ഇന്ത്യൻ സംസ്കാരത്തിലേക്കും ലളിതമായ ജീവിതത്തിലേക്കും ആകർഷിക്കപ്പെട്ടതിന് പിന്നാലെയാണ് അവർ ഇവിടെ തുടരാൻ തീരുമാനിക്കുന്നത്.
ഇന്ത്യയുടെ സംസ്കാരം അടുത്തറിയാൻ ആഗ്രഹിക്കുന്നവരും കുറച്ചുകൂടി ലളിതവും ആത്മീയവുമായ ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നവരുമായ വിദേശികൾ ചിലപ്പോൾ ഇന്ത്യയിലെത്താറുണ്ട്. അതിലൊരാളാണ് സീമ ലഡ്ക ദേവിദാസി. സോഫിയ എന്നായിരുന്നു നേരത്തെ ഇവരുടെ പേര്. റഷ്യയിൽ നിന്നുള്ള മോഡലായിരുന്ന സോഫിയയും ഇന്ത്യയിലെത്തുന്നത് അങ്ങനെയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഥുരയിലെ വൃന്ദാവനിലാണ് അവർ താമസിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിലേക്കും ലളിതമായ ജീവിതത്തിലേക്കും ആകർഷിക്കപ്പെട്ടതിന് പിന്നാലെയാണ് അവർ ഇവിടെ തുടരാൻ തീരുമാനിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ജീവിതത്തിൽ ചിലപ്പോൾ അലോസരപ്പെടുത്തുന്ന സംഗതികളും ഉണ്ടാവാറുണ്ട് എന്ന് പറയുകയാണവർ.
undefined
ഭയാനകം ഈ ദൃശ്യങ്ങൾ; സാഹസികപ്രകടനം അതിരുകടന്നു, മുതലയുടെ വായിൽ കയ്യിട്ട് യുവാവ്, പിന്നെ സംഭവിച്ചത്
അതിൽ പറയുന്നത് പ്രദേശത്തെ ആൺകുട്ടികളുടെ തുറിച്ചുനോട്ടത്തെ കുറിച്ചാണ്. ഒരിക്കൽ ഒരു യുവാവ് തന്നെ ഹിമാചലിൽ പിന്തുടർന്നു. അയാൾ വീട്ടുകാരെ ഫോൺ വിളിക്കുകയായിരുന്നു. തന്നെ കണ്ടപ്പോൾ, 'നോക്കൂ ഒരു വിദേശി സാരി ധരിച്ചിട്ട് പോകുന്നു' എന്ന് പറഞ്ഞു. താൻ വല്ലാതെ അസ്വസ്ഥയായി. അയാളോട് ഹിന്ദിയിൽ സംസാരിച്ചു. താൻ ഹിന്ദി പറയുന്നത് കേട്ടപ്പോൾ അയാൾ ഞെട്ടി എന്നും സീമ പറയുന്നു.
യൂട്യൂബറായ ഗൗതം ഖട്ടറിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിരിക്കുന്നത്. താൻ 2022 മുതൽ വൃന്ദാവനിലാണ് താമസിക്കുന്നത്. 13-14 വയസ്സുള്ളപ്പോൾ തന്നെ ഭഗവദ് ഗീത വായിച്ചിട്ടുണ്ട്. ഇതിനുശേഷം, ഒഡീഷയിൽ നിന്നുള്ള നൃത്തം പഠിക്കാൻ 2014 -ൽ ഇന്ത്യയിലെത്തി. പിന്നീട്, ഹിന്ദു സംസ്കാരം ഇഷ്ടമായതിനാൽ വൃന്ദാവനിൽ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു.
ദേ പരസ്യബോർഡിലെ പയ്യൻ കോഫി തരണൂ; അമ്പമ്പോ പൊളി തന്നെ എന്ന് നെറ്റിസൺസ്, 3D ബിൽബോർഡ് വൈറൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം