മൊറോക്കോയിലെ കാലാവസ്ഥാ കേന്ദ്രം പറയുന്നത്, കഴിഞ്ഞ ആരനൂറ്റാണ്ടിനുള്ളിൽ ഇവിടെ പെയ്ത ഏറ്റവും വലിയ മഴയാണ് ഇത് എന്നാണ്.
സഹാറ മരുഭൂമിയിൽ പെരുമഴ. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ട് അല്ലേ? എന്നാൽ, സത്യമാണ് കഴിഞ്ഞ 50 വർഷത്തിനുള്ളിൽ പെയ്ത ഏറ്റവും വലിയ മഴയാണ് ഇപ്പോൾ സഹാറ മരുഭൂമിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇവിടെ പച്ചപ്പും ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സഹാറ മരുഭൂമിയിൽ കനത്ത മഴയെ തുടർന്ന് തടാകം രൂപപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുകയാണ്. മൊറോക്കോയിലെ ടാഗോനൈറ്റ് മരുഭൂമി ഗ്രാമത്തിൽ മാത്രം 24 മണിക്കൂറിൽ 100 എംഎം മഴ വരെ പെയ്തുവെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.
ഇതേത്തുടർന്ന്, ഇവിടുത്തെ ചെറുതടാകങ്ങളിലെല്ലാം നിറയെ വെള്ളമായിരിക്കുകയാണത്രെ.
undefined
സാഗോറയ്ക്കും ടാറ്റയ്ക്കും ഇടയിലുള്ള ഇറിക്വി തടാകത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതിന്റെ ചിത്രങ്ങൾ നാസയുടെ ഉപഗ്രഹങ്ങളും പകർത്തിയിട്ടുണ്ട്.
മൊറോക്കോയിലെ കാലാവസ്ഥാ കേന്ദ്രം പറയുന്നത്, കഴിഞ്ഞ ആരനൂറ്റാണ്ടിനുള്ളിൽ ഇവിടെ പെയ്ത ഏറ്റവും വലിയ മഴയാണ് ഇത് എന്നാണ്. 'എക്സ്ട്രാട്രോപ്പിക്കൽ സ്റ്റോം' എന്നാണ് വിദഗ്ദ്ധർ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. സഹാറ മരുഭൂമിയിലെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാകാൻ ഇത് കാരണമായേക്കും എന്നും വിദഗ്ദ്ധർ സൂചന നൽകുന്നു.
“30-50 വർഷത്തിനുള്ളിൽ ആദ്യമായിട്ടായിരിക്കും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം മഴ ലഭിക്കുന്നത്” എന്നാണ് മൊറോക്കോയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജിയിലെ ഹുസൈൻ യൂബേബ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം