ഒടുവില്‍, സദാം ഹുസൈന്‍റെ ഗോൾഡൻ എകെ-47 പൊതുപ്രദർശനത്തിന് വച്ച് ബ്രിട്ടന്‍ !

By Web Team  |  First Published Dec 16, 2023, 4:43 PM IST

അറബ് രാജ്യങ്ങളിൽ 'വാസ്ത' (Wasta) എന്നാണ് ഈ തോക്കുകള്‍ അറിയപ്പെടുന്നത്. ഇത്തരത്തിൽ സമ്മാനങ്ങൾ നൽകിയിരുന്നത് പ്രധാനമായും രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ, ഉന്നത ജനറലുകൾ, നയതന്ത്രജ്ഞർ, ലോകത്തിലെ ഏറ്റവും സമ്പന്നരായ ചില വ്യക്തികൾ എന്നിവർക്കായിരുന്നു. 


ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്‌ഷെയറിലെ ലീഡ്‌സിലുള്ള റോയൽ ആർമറീസ് മ്യൂസിയം സദാം ഹുസൈന്‍റെ പ്രശസ്തമായ ഗോൾഡൻ എകെ-47  പൊതുജനങ്ങള്‍ക്കായിപ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. ഡിസംബർ 16 മുതൽ 2024 മെയ് 31 വരെ നടത്താനിരിക്കുന്ന റീ-ലോഡഡ് എക്‌സിബിഷനിലാണ് ഈ തോക്ക് പ്രദർശിപ്പിക്കുന്നത്. 2003-ൽ ഹീത്രൂ എയർപോർട്ടിൽ നിന്നാണ് ഈ ഗോൾഡൻ തോക്കും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറും ആറ് ബയണറ്റുകളും ഒരു സ്‌നൈപ്പർ റൈഫിളും യുകെ കസ്റ്റംസ് ആൻഡ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 

നേരത്തെ ഉറങ്ങി, വൈകി എഴുന്നേല്‍ക്കുന്നവരാണോ നിങ്ങള്‍? കുറ്റം നിങ്ങളുടേതല്ല, പൂര്‍വ്വീകരുടേതെന്ന് പഠനം !

Latest Videos

2003 ഇറാഖ് അധിനിവേശ സമയത്ത് രാജകൊട്ടാരങ്ങളിൽ നിന്ന് നിരവധി സ്വർണ്ണ തോക്കുകൾ കണ്ടെത്തിയതായി മ്യൂസിയം വെളിപ്പെടുത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. തന്‍റെ സ്വാധീനം പ്രകടിപ്പിക്കാൻ സദ്ദാം ഹുസൈൻ ഇത്തരം സ്വര്‍ണ്ണതോക്കുകൾ സമ്മാനമായി നൽകുന്നത് പതിവായിരുന്നത്രേ. അറബ് രാജ്യങ്ങളിൽ 'വാസ്ത' (Wasta) എന്നാണ് ഈ തോക്കുകള്‍ അറിയപ്പെടുന്നത്. ഇത്തരത്തിൽ സമ്മാനങ്ങൾ നൽകിയിരുന്നത് പ്രധാനമായും രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ, ഉന്നത ജനറലുകൾ, നയതന്ത്രജ്ഞർ, ലോകത്തിലെ ഏറ്റവും സമ്പന്നരായ ചില വ്യക്തികൾ എന്നിവർക്കായിരുന്നു. പ്രദർശനത്തിൽ വജ്രം പതിച്ച സ്മിത്ത് & വെസൺ റിവോൾവറും ഉൾപ്പെടുന്നു.

ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രത്തിന്‍റെ ക്ലൈമാക്സ് പോലെ പ്രജീഷിന്‍റെ ജീവന്‍ കടുവ എടുത്തു; വേദന മാറാതെ ജിനേഷ് !

കാഴ്ചയിൽ ശ്രദ്ധേയമായ അപൂർവ ആയുധങ്ങൾ എന്നാണ് മ്യൂസിയം ഡയറക്ടർ നാറ്റ് എഡ്വേർഡ് ഈ വസ്തുക്കളെ വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് സദാം സുഹൈന്‍റെ പേരിലുള്ള ഒരു ആയുധ പൊതുപ്രദർശനം നടത്തുന്നത്. പ്രദർശനത്തിൽ സദാം ഹുസൈന്‍റെ തോക്കിന് പുറമേ സുരക്ഷാ സേനയിൽ നിന്നുള്ള ആയുധങ്ങളും ഡീകമ്മീഷൻ ചെയ്ത രണ്ട് AK-47 റൈഫിളുകളും ഉൾപ്പെടെയുള്ള മറ്റ് ആയുധങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത് ആക്രമണങ്ങളെയോ ആയുധങ്ങളെയോ മഹത്വവൽക്കരിക്കാൻ അല്ലെന്ന് ആർമറികളുടെ ഡയറക്ടർ ജനറലും മാസ്റ്ററുമായ നാറ്റ് എഡ്വേർഡ്സ് പറഞ്ഞു.  തോക്കിനെ മഹത്വവത്കരിക്കാനല്ല, മറിച്ച് അവയുടെ സാംസ്കാരിക പ്രാധാന്യവും അവയുടെ ശക്തിയും ഉയർത്തിക്കാട്ടാനാണ് പ്രദർശനമെന്നും അദ്ദേഹം വ്യക്തമാക്കി. വിനാശകരമായ ആയുധങ്ങളുണ്ടെന്ന് ആരോപിച്ച് നാറ്റോ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നടന്ന യുദ്ധത്തിനിടെ 2003 ഡിസംബര്‍ 13 നാണ് യുഎസ് സൈന്യം തിക്രിതില്‍ വച്ച് സദ്ദാം ഹുസൈനെ പിടികൂടുന്നത്. പിന്നീട് നീണ്ട വിചാരണയ്ക്ക് ശേഷം 2006 ഡിസംബർ 30 ന് യുഎസ് സദ്ദാം ഹുസൈനെ തൂക്കിലേറ്റി. 

ചുഴലിക്കാറ്റ് ശമിച്ചപ്പോള്‍ നാല് മാസം പ്രായമായ കുഞ്ഞ് ജീവനോടെ മരക്കൊമ്പില്‍ !
 

click me!