അജ്ഞാതയായ മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവ് നിരന്തരം ഫോണില്‍ സംസാരിക്കുന്നതില്‍ സംശയം തോന്നിയ ഭാര്യ അദ്ദേഹത്തെ പിന്തുടരുകയും വീട്ടില്‍ നിന്നും 210 കിലോമീറ്റര്‍ അകലെ വച്ച് പിടികൂടുകയുമായിരുന്നു.
വീട്ടില്‍ നിന്നും 210 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍ പെണ്‍സുഹൃത്തുമായി മുറിയെടുത്ത സര്‍പഞ്ചിനെ പിടികൂടി ഭാര്യ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നീമുച്ചിൽ നിന്നുള്ള സർപഞ്ച് ജിതേന്ദ്ര മാലിയാണ് തന്‍റെ പെണ്‍സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നും ഏറെ ദൂരെയുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍, തന്‍റെ ഭര്‍ത്താവിനെ കുറിച്ച് സംശയം തോന്നിയ ഭാര്യ ഏറെ നാളായി അദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു. ഭര്‍ത്താവിനെ പെണ്‍സുഹൃത്തിനൊപ്പം ഹോട്ടല്‍ മുറിക്ക് പുറത്ത് നിന്ന് പിടികൂടിയത് സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
കാമുകിയുമായി പുറത്തിറങ്ങുന്നതിനിടെ കാറിന് മുന്നില്‍ ഭാര്യയെ കണ്ട ജീതേന്ദ്ര മാലി അമ്പരന്നു. ഈ സമയം അദ്ദേഹത്തിന്‍റെ കാമുകി തങ്ങളുടെ വഴി തടഞ്ഞത് ആരാണെന്ന് ചോദിച്ചത് ഭാര്യയെ പ്രകോപിപ്പിച്ചു. ഇതിന് പിന്നാലെ കാറില്‍ നിന്നും കാമുകിയെ ഭാര്യ വലിച്ച് ഇറക്കുകയും ഇരുവരും തമ്മില്‍ റോഡില്‍ വച്ച് പിടിവലി നടന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതോടെ ആളുകള്‍ കൂടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനിടെ വൈറലായി. അജ്ഞാതയായ ഒരു സ്ത്രീയുമായി തന്‍റെ ഭർത്താവ് നിരന്തരം ഫോണില്‍ സംസാരിക്കുന്നത് കണ്ടതോടെയാണ് ഭാര്യയ്ക്ക് സംശയം തോന്നിയത്. ഇയാള്‍ യുവതിക്കൊപ്പം ഉജ്ജയിനിയിലെ ഒരു ഹോട്ടലിലാണെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇവര്‍ ഭര്‍ത്താവിനെ തേടി കുടുംബാംഗങ്ങളോടൊപ്പം ഹോട്ടലിന് പുറത്തെത്തിയത്. തുടര്‍ന്ന് ഇരുവരും ഇറങ്ങി വരുന്നത് വരെ പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു.
കടയിൽ ഓടി കളിക്കുന്നതിനിടയിൽ മകൻ വീണു; ജീവനക്കാരുടെ അശ്രദ്ധ, നഷ്ടപരിഹാരം വേണമെന്ന് അമ്മ
नीमच : गर्लफ्रेंड के साथ पकड़ाया सावन गांव का सरपंच जितेंद्र माली, होटल से निकलते ही पत्नी ने पकड़ा और कार में बैठी महिला मित्र की कर दी धुनाई, VIDEO हुआ वायरल pic.twitter.com/Q1lLSpnesd
— Peoples Samachar (@psamachar1)റൈസ് കുക്കറിൽ നിന്ന് വിവാഹ മോചനം നേടിയ ഇന്തോനേഷ്യൻ യുവാവിന്‍റെ അസാധാരണ പ്രണയകഥ വീണ്ടും വൈറല്‍
20 വർഷം മുമ്പാണ് ജിതേന്ദ്ര മാലി വിവാഹിതനായത്. എന്നാല്‍ ആ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീട് അദ്ദേഹം വീണ്ടും വിവാഹിതനായി. ഇന്ന് നാല് കുട്ടികളുടെ പിതാവാണ് ജിതേന്ദ്ര. എന്നാല്‍ മൂന്നാം വിവാഹം കഴിക്കാൻ അദ്ദേഹം ശ്രമിക്കുന്നെന്ന് ഭാര്യ ആരോപിച്ചു. താന്‍ ഒരു അംഗന്‍വാടി വര്‍ക്കറാണെന്നും അതിനാല്‍ ജിതേന്ദ്ര തന്നോട് എപ്പോഴും മോശമായാണ് പെരുമാറുന്നതെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ ഇതുവരെ ഔദ്ധ്യോഗിക പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഓഫീസർ നരേന്ദ്ര യാദവ് മാധ്യമങ്ങളെ അറിയിച്ചു. പരാതി ലഭിച്ചാലുടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമുഖ്യരെയാണ് സര്‍പഞ്ച് എന്ന് വിളിക്കുന്നത്.