത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

300 വര്‍ഷം മുമ്പ് തകര്‍ന്ന പടക്കപ്പലില്‍ നിന്നും മുങ്ങിയെടുത്തത് 40 കോടി ഡോളറിന്‍റെ നിധി

Latest Videos

സ്രാവ് ബ്രിഡ്ജറ്റിനെ ആക്രമിച്ചപ്പോള്‍, ഭയക്കാതെ അതിനെ ഓടിച്ച് വിടാന്‍  ബ്രയാന് കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചതനുസരിച്ചാണ് ബ്രിഡ്ജറ്റിനെ ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിഡ്ജറ്റ് ഇപ്പോള്‍ ഫ്ലിൻഡേഴ്‌സ് മെഡിക്കൽ സെന്‍റില്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. ബ്രിഡ്ജറ്റിന്‍റെ മുഖത്തും ഗുരുതരമായ പരിക്കുകളുണ്ട്.  ഒപ്പം ശരീരം  മുഴുവനും വ്യാപകമായ പരിക്കുകളും ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചെന്നും ഇതിനകം ബ്രി‍ഡ്ജറ്റിനെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശസ്ത്രക്രിയകള്‍ക്ക് ശേഷം ബ്രിഡ്ജറ്റിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് റോബർട്ട്സ് തന്‍റെ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. 

'പണിതിട്ടും പണിതിട്ടും പണി തീരാതെ...'; 15 വര്‍ഷം പണിതിട്ടും പണി തീരാതെ ഒരു ക്രൂയിസ് കപ്പല്‍ !

ഓസ്ട്രേലിയയിലെ എൻവയോൺമെന്‍റൽ കൺസൾട്ടന്‍റാണ് ബ്രിഡ്ജറ്റ് ഒ ഷാനെസി. തിമിംഗലങ്ങളാണ് ബ്രിഡ്ജറ്റിന്‍റെ പ്രധാന പഠനവിഷയം. സൗത്ത് ഓസ്‌ട്രേലിയയിലെ ഹെഡ് ഓഫ് ബൈറ്റ് എന്ന സ്ഥലത്ത്  തിമിംഗലത്തിന്‍റെ വളര്‍ച്ച അവയുടെ ജീവിത ചരിത്രം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നുവെന്ന് ബ്രിഡ്ജറ്റിന്‍റെ ലിങ്ക്ഡിന്‍ പ്രോഫൈലില്‍ പറയുന്നു. നിലവില്‍ ബ്രിഡ്ജറ്റിന്‍റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും മരുന്നുകളോട് ശരീരം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിഡ്ജറ്റിനെ സ്രാവ് അക്രമിച്ചതിന് പിന്നാലെ, സ്രാവിനെ ഓടിച്ച ബ്രയാന്‍റെ നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് റേ ടോംലിൻസൺ സംഭവസ്ഥലത്തെത്തിയത്. തുടര്‍ന്ന് അദ്ദേഹമാണ് ഇരുവരെയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചത്. 

വിഷം പുരട്ടിയ അമ്പുകളുമായി ഇന്നും മൃഗവേട്ടയ്ക്കിറങ്ങുന്ന ഗോത്രം; വൈറലായി ഒരു യൂറ്റ്യൂബ് വീഡിയോ !

click me!