ജൂലിയസ് സീസർ മരിച്ചു വീണ ചത്വരം, ഇനിയത് തൊട്ടടുത്ത് നിന്ന് കാണാം 

By Alaka Nanda  |  First Published Aug 2, 2023, 8:38 PM IST

ഷേക്സ്പിയറിന്റെ 'ജൂലിയസ് സീസർ' എന്ന നാടകമാണ് സീസറിന്റെ മരണത്തിന് ഇത്രയും പ്രസിദ്ധി നേടിക്കൊടുത്ത്. ചരിത്രരേഖയല്ല അത്, സ്ഥലമടക്കം ചില സ്വാതന്ത്ര്യങ്ങളെടുത്തിട്ടുമുണ്ട്.


ജൂലിയസ് സീസർ മരിച്ചുവീണ ചത്വരം വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുത്തിരിക്കുകയാണ് റോം. അതിനാൽ തന്നെ Sacred Area of Largo Argentina ഇനി തൊട്ടടുത്തുനിന്ന് കാണാം. ചരിത്രകുതുകികൾക്കും ഇതിൽ ഏറെ സന്തോഷം.

Latest Videos

undefined

റോമിലെ തിരക്കേറിയ നഗരഭാഗത്താണ് Sacred Area of Largo Argentina ചത്വരം. നാല് പുരാതന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെയാണ്. Curia of Pompey -യുടെ അവശിഷ്ടങ്ങളുമുണ്ട് ഇവിടെ. സെനറ്റർമാരുടെ യോഗസ്ഥലം. അതാണ് സീസറിനെ കുത്തിക്കൊലപ്പെടുത്തിയ സ്ഥലം. അത് നടന്നത് ബിസി 44 -ൽ. അതിനുമുകളിൽ കെട്ടിടങ്ങൾ പലതുവന്നു. 1926 -ൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയപ്പോഴാണ് അടിത്തട്ടിൽ പുരാതനമായ അവശിഷ്ടങ്ങൾ കണ്ടത്. 

മൂന്നു വർഷത്തിനുശേഷം അന്നത്തെ ഏകാധിപതി മുസ്സോളിനി അത് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു. പക്ഷേ, പിന്നെ ചുറ്റിനും തെരുവുകൾ ഉയർന്നു, താഴ്ചയിലേക്ക് പോയ സ്മാരകം കാടുപിടിച്ചു. അത് പൂച്ചകളുടെ ആവാസകേന്ദ്രമായി. എന്തായാലും ഇന്നത് ശരിയായ സ്മാരകമായിരിക്കുന്നു. ഇത്രനാൾ ഉയരത്തിലുള്ള തെരുവിൽ നിന്ന് കാണണമായിരുന്നു എന്ന അവസ്ഥ മാറി. ഇനി അടുത്തുവരെ പോയി കാണാം.

മൂന്നാം നൂറ്റാണ്ടിലിവിടെ പണിത ക്ഷേത്രമടക്കം പലതും തീപിടിത്തത്തിൽ നശിച്ചു, അവശിഷ്ടങ്ങളേയുള്ളൂ ഇന്ന്. ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമോ പ്രസിദ്ധമോ ആയ സീസറിന്റെ കൊല നടന്ന സ്ഥലം ഇത്രനാൾ റോം അവഗണിച്ചതെന്ത് എന്നതൊരു ചോദ്യം തന്നെയാണ്. പക്ഷേ, ഇത്തരം നൂറുകണക്കിന് അമൂല്യമായ പുരാവസ്തുക്കളുടെ ശേഖരമാണ് ഇറ്റലി. അതിൽ പലതും കണ്ടെത്തിയിട്ടു തന്നെയില്ല. കണ്ടെത്തിയത് പ്രദർശനത്തിനും വച്ചിട്ടില്ല.

ഷേക്സ്പിയറിന്റെ 'ജൂലിയസ് സീസർ' എന്ന നാടകമാണ് സീസറിന്റെ മരണത്തിന് ഇത്രയും പ്രസിദ്ധി നേടിക്കൊടുത്ത്. ചരിത്രരേഖയല്ല അത്, സ്ഥലമടക്കം ചില സ്വാതന്ത്ര്യങ്ങളെടുത്തിട്ടുമുണ്ട്. ഷേക്സ്പിയറിന്റെ സീസർ അവസാനം പറയുന്ന വാചകമാണ് ഏറ്റവും പ്രസിദ്ധം. ഉറ്റസുഹൃത്തായ മാർക്കസ് ബ്രൂട്ടസിനെ കൊലയാളികൾക്കിടയിൽ കണ്ട സീസർ, 'യൂ ടൂ ബ്രൂട്ടസ്' എന്നമ്പരന്നാണ് മരിച്ചുവീഴുന്നത്. 

സീസറിന്റെ സ്വാധീനവും അധികാരവും കൂടിവരുന്നതിലെ അമർഷവും റോമിനെ തകർക്കാൻ സീസർ ശ്രമിക്കുന്നെന്ന ധാരണയുമാണ് കൊലപാതകത്തിലെത്തിയത്. പക്ഷേ, സീസറിന്റെ മരണം തുടക്കമിട്ടത് തിരിച്ചടികൾക്കും ആഭ്യന്തരയുദ്ധത്തിനുമാണ്. റോം എന്ന റിപബ്ലിക് അതോടെ അവസാനിച്ചു. സീസറിന്റെ ദത്തുപുത്രനായ അ​ഗസ്റ്റസ്  എന്നറിയിപ്പെട്ട ഒക്ടാവിയൻ, 27 ബിസിയിൽ ആദ്യത്തെ റോമൻ ചക്രവർത്തിയായി. സീസർ മരിച്ചുവീണ Curia of Pompey നിർമ്മിച്ചത് Pompey എന്ന സൈനിക ജനറലാണ്. ആ സ്ഥലം അഗസ്റ്റസ് അടച്ചുകെട്ടി. ഇന്നത് തുറന്നത് ഇറ്റലിയിലെ പ്രമുഖ ഫാഷൻവ്യവസായികൾ കൂടി സഹായിച്ചിട്ടാണ്. സഞ്ചാരികൾക്ക് സന്തോഷം, നാട്ടുകാർക്കും.

വായിക്കാം: 

ഉത്തരകൊറിയയിലേക്ക് സാഹസികമായി കടന്ന യു എസ് സൈനികന്‍, ഇനി എന്താവും?

നീലക്കിളിയെ വെട്ടിയ എക്‌സ്; എക്‌സിനെ വെട്ടാന്‍ ഇനിയാര്, ട്വിറ്റര്‍ സ്വയം വാര്‍ത്തയായ കഥ!

ആദ്യമൊരു മീറ്റു, പിന്നെ ഭരണകക്ഷിക്കെതിരെ തുരുതുരാ ലൈംഗികാരോപണങ്ങള്‍, മീറ്റൂ കത്തുന്ന തായ്‌വാന്‍!

ഗുസ്തിതാരങ്ങളുടെ വ്യാജചിത്രം ഒറ്റപ്പെട്ടതല്ല, യുഎസ് തെരഞ്ഞെടുപ്പില്‍ ഇത്തവണ വ്യാജന്റെ വിളയാട്ടങ്ങള്‍!

തോക്ക് നിയന്ത്രിക്കാനുള്ള പരിപാടികള്‍ അമേരിക്കയില്‍ തോല്‍ക്കുന്നത് ഇതു കൊണ്ടാണ്; ചരിത്രം, വര്‍ത്തമാനം.!

രണ്ട് ഹെലിപാഡുകള്‍, 3ഡി സിനിമാതിയേറ്റര്‍, വൈന്‍ സെല്ലാര്‍; എന്നിട്ടും ഈ സൂപ്പര്‍ യാട്ടുകള്‍ കട്ടപ്പുറത്ത്!

click me!